Chapter Title : ഭൂതം 3 [John Honai]
"ആഹ് പിന്നെ. രാജീവ്.. പുതിയ ടീമിനെ ബിൽഡ് ചെയ്യൽ താൻ പ്രയോറിറ്റി ആയി കാണണം."
"Sure അപർണ "
"ഒക്കെ ഗുഡ് നൈറ്റ്.. "
"ഗുഡ് നൈറ്റ് "
കാർ തിരിച്ചു അപർണ അങ്ങനെ പോവുന്നത് ഞാൻ നോക്കി നിന്നു. കാർ ഗേറ്റ് കടന്ന് കഴിഞ്ഞപ്പോൾ ഞാൻ വീടിനു നേരെ തിരിഞ്ഞു വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോളാണ്. ഞാൻ അത് കണ്ടത്.
വീടിനു മുകളിലായി ആകാശത്തു ഒരു രൂപം ആകാശത്തു അങ്ങനെ നിൽക്കുന്നു. പെട്ടെന്ന് ഇരുട്ടത്ത് ആയത് കൊണ്ട് ചെറുതായി ഞാൻ ഒന്ന് പേടിച്ചു. ആകാശത്തു അങ്ങനെ ഉയരത്തിൽ അവൾ പറന്നു നിൽക്കുന്നു. സിയ....
ഭൂതമല്ലേ... ഇതൊക്കെ സ്ഥിരം വേലകൾ ആയിരിക്കും.
ഞാൻ അങ്ങനെ ആകാശത്തേക്ക് അവളെയും നോക്കി നിന്നപ്പോൾ സിയ മെല്ലെ താഴേക്ക് പറന്നിറങ്ങി വന്നു.
"ഇതെന്താ പുറത്ത് ഇങ്ങനെ നില്കുന്നത്? "
"നിങ്ങൾ പുറത്ത് പോയാൽ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ ! ഞാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ. ഹ ഹ ഹ. "
"ആണോ എന്നിട്ട് കണ്ടില്ലല്ലോ. "
"രാജീവിനു അപർണയുടെ കൂടെ കിട്ടിയ വിലപ്പെട്ട സമയമല്ലേ. ഞാൻ അതിനിടയിൽ രാജീവിന്റെ ശ്രദ്ധ കളയണ്ടാന്നു വിചാരിച്ചു." അവൾ എന്നെ നോക്കി അങ്ങനെ ചിരിച്ചു നിന്നു. വല്ലാത്ത സൗന്ദര്യമാണ് അവളുടെ ചിരിക്ക്. കണ്ടാൽ ഒന്ന് ചുംബിച്ചെടുക്കാൻ തോന്നുന്ന ചെഞ്ചുണ്ട്.
"എപ്പോഴും ചിരിച്ചിട്ടാണല്ലോ. നല്ല ചന്തമുണ്ട് കാണാൻ. "
"ചിരി നല്ലതല്ലേ! മനുഷ്യന്മാർക്ക് മാത്രമേ ചിരിക്കാൻ പറ്റുള്ളൂ എന്ന് വിചാരിച്ചു നടക്കുവായിരുന്നല്ലോ ല്ലേ! രാജീവ്‌നെ കണ്ടാൽ എനിക്ക് സന്തോഷമാണ്. അത് കൊണ്ടാണ് ചിരിക്കുന്നത്. "
💬 Comments
View all comments