Chapter Title : ഭൂതം 4 [John Honai]
പക്ഷെ എന്റെ മനസ്സിൽ തലേ രാത്രി സിയ എനിക്ക് സമ്മാനിച്ച ആകാശയാത്രയായിരുന്നു. ഞാൻ സൈഡിലെ വിൻഡോയിലൂടെ പുറത്തെ മേഘങ്ങൾ നോക്കി അങ്ങനെ ചാഞ്ഞിരുന്നു. വെളുത്ത പഞ്ഞി മേഘങ്ങൾക്കിടയിലൂടെ എന്തോ ഒന്ന് പറന്നോഴുകി നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത് അപ്പോഴാണ്. അത് അവളായിരുന്നു. എന്റെ ഭൂതം. സിയ ആകാശത്തൂടെ പാറി പറന്നു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. അപ്പോൾ സിയ എന്റെ കൂടെ തന്നെ വരുന്നുണ്ട്. ഞാൻ ആകെ കിളി പോയി ആ കാഴ്ച കണ്ടോണ്ടിരുന്നു. മറ്റാർക്കും കാണാൻ കഴിയാത്ത ആ മനോഹരമായ ദൃശ്യം.
..............................
മുംബൈയിൽ എയർപോർട്ടിൽ ഇറങ്ങി ഞങ്ങൾ പെട്ടെന്നു തന്നെ ക്ലയന്റിന്റെ കമ്പനിയിലോട്ട് ഒരു യൂബർ വിളിച്ചു നേരെ വിട്ടു. ഞാനും അപർണ്ണയും പിന്സീറ്റിൽ ഇരുന്നു. പോകുന്ന വഴിക്ക് ഞങ്ങൾ പ്രസന്റേഷനെ കുറിച്ച് ചർച്ച ചെയ്തു. അപർണക്ക് എന്റെ മേൽ വലിയ വിശ്വാസമാണ്.
"രാജീവ്... we should get this deal. I have greater plans for you. നമ്മൾ ഒരുമിച്ച് നിന്നാൽ we can do bigger things."
"Yes ma'am. "
"Fuck... പിന്നെയും മാം... താനെന്നാടോ നേരയാവുക. " അപർണ ചുമ്മാ എന്നെ കളിയാക്കി ചിരിച്ചു.
അങ്ങനെ ക്ലയന്റിന്റെ ഓഫീസിൽ ഡയറക്ടർസിന്റെ മുന്നിൽ ഞങ്ങൾ രണ്ട് പേരും കൂടി ഒരു ജുഗൽബന്ധി പ്രസന്റേഷൻ വച്ചു കീച്ചി. ഞങ്ങൾ രണ്ട് പേരും അത് വളരെയധികം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. നല്ലൊരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞ് ആ കമ്പനി ഞങ്ങൾക്കായി ബുക്ക് ചെയ്ത ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയിലേക്ക്
💬 Comments
View all comments