0%

Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]

Author : Pamman Junior Read All Parts 557

കോഴികളെപ്പോലെ ആര്‍ത്തുവിളിച്ചുകൊണ്ട് ഒന്നടങ്കം പുറത്തേക്കോടി. അമ്മുക്കുട്ടി മാത്രം അനങ്ങിയില്ല. പുസ്തകള്‍ അടുക്കിക്കൊണ്ട് അവള്‍ അവിടെതന്നെ ഇരുന്നതേയുള്ളു.

'നീയെന്താ ലെച്ചൂ ഉറങ്ങണില്ലേ...' അരി അരച്ചുകഴിഞ്ഞ് നീലു മുറിയിലേക്ക് കിടക്കാന്‍ വന്നു. ലെച്ചു ഭ്രാന്ത് വായിക്കുകയായിരുന്നു. പെട്ടെന്ന് അവള്‍ പേടിച്ച് ഗൈഡ് അടച്ചു.

'പേടിച്ച് പോയല്ലോ അമ്മാ...'

'പേടിച്ചെന്നോ അതിന് ഞാന്‍ പതുപതുക്കെയല്ലേ പറഞ്ഞെ'

'ആവോ... ഞാന്‍ പഠിക്കേരുന്നു. മറ്റന്നാള്‍ എക്‌സാമുണ്ട്...'

'മതി പഠിച്ചെ..ഞാന്‍ പാറൂട്ടിയെ അപ്പുറത്ത് കൊണ്ടകെടത്തീട്ട് വരുമ്പോഴേക്കും ലൈറ്റണച്ച് കെടന്നോണം. രാവിലെ പഠിക്കാം. മണി പത്തരയായി...' നീലുവിന് അല്‍പ്പം മുന്‍പുണ്ടായ ദേഷ്യം ഇതുവരെ പോയിട്ടില്ലായിരുന്നു.

നീലു കുഞ്ഞിനെയും എടുത്ത് അപ്പുറത്ത മുറിയിലേക്ക് പോയപ്പോള്‍ ലച്ചു ഗൈഡും പുസ്തകങ്ങളും മടക്കി ഭദ്രമായി എടുത്ത് മാറ്റിവെച്ചു. ഇനി ദേഷ്യം കേറി അമ്മയങ്ങാനം ഗൈഡ് പൊക്കിയാല്‍ ലൈഫ് ശോകമാകത്തേയൊള്ള്... പയ്യത്തിന്നാ പനയും തിന്നാം ലെച്ചു മനസ്സില്‍ പറഞ്ഞു.

പുസ്തകം ബാഗിലാക്കിയിട്ട് ലൈറ്റ് അണച്ചിട്ട് അവള്‍ കിടന്നു.

കുറച്ച് കഴിഞ്ഞ് നീലുവന്ന് ലൈറ്റിട്ടു.

'എഡീ... ലെച്ചുവേ.... നീ മുള്ളിയോടീ മുള്ളീട്ട് വന്ന് കെടക്കടീ...'

'ഇല്ലമ്മാ എനിക്ക മുള്ളാമുട്ടണില്ല...'

'രാത്രി കണ്ണിലൊറക്കം പിടിക്കുമ്പോ മുള്ളാനങ്ങാനം എണീറ്റേലാ അപ്പോ കാണാം...'

'ഇല്ലമ്മാ എനിക്കിപ്പം മുള്ളണ്ടാ...'

'ങാ... എന്നാലങ്ങോട്ട് നീങ്ങിക്കെട...' ലെച്ചു ഭിത്തിയോട് ചേര്‍ന്നു കിടന്നു. നീലു ലൈറ്റ് അണച്ച് കട്ടിലിലേക്ക് ഇരുന്നു. കട്ടിലൊന്ന് കുലുങ്ങി.

'എന്തോ ഭാരാമ്മേ...'

'പിന്നെല്ലാരും നിന്നെമാതാരി എല്ലരിച്ചിരിക്കയാണോ... ഭാരോക്കെണ്ട് അതിനിപ്പോന്താ... ഉറങ്ങാന്‍ നോക്ക് കൊച്ചേ...' നീലു ചൂടായി.

'എന്താമ്മേ അമ്മക്കിത്ര ചൂടാവല്‍...'

'ഓ... അമ്മക്ക് സദാസമയോം ചിരിച്ചോണ്ട് നടക്കാന്‍ മക്കള് നല്ല സ്വഭാവക്കാരല്ലേ... ഒന്നിനൊന്നിനെ കണ്ടൂടാ... ഇങ്ങനായാല്‍ എങ്ങനാവും വലുതാവുമ്പോ...'

'എന്റമ്മേ

💬 Comments

View all comments