Chapter Title : ഭൂതകാലവസന്തം 4 [Daisy]
കൂടെ വരുവല്ലേ.. ഞാൻ:ഈശ്വരാ.. ഇവൾ എനിക്ക് എന്തുവാണോ.. എന്തായാലും ഇങ്ങനെ ഒക്കെ ഉള്ളതേ എന്റെ കയ്യിൽ ഉള്ളു. അതിൽ നല്ലൊരു ഡ്രസ്സ് എടുത്തു തന്നു. ഒരു റോസ് ചുരിദാർ & പാന്റ്.
സേതു:നീ വേഗം റെഡി ആയിട്ട് വാ. ഞാൻ ഹാളിൽ ഉണ്ടാകും.. ഞാൻ വേഗം റെഡിയായി.. കണ്ണാടിയുടെ മുന്നിൽ ചെന്നു.. സുന്ദരിയായിട്ടുണ്ട്. ശേഷം ഞങ്ങൾ ഇറങ്ങി യാത്ര പുറപ്പെട്ടു.
സേതു:ഇന്ന് നിന്നെയും കൊണ്ട് കാര്യമായിട്ട് ഒന്ന് കറങ്ങാൻ ആണ് എന്റെ പ്ലാൻ.ഞാൻ:എങ്ങോട്ട്.. അതൊക്കെ പറയാം.. ഞങ്ങൾ നേരെ ഒരു തുണികടയുടെ മുന്നിൽ എത്തി. അവൾ എന്നെയും കൊണ്ട് അകത്തേക്ക് കയറി. അവൾ എനിക്ക് രണ്ട് ടോപ് വാങ്ങിച്ചു തന്നു. ശേഷം, അവിടെ നിന്നെ ഒരു ചേച്ചിയോട് :ഇവിടെ ഇന്നേഴ്സ് സെക്ഷൻ എവിടെയാ. ആ ചേച്ചി:അപ്പുറത്താണ് വരൂ.. ചേച്ചി അവളെയും കൊണ്ട് അങ്ങോട്ടേക്ക് പോയി. ഞാൻ പുറകെയും..
അവിടുന്ന് രണ്ട് ബ്രായും പാന്റീസും വാങ്ങി.ശേഷം ഒരു ടോപ് കൂടി എടുത്തിട്ട് ഞങ്ങൾ ഒരു ഷേക്ക് കുടിക്കാൻ ഒരു കടയിൽ കയറി. സേതു:നിനക്ക് ഈ ഇന്നേഴ്സ് കടയിൽ പോയി വാങ്ങിക്കാൻ എന്തിനാ മടി. ഞാൻ ഒന്ന് പതറി. ഞാൻ:ഞാൻ, എനിക്ക് മടിയില്ലല്ലോ. സേതു:മടി ഉണ്ടെന്നു അമ്മ പറഞ്ഞെല്ലോ. ഞാൻ:എടി, അത് പിന്നേ ഒരു ചമ്മൽ..
ഒരാളുടെ മുഖത്തു നോക്കി അതും.. സേതു:കുന്തം, ഈ കാര്യങ്ങൾ ഒക്കെ നമ്മൾ പെണ്ണുങ്ങൾ അല്ലേ ചെയ്യേണ്ടത്. ഇതിനൊക്കെ നീ അമ്മയെ ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് ഞാൻ അറിഞ്ഞു. അതാ നിനക്ക് ഞാൻ വാങ്ങിച്ചു തന്നത്. ഞാൻ:ശേ, അത് എനിക്ക് ആയിരുന്നോ. എന്റെ അളവ് ഒക്കെ
💬 Comments
View all comments