0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 142.2K

പടങ്ങളെ ഭേദിച്ചുകൊണ്ട് വാഹനങ്ങളുടെ ഇരമ്പൽ ശബ്ദം കേട്ടു തുടങ്ങി, ഇനി സമയമില്ല പെട്ടെന്ന് തന്നെ ഓൾ മുകളിലോട്ട് ഓടി, അവിടെ നിന്നും തട്ടം വലിച്ചിഴത്ത് കഴുത്തിൽ ചുറ്റിയിട്ടു, എന്നിട്ട് കണ്ണാടിയിൽ നോക്കി കാണുന്നില്ല എന്ന് ഉറപ്പുവരുത്തി, പതിയെ

കിതപ്പ് കുറച്ചു കൊണ്ടുവന്ന റംല താഴേക്ക് നടന്നു, അപ്പോഴേക്കും എല്ലാവരും കാറിൽ നിന്നും ഇറങ്ങി മനുവിനോട് കുശലങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു, അവിടെ നടന്ന കാര്യങ്ങളും വിശദീകരണങ്ങളും എല്ലാം മനുവിനെ ധരിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും, 11 മണി കഴിഞ്ഞിരുന്നു സമയം,

"എല്ലാവർക്കും ഓരോ ക്ലാസ് കട്ടൻ ചായ എടുക്കട്ടെ" , അതും ചോദിച്ച് റംല അങ്ങോട്ട് കടന്നു വന്നു,

"ഒന്നും വേണ്ട അമ്മായി, ഒന്നു പോയി കിടന്നുറങ്ങിയാൽ മതി" , ഷഹീകാക്കയാണ് പറഞ്ഞത്, "അതുതന്നെ " എല്ലാവരും ഏറ്റുപിടിച്ചു, കുറെ ആളുകൾ വീട്ടിനുള്ളിലോട്ട് കയറി പോയി.

ഷാനി ക്രെറ്റയുടെ ചാവി അവനെ ഏൽപ്പിച്ചു,

"ഡാ നീ എടുക്കില്ലേ, എനിക്ക് വയ്യ, " അവള് നന്നേ ക്ഷീണിച്ചിരുന്നു,

"ഓ നിങ്ങൾ പൊക്കോ, ഞാൻ വന്നോളം" മനു പറഞ്ഞു.

കാറിൽ കിടന്നുറങ്ങുന്ന ഇത്തതയെയും കുട്ടികളെയുമായി ഇക്കാക്കയും ഷാനിതാത്തയും ഇന്നോവ എടുത്ത് വീട്ടിലേക്ക് പോയി, മനു അമ്മോനോടും അമ്മായിയോടും (അവൻറെ റംലയോട്) യാത്ര പറഞ്ഞു , ക്രെറ്റ റിവേഴ്സ് എടുത്ത് റോഡിലൂടെ ഇറങ്ങി, അതിൽ ആരും ഉണ്ടായിരുന്നില്ല, വീട്ടിലെത്തിയപ്പോൾ ഇന്നോവ അവിടെവച്ച് അവരെല്ലാം ഇറങ്ങി ഉള്ളിൽ പോയിരുന്നു,

മനു അതിനു പുറകിൽ പതുക്കെ പാർക്ക് ചെയ്തു. തൻറെ റൂമിലേക്ക് നടന്നു, ബെഡിലേക്ക് കിടന്ന മനുവിന് തൻറെ കൈകാലുകൾ തളരുന്നത് പോലെ തോന്നി, കാരണം കല്യാണത്തിന്

💬 Comments

View all comments