Chapter Title : ബിയൊണ്ട് ബൗണ്ടറി [Eliyo Jordy]
സുഹ്റാ... ഞങ്ങൾക്ക് വേറെയും ചില ബന്ധുവീട്ടിൽ കൂടി കയറണം ... ഈയൊരു വരവിനെ അങ്ങനെ ഒരു ഉദ്ദേശം കൂടെയുണ്ട്." റിയാസ് പറഞ്ഞു
"ശരി എങ്കിൽ നിങ്ങൾ മദ്യപിക്കുന്നത് നിർത്തൂ... അല്ലെങ്കിൽ ഞങ്ങൾ വിടില്ല... വെറുതെ ഓരോ അപകടങ്ങൾ വരുത്തി വയ്ക്കേണ്ട " സുഹ്റ പറഞ്ഞു
വരൂ നമുക്ക് മുറിയിൽ ചെന്ന് അല്പം വിശ്രമിക്കാം അവർ വരുമെന്ന് തോന്നുന്നില്ല... " സുഹ്റ . ഷൈനിയെയും കൂട്ടി അവർക്ക് സെറ്റ് ചെയ്ത മുറിയിലേക്ക് പോയി ..
ഒത്തിരി യാത്ര ചെയ്തതിനാലും നന്നായി ഭക്ഷണം കഴിച്ചതിനാലും ഷൈനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾ ആ റൂമിൽ കയറി അൽപനേരം സുഹ്റയോട് സംസാരിച്ചിരുന്ന് ഉറങ്ങിപ്പോയി.
ഏകദേശം അഞ്ചര മണിയായിക്കാണും സുഹ്റ തൻറെ പൂന്തോട്ടത്തിലേക്ക് ചെടികൾക്ക് വെള്ളമൊഴിക്കാൻ പോയി.
അന്തരീക്ഷം ശാന്തമായിരുന്നു, പക്ഷികളുടെ കളകളാരവം മാത്രം കേൾക്കുന്നു. കബീറും റിയാസും ഇപ്പോൾ ഉമ്മറത്തുള്ള ചാരുപടിയിൽ ഇരിക്കുകയാണ്. കബീർ അത്യാവശ്യ നല്ല ഫിറ്റുമാണ്. റിയാസ് അധികം കുടിച്ചിരുന്നില്ല. സുഹ്റയുടെ പൂന്തോട്ടം കണ്ടതും റിയാസും അവളുടെ കൂടെ ചേർന്നു.. ഭംഗിയുള്ള പൂക്കളും പച്ചപ്പു വിരിച്ച് പുൽത്തകിടുകളും ഒക്കെ കാണുമ്പോൾ അവൾ അതിനെ നന്നായി പരിപാലിക്കുന്നുണ്ട് എന്ന് റിയാസിന് ബോധ്യമായി.
റിയാസ് സുഹ്റയുടെ അടുത്തേക്ക് നടന്നു ചെന്ന് റോസാച്ചെടിയെക്കുറിച്ച് എന്തോ ചോദിച്ചു. സുഹ്റ ചിരിച്ചുകൊണ്ട് അവന് മറുപടി നൽകി. അവരുടെ സംഭാഷണം കബീർ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സൂര്യരശ്മിയിൽ സുഹ്റയുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ ഒതുങ്ങിയ അരക്കെട്ടും വടിവൊത്ത ശരീരവും അവൾ ധരിച്ചിരുന്ന സരളമായ ചുരിദാറിലും എടുത്തു കാണിച്ചു. കബീർ ചാരുപടിയിൽ ഇരുന്നുകൊണ്ട് അവരെ തന്നെ
💬 Comments
View all comments