Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..
കുതിര സവാരി എനിക്ക് വലിയ ഇഷ്ടമാണ്
വല്ലപ്പോഴും ഒക്കെ ഞങ്ങള് നാട് ചുറ്റാൻ ഇറങ്ങാറുണ്ട് .ഞാനും... രുദ്രനും
വല്ലപ്പോഴുമേ അച്ഛൻ സമ്മതിക്കാറൊള്ളു
ദൂരെ ഒന്നും പോകാൻ അച്ഛൻ സമ്മദിക്കില്ലെങ്കിലും രുദ്രൻ ഉള്ള ധൈര്യത്തിൽ
ഒന്നും പറയാറില്ല
അന്ന് ഞങ്ങൾ നടക്കാൻ ഇറങ്ങിയ സമയം
ഒരു കവലയിലൂടെ പോകുന്ന സമയം ഇടതു വശത്ത് ചന്ത നടക്കുന്നു
ആളുകൾ പല സ്ഥലത്തായി കൂടി നില്കുന്നു ..
എന്നെ കാണുന്നവരൊക്കെ അവരുടെ ജോലി നിർത്തി വെച് പുഞ്ചിരിയോടെ
നോക്കുന്നുണ്ട്
തങ്ങളുടെ യുവ രാജാവിനെ കാണുന്ന സന്തോഷം എല്ലാരുടെ മുഖത്തും
ശെരിക്കും പ്രകടമായിരുന്നു
''നമ്മൾ അങ്ങോട്ട് പോയാലോ രുദ്രാ ...''
ഞാൻ ചന്തയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു
''വേണ്ട വ്യോമാ ... ഒരുപാട് ആളുകൾ ഉണ്ട് ,പിന്നെ ഞാൻ ഒറ്റക്കല്ല ഒള്ളു
സൈന്യം ഇല്ലല്ലോ .. നമുക്ക് പിന്നീടാവാം ''
രുദ്രയുടെ മറുപടി
രുദ്ര ഉണ്ടെങ്കിൽ പിന്നെ അതിനു മുകളിൽ വേറെ ഒന്നും വേണ്ട എന്ന് എനിക്കറിയാം
''ചന്ത കാണാൻ കൊതിയുണ്ട് രുദ്രാ ...നമുക്ക് ഒന്ന് പോയി നോക്കാം ''
ഞാൻ പറഞ്ഞത് കേട്ട രുദ്ര എന്നെ ഒന്ന് നോക്കി
എന്നെ ഇതുവരെ തടയാത്ത രുദ്ര ഇതും അനുസരിച്ചു
പിന്നെ ചന്തയിൽ ഉണ്ടായിരുന്ന രണ്ട് കാവൽ ഭടന്മാരെ വിളിച്ചു
എന്തോ പറഞ്ഞു
കേട്ട ഉടനെ കാവൽഭടന്മാർ ചന്തയിലേക്കോടി
''വ്യോമ ..താഴെ ഇറങ്ങരുത് ''
രുദ്ര പറഞ്ഞു .. അതിൽ ഒരു അപേക്ഷയുടെ ശൈലി ഉണ്ടായിരുന്നു
ഞാൻ തിരിച്ചു ഒരു പുഞ്ചിരി നൽകി തലയാട്ടി
പിന്നെ പതുക്കെ ഞങ്ങൾ രണ്ടുപേരും
💬 Comments
View all comments