Chapter Title : ഭ്രമം [കബനീനാഥ്]
നോട്ടം… “”
ദയ അയാളുടെ വിരിമാറിലെ രോമങ്ങളിൽ വിരലുകൾ ചുറ്റിപ്പിണച്ചുകൊണ്ടിരുന്നു…
“” ദീപുവിനെ ഞാനേതാണ്ട് ചെയ്ത പോലെയാ നോക്കി ദഹിപ്പിച്ചു കളഞ്ഞത്…… “
“” വിട്ടുകള… അത് നിനക്ക് തോന്നിയതാകും……. “
ദീപക് അവളുടെ മുടിയിഴകളിൽ തലോടി…
“” അതൊന്നുമല്ല…… തനു ദീപുവിനെ ഒരുപാട് കെയർ ചെയ്യുന്നതു പോലെ എനിക്കു തോന്നിയിട്ടുണ്ട്… “
ദയ, പരിഭവം പോലെ പറഞ്ഞു……
“” സത്യത്തിൽ നിനക്കല്ലേ ദയേ കുശുമ്പ്…? “”
ദീപക് ചെറു ചിരിയോടെ ചോദിച്ചു……
“” മോളെ പറഞ്ഞപ്പോൾ പൊള്ളി…… “”
ദയ അയാളുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി……
“” ഇന്ന് പട്ടിണി കിടന്നാൽ മതി…””
ദയ പുതപ്പെടുത്തു കൊണ്ട് കിടക്കയിലേക്കു തിരിഞ്ഞു കിടന്നു…
“” അതെങ്ങനെ ശരിയാകും… ? “
ദീപക് അവളെ വലിച്ച് തന്റെ നെഞ്ചിലേക്കു തന്നെയിട്ടു……
പ്രതിരോധത്തിന്റെ ചെറിയൊരലയാൽ അവൾ ബെഡ്ഡിൽ ബലം പിടിച്ചു , മുഖം ചെരിച്ചു..
“” ഒരു ശരിയാകായ്കയുമില്ല… ….,””
അവൾ , ദീപക്കിൽ നിന്ന് കുതറുന്നതായി ഭാവിച്ചു……
“” നീയല്ലേ ഇവിടേക്ക് എനിക്ക് ട്രാൻസ്ഫറായപ്പോൾ ഇത് നമ്മുടെ സെക്കന്റ് ഹണിമൂണാണെന്ന് പറഞ്ഞത്..? “
ദീപക് അവളെ വലിച്ചു തന്റെ നെഞ്ചിലേക്കു തന്നെയിട്ടു…
“” അതൊക്കെ പറഞ്ഞത് ശരി തന്നെ… പക്ഷേ,തനുവിന്റെ മുന്നിൽ വെച്ച് ഒന്നും പാടില്ലാന്നാണ് ഞാൻ പറഞ്ഞത്… “
അയാളുടെ നെഞ്ചിൽ കിടന്നു തന്നെ ദയ ദീപക്കിന്റെ മുഖത്തേക്ക് നോക്കി……
“” പക്ഷേ,.. നിന്നെയിങ്ങനെ കാണുമ്പോൾ ഞാനതെല്ലാം മറക്കും ദയേ…””
ദയയുടെ അധരങ്ങൾ വലതു കയ്യുടെ ചൂണ്ടുവിരലും പെരുവിരലും കൊണ്ട് ഒന്ന് ഞരടിക്കൊണ്ട് ദീപക് പറഞ്ഞു.
ദയയുടെ
💬 Comments
View all comments