0%

Chapter Title : നൂറ അദ്ധ്യായം 1 [ബൾബറി]

Author : ബൾബറി Read All Parts 92.6K

വിചാരം പുല്ലേ,!!

നീ മോനെ, പൊന്നേ ,എന്ന് വിളിച്ച് എൻറെ അടുത്തേക്ക് വാ അപ്പം പറഞ്ഞു തരാം,! മനു മുഖം വീർപ്പിച്ചു.

"_റംലാ........._" അന്തരീക്ഷത്തിൽ അകത്ത് നിന്നും ഒരു വിളി ഉയർന്നു,റംല അവനെ ഒന്നുകൂടെ നെഞ്ചിലേക്ക് വലിച്ചു ചേർത്ത് പറഞ്ഞു,!

" എടാ എന്നെ വിളിക്കുന്നു, ഞാൻ പോട്ടെ,പിന്നെ ഞാൻ എങ്ങോട്ട് പോകാനാഡാ ?! നീ അല്ലേ എൻറെ പൊന്നു ,!; റംല ചുറ്റും ഒന്ന് നോക്കി ആരും ഞങ്ങളെ കാണുന്നില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി ഏന്തി വലിഞ്ഞു മനുവിന്റെ ചുണ്ടിന് ഒരു ഉമ്മ കൊടുത്തു,

ഷോക്ക് ആയിപ്പോയ മനു അവളെ തിരികെ പിടിക്കാൻ ഒരുങ്ങുമ്പോഴേക്കും അവനെ പതിയെ പുറകിലേക്ക് തള്ളി മാറ്റി സാരി കൊണ്ട് കെട്ടിയ മറ ഉയർത്തി ഓടിക്കളഞ്ഞു അമ്മായി...... മോൾ,, !!!!!

ആരുടെയോ ശബ്ദം അന്തരീക്ഷത്തിൽ വീണ്ടും മുഴങ്ങി _" എവിടുന്നാ റംല ഓടി പിടഞ്ഞു വരുന്നേ ?! കല്യാണത്തിന് അന്നേക്കൊന്നും പറ്റിച്ചുവെക്കണ്ടാട്ടോ " _ ഏതോ കർണ്ണോരുടെ ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നു വന്നു, മനു അനങ്ങാതെ നിന്നു,

" ഓരോ അത്യാവശ്യങ്ങൾക്ക് നമ്മൾ തന്നെ ഓടേണ്ട, !! അമ്മായിയുടെ മറുപടിയും കാലൊച്ച അകന്നു പോകുന്നതും കഴിഞ്ഞ നിമിഷത്തെ അയവിറക്കുന്നതിനിടയിൽ കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് അമ്മായി തന്നുവിട്ട കലവറ യിലേക്കുള്ള സാധനം കൊണ്ടു കൊടുക്കണ്ടേ, എന്ന ഓർമ്മ അവനെ പിടികൂടിയത്, കലവറയിലേക്ക് നടക്കാൻ തിരിയുന്നതിന്റെ കൂടെ അവൻറെ കണ്ണ് വീടിൻറെ മട്ടുപ്പാവിലേക്ക് ഒന്നു തെന്നി മാറി, കരിമഷി ഇട്ട വിടർന്ന കണ്ണുകളോടെ പിടയ്ക്കുന്ന രണ്ടു കണ്ണുകൾ അവനെ നോക്കി നിൽക്കുന്നു,

💬 Comments

View all comments