Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]
'പറഞ്ഞമ്മേ... ഈ രണ്ട് കുരുട്ടുംകൂടി എനിക്ക് കിടക്കാന്‍ സ്ഥലം തരൂല്ല അതാ പറഞ്ഞേ...'
'ഓഹോ... ആളാം വീതം കെടക്കാന്‍ ബാലു ഇവിടെ രണ്ട് നെലയല്ലേ പണിഞ്ഞിട്ടിരക്കണേ...' നീലുവിന് ദേഷ്യം വന്നു.
'അമ്മ അച്ഛനെ കുറ്റം പറയണ്ട... ' കേശുവാണത് പറഞ്ഞത്.
'പറഞ്ഞാല്‍ നീ എന്ത് ചെയ്യുമെടാ...' നീലുവിന് ദേഷ്യം കൂടി.
'എടാ കേശൂ നീ അച്ഛനെ സപ്പോര്‍ട്ട് ചെയ്ത് വിഷയം തിരിച്ചുവിടാതെ അമ്മ പറ... ഈ ചേച്ചി പറഞ്ഞത് ന്യായമാണോ...'
' നീയെന്താടീ ശിവാനി ചാനല്‍ ചര്‍ച്ചയിലെ പോലെ എന്നെ ക്രോസ് ചെയ്യുവാണോ... ആരും വഴക്കിടണ്ട...അച്ഛന്‍വരും വരെ പാറക്കുഞ്ഞും ശിവാനിയും കേശുവും ഈ മുറിയില്‍ കിടക്കും...'
'അപ്പോ ഞാനോ...' ലച്ചു വായ തുറന്നുപോയി.
'വാ അടച്ച് പിടി കൊതുകുകേറും... നീ എന്റെ റൂമില്‍ കിടന്നാല്‍ മതി... വേഗം പോ... എനിക്ക് അടുക്കളേല്‍ ജോലിയൊണ്ട്...ഹോ... ഇതുങ്ങളേം കൊണ്ട് ഞാന്‍ തോറ്റു...' നീലു നെറ്റിയില്‍ കൈവെച്ചോണ്ട് അടുക്കളയിലേക്ക് നടന്നു.
ലച്ചുശരിക്കും ഭ്രാന്തിന്റെ കീറിയെടുത്ത പേപ്പറുകളിലെ കഥവായിക്കാനായിരുന്നു പിള്ളേരെ മുറിയില്‍ നിന്നോടിക്കാന്‍ ശ്രമിച്ചത്. പക്ഷെ ആ ശ്രമം ഇപ്പോള്‍ എട്ടിന്റെ പണി ആയിരിക്കുന്നു. നാശം പിടിക്കാന്‍... ഇനിയതെങ്ങനെ വായിക്കും.

'എന്താ എന്താ ഇവിടൊരു ബഹളം കേട്ടേ...'
'ആഹാ... പൂരോം കഴിഞ്ഞ് ആനേം പോയിക്കഴിഞ്ഞാണല്ലോ അമ്മൂമ്മേടെ വരവ്...' ശിവാനിപറഞ്ഞു.
'ഒന്നുമില്ല അമ്മൂമ്മ പോയികിടന്നുറങ്ങിക്കോ...' ലെച്ചു പുതപ്പും എടുത്ത് നീലുവിന്റെ മുറിയിലേക്ക് പോയി.
ഇന്നെന്തായാലും അത് വായിച്ചിട്ടേയുള്ളൂ കാര്യം. ഗൈഡിന്റെ പേപ്പറിന്റെ നിറം തന്നാണ് ഭ്രാന്ത് നോവലിന്റെ പേപ്പര്‍ നിറവും. ഭിത്തിയോട് ചേര്‍ന്നിരുന്ന് ഗൈഡിനുള്ളില്‍ വെച്ച് വായിക്കാം. അമ്മ വന്നാലും പഠിക്കാനുണ്ടെന്ന് പറഞ്ഞാല്‍ വലിയ
💬 Comments
View all comments