0%

Chapter Title : ഭ്രമം 2 [കബനീനാഥ്]

?””
ദയ ചുമലിൽ കിടന്ന ടർക്കി , ഒന്നു വീശിക്കുടഞ്ഞ് അയാൾക്കരികിലേക്ക് ചെന്നു…
“” വെറുതെ………. “
ദീപക് നക്ഷത്രങ്ങളിൽ നിന്ന് മുഖം തിരിച്ചില്ല…
ദയ, ഒരു നിമിഷം മൗനം അവംലബിച്ച്, വീണ്ടും അയാളോടു ചേർന്നു…
സ്ലാബിലിരിക്കുന്ന ദീപക്കിന്റെ മുടിയിഴകളിൽ ദയ പതിയെ വിരലോടിച്ചു…
“” എന്താണ് പ്രോബ്ളം ദീപൂസേ………. “
ദീപക് മറുപടി പറഞ്ഞില്ല…
“” രണ്ടു ദിവസമായി ഞാനെന്റെ പഴയ ദീപൂസിനെ കണ്ടിട്ട്… ഞാനെന്തു വേണം… ?””
ദയ അയാളുടെ മുഖം തിരിച്ച് തന്റെ ചുമലിലേക്ക് ചേർത്തു……
ഒരു കുട്ടിയേപ്പോലെ ദീപക് അവളുടെ ചുമലിലേക്ക് മുഖം ചേർത്തു…
ടീഷർട്ടിനു മീതെ ദയ അയാളുടെ പുറത്തു തടവിക്കൊണ്ടിരുന്നു…
“എനിക്ക് നല്ല പേടിയാണ് ദീപൂ… തനുവിന്റെ ഡെലിവറി ടൈമിൽ അത്രത്തോളം പെയ്ൻ………. “
ബാക്കി ദയ പറഞ്ഞില്ല…
ദീപക് അവളുടെ ഇടുപ്പിൽ കൈകൾ ചുറ്റി……
“” ദീപുവിനേപ്പോലെ ഒരു സുന്ദരനെ വേണമെന്ന് എനിക്കും ആഗ്രഹമുണ്ട്…… ബട്ട്… ….””
“” സാരമില്ല ദയാ… ….””
ദീപക് അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
“” ആ സമയത്ത് ഞാൻ മരിച്ചു പോകും എന്നാ കരുതിയത്…… ഇനി ഒന്നുകൂടി…….....””
ബാക്കി ദയ പൂർത്തിയാക്കിയില്ല…
ദീപകിന്റെ പിടുത്തം ദയയുടെ ഇടുപ്പിൽ ഒന്നു മുറുകി……
തന്റെ ശിരസ്സിൽ വീണ ഇളം ചുടുനീർത്തുള്ളി ദയയുടെ മിഴികളിൽ നിന്നാണെന്ന് ദീപക് അറിഞ്ഞു…
“” എന്റെ പൊന്നിന് ഞാൻ ഈ ഒരാഗ്രഹമൊഴികെ എല്ലാം വിട്ടു തരാറില്ലേ………., കിച്ചണിൽ… ഹാളിൽ… ബാത്‌റൂമിൽ , എന്തിന് ഈ ടെറസ്സിൽ വരെ………. “
ദയയുടെ വിതുമ്പലെടുത്ത സ്വരം ഹൃദയത്തിൽ നിന്നാണെന്ന് ദീപക്കിന് തിരിച്ചറിയാമായിരുന്നു…

💬 Comments

View all comments