Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 2 [പമ്മന്‍ ജൂനിയര്‍]
ഈ നോവല്‍ സേഫ് ആയ സ്ഥലത്ത് ഒളിപ്പിക്കണം. അംഗബലമുള്ള ഈ വീട്ടില്‍ സ്വസ്ഥമായി ഈ നോവല്‍ വായിക്കുക എളുപ്പമല്ല. ഒരുമാസത്തേക്ക് അച്ഛന്‍ ജോലിക്ക് പോയിട്ടുള്ളതിനാല്‍ വലിയ സീനില്ല. എങ്കിലും റിസ്‌ക്കാണ്. ആ കുരുട്ടടക്കാ രണ്ടും മതി എല്ലാം കുളമാക്കാന്‍. എന്തു ചെയ്യും.... ലെച്ചു ആലോചിച്ചു. അവളുടെ കണ്ണുകള്‍ വീടിന്റെ ടെറസിന് മുകളിലേക്ക് വീണ്ടു. നോക്കാം വഴിയുണ്ട്... പുസ്തകവുമായി ലെച്ചു ടെറസിലേക്കുള്ള ഇരുമ്പുപടികള്‍ കയറി. വീടിന് നടുവിലത്തെ മുറികള്‍ ഓട് പാകിയിരിക്കുകയാണ്. അതിനാല്‍ ടെറസ്സില്‍ നിന്ന് ഓടിന്റെ കഴുക്കോലിനിടയിലെ വിടവിലേക്ക് പുസ്തകം തള്ളിവെച്ചാലോ എന്നവള്‍ ആലോചിച്ചു. എങ്കിലുംറിസ്‌ക്ക് ആണ്. അതിനാല്‍ അവള്‍ക്ക് പെട്ടെന്നൊരു ഐഡിയ തോന്നി. ഇനിയും വായിക്കുവാനുള്ള അധ്യായം വലിച്ചുകീറിയെടുത്ത് കോളേജ് ടെക്‌സ്റ്റില്‍ വെയ്ക്കുക. ബാക്കി കഴുക്കോലിനിടയിലേക്ക് തള്ളി വയ്ക്കുക. ആവശ്യാനുസരണം വായിക്കുവാന്‍ കീറി എടുക്കുക. വായിച്ചത് കീറിക്കളയുക... വാട്ട് ആന്‍ ഐഡിയ ലെച്ചൂട്ടി..... അവള്‍ സ്വയം മനസ്സില്‍ പറഞ്ഞു. രാത്രിയില്‍ ആ കുരുട്ടിനെ രണ്ടിനെയും അമ്മയുടെ റൂമിലേക്ക് ചാടിച്ചിട്ട് എനിക്കിന്ന് ഒറ്റക്ക് മുറിയില്‍ കിടന്ന് ഇത് വായിക്കണം. ആഹാ... എന്നിട്ടൊരു പൊളി പൊളിക്കണം.... ലെച്ചുമനസ്സില്‍ പറഞ്ഞു.
💬 Comments
View all comments