Chapter Title : ഭൂതം 3 [John Honai]
പോലെ തോന്നുന്നു. എന്നെ എന്നും പരിചരിക്കുകയും ഭക്ഷണം ഉണ്ടാക്കി തരികയും ഉറക്കുകയും ചെയ്യുന്നു.
തറയിൽ ഇരുന്നു അങ്ങനെ ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് എന്റെ ഒരു കിറുക്ക് ഞാൻ സിയയോട് പറയുന്നത്.
"സിയ... നിനക്ക് പറക്കാനൊക്കെ ഉള്ള കഴിവുണ്ടല്ലോ. എന്നെ പറപ്പിക്കാൻ പറ്റുമോ? "
"നാളെ പറന്നിട്ടല്ലേ മുംബൈക്ക് പോണത്? പിന്നെന്താ? "
"ഫ്ളൈറ്റിലല്ല.... നിന്നെ പോലെ ഒന്ന് പറന്നു നോക്കണം. "
"എന്നാ വാ.... " സിയ എന്റെ കൈ പിടിച്ചു എന്നെ എഴുന്നേൽപ്പിച്ചു.
"സിയാ നീ കാര്യമായിട്ടാണോ? "
"എന്റെ രാജീവിന്റെ ആഗ്രഹം ഞാൻ ചെയ്തു തരണ്ടേ !"
എന്നെയും കൂട്ടി അവൾ ബാൽക്കണിയിൽ പോയി നിന്നു. ഒരു ഷോർട്സും ടി ഷർട്ടും ആണ് എന്റെ വേഷം.
"എന്റെ അടുത്തേക്ക് ചേർന്നു നില്ക്കൂ... "
ഞാൻ ആകെ കിളി പോയി നിൽക്കുവാണ്.
"ഇങ്ങടുത്തു വാ രാജീവ്."
അവൾ എന്നെ അടുത്തേക്ക് ചേർത്തു നിർത്തി. അവളുടെ മാറ് എന്റെ നെഞ്ചിൽ അമർന്നു.
സിയയുടെ മാറിലെ ചൂട് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. അവളുടെ ഗന്ധം എന്റെ മനസ്സിനെ ലഹരി പിടിപ്പിച്ചു തുടങ്ങി.
"എന്നെ മുറുകെ കെട്ടിപിടിച്ചോളൂട്ടോ.. " അതും പറഞ്ഞു അവളെന്റെ കൈകൾക്കിടയിലൂടെ കൈയ്യിട്ട് എന്നെ കെട്ടിപ്പുണർന്നു.
ആ ആലിംഗനം ആസ്വദിക്കുന്നതിനു മുൻപ് എന്റെ ശ്രദ്ധ അവിടെ സംഭവിക്കുന്ന അത്ഭുതത്തിലേക്ക് തെന്നി മാറി.
എന്റെ ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ എനിക്ക് തോന്നി.
സിയ എന്നെ കെട്ടിപിടിച്ചപ്പോൾ ബോധം പോയ ഞാൻ എന്റെ ബോധം വീണ്ടെടുത്തു. ഞാൻ ഇപ്പൊൾ ഒരു ഹൈട്രജൻ ബലൂൺ പോലെ ഉയർന്ന് പൊങ്ങുകയാണ്.
എന്റെ ഉള്ളിൽ
💬 Comments
View all comments