0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 495

പതിവുകാരില്‍ പലരും എത്തിക്കഴിഞ്ഞിരുന്നു. ഉടുമുണ്ട് ആസനത്തില്‍ നിന്നും ഉയര്‍ത്തി ഈറനുണങ്ങാത്ത സിമന്റു തറയില്‍ ചമ്മണം പടിഞ്ഞിരുന്നപ്പോള്‍ കുട്ടപ്പപ്പണിക്കര്‍ക്ക് പരമാനന്ദസുഖം. അയാള്‍ ഇടയ്ക്കിടയ്ക്കു ഒന്നിളകിയിരുന്നു.

'എന്താടോ തനിക്കിന്ന് ഒരിരിക്കപ്പൊറുതിയില്ലായ്മ...? പണിക്കരുടെ ഇടയിക്കിടെയുള്ള ഇലക്കം കണ്ടപ്പോള്‍ ഗോപാലക്കുറുപ്പ് തിരക്കി.

'ഇന്ന് മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടി പോണുണ്ടാവും' ഒരു കള്ളച്ചിരിയോടെ കാര്യസ്ഥന്‍ കേളുനായര്‍ പറഞ്ഞു.

'വരും, വരും വരാതിരിക്കില്ല' ചെകിടുകേള്‍ക്കാത്ത കാര്യദര്‍ശി രാമനെളയത് കാര്യം മനസ്സിലാകാതെ ഇടയ്ക്കു കടന്നു പറഞ്ഞു. അതാരും ഗൗനിച്ചില്ല.

'മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടിക്കു പോണതിന് പണിക്കരെന്തിനാ ഇങ്ങനെ എളകണെ, മൂച്ചു കയറിയ മുട്ടനാടിനെപ്പോലെ...'

'തനിക്കത് അറിയില്ല അല്ലേ...' കേളുനായര്‍ ചോദിച്ചു.

'സന്ധ്യക്ക് മുമ്പ് എത്താമെന്ന പറഞ്ഞത്.' മലര്‍തക്കെ ചിരിച്ചുകൊണ്ട് രാമനെളേത് കൂട്ടത്തില്‍കൂടി.

'ആഴ്ചയിലൊരിക്കല്‍ മണ്ണാന്‍ രാമന്‍ പരപ്പനങ്ങാടിക്ക് പോകും. അവന്റെ മണ്ണാത്തിയും ചെറിയ കുട്ടിയും മാേ്രത കുടീലുണ്ടാവൂ. മണ്ണാത്തിക്കാണേല്‍ സന്ധ്യകഴിഞ്ഞാല്‍ പിന്നെ പുറത്തേക്കൊന്നു നോക്കാന്‍ കൂടി ഭയമാ. ചെറിയ പെണ്ണല്ലേ. ഭയംണ്ടാവാതിരിക്ക്വോ. അതോണ്ട് അവര്‍ക്കു രാത്രീലൊരു സഹായം, അല്ലാണ്ടെ അതില്‍ കൂടുതലൊന്നും ഇല്ലാട്ട്വോ. അപ്പോ രാത്രീല് ആ സാധുപെണ്ണിനൊരു സഹായാവട്ടേന്ന് കരുതി രാമനില്ലാത്ത രാത്രീല് പണിക്കരവിടെ അങ്ങട്ട് കൂടും. പണ്ടേ പരോപകാരിയാണല്ലോ പണിക്കര്' കേളുനായര്‍ വിശദമാക്കി.

അത് വായിച്ചപ്പോള്‍ ലെച്ചുവിന് എവിടൊക്കെയോ സ്പാര്‍ക്ക് അടിച്ചു.

അച്ഛന്‍ ജോലിക്ക് പോകുന്ന ദിവസങ്ങളിലെല്ലാം ശങ്കരനപ്പൂപ്പന്‍ വീട്ടില്‍ വരുന്നതും അമ്മ അപ്പൂപ്പനെ വല്ലാണ്ടങ്ങ് പരിചരിക്കുന്നതും അച്ഛനേക്കാള്‍ അധികാരത്തില്‍ ശങ്കരനപ്പൂപ്പന്‍ തങ്ങളെ വഴക്ക് പറയാറുള്ളതും എല്ലാം അവള്‍ ഓര്‍ത്തു. വലതുകൈയ്യുടെ ചൂണ്ടിവിരല്‍ ചുണ്ടില്‍ വെച്ച് ലെച്ചു ചിന്തിച്ചു... ഇനി അവര് തമ്മില്‍ വല്ലതും... ഏയ്... അല്ല ...ഏയ്്... കാണില്ലായിരിക്കും... എന്തായാലും ഇന്ന് മുതലൊരു

💬 Comments

View all comments