0%

Chapter Title : ബിയൊണ്ട് ബൗണ്ടറി [Eliyo Jordy]

Author : kkstories Read All Parts 424

അടുത്ത കൂട്ടുകാർ വർഷങ്ങൾക്ക് ശേഷം കാണുകയാണ്. അവർ തമ്മിൽ പഴയതും പുതിയതുമായ ഒരുപാട് വിശേഷങ്ങൾ പങ്കു വെച്ചു. സ്ത്രീകൾ അടുക്കളയിൽ വിഭവ സമൃദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ കബീറും റിയാസും സ്വീകരണ മുറിയിൽ ചെറിയ വെള്ളമടി പരിപാടി ആരംഭിച്ചിരുന്നു...

"അളിയാ.. നിൻ്റെ പെണ്ണുമ്പിള്ള എന്നെ കുറ്റം പറയില്ലല്ലോ? നല്ലവനായ ഉണ്ണിയെ ഞാൻ കാരണം വെള്ളമടിപ്പിച്ചു എന്നും പറഞ്ഞ്" റിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു..

" പോ മൈരെ.... അവൾക്കതൊന്നും കുഴപ്പമില്ല, പിന്നെ എപ്പോഴുമില്ലാലോ... വല്ലപ്പോഴും ഇച്ചിരി അടിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല .." കബീർ ഒരു സിപ്പ് ഇറക്കിക്കൊണ്ട് പറഞ്ഞു.

"അളിയാ നീ എന്തെ മോളെ കൂട്ടാഞ്ഞേ... വല്ലപ്പോഴും ഒക്കെയെല്ലേടോ അതിനെ എനിക്ക് കാണാൻ പറ്റൂ... അതും നീ ഒഴിവാകിയെ??"" കബീർ ചോദിച്ചു

"അവൾക്ക് നാളെ പരീക്ഷയാടാ... പിന്നെ ഞങ്ങൾ നേരെ കോഴിക്കോട്ടുള്ള ഒന്ന് രണ്ട് ബന്ധുവീട്ടിലും കൂടെ കയറിയിട്ടെ മടക്കമുള്ളൂ ... അതുകൊണ്ട അവളെ വിളിക്കാഞ്ഞേ ... " റിയാസ് പറഞ്ഞു.

അവരങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് സുഹ്റ ഹാളിലേക്ക് വന്നു ..

" അത് ശരി നിങ്ങൾ ഇവിടെ കലാപരിപാടികൾ തുടങ്ങിയോ .. നല്ല ആളുകളാ.. വാ നമുക്ക് കഴിക്കാം .. ഇക്കാ വന്നേ അവരെയും കൂട്ടി... " സുഹ്റ അൽപം പരിഭവത്തോടുകൂടി പറഞ്ഞു.

അവർ ഡൈനിങ് ഏരിയയിലേക്ക് നീങ്ങുമ്പോൾ വേലക്കാരിയും ഷൈനിയും ചേർന്ന് ഭക്ഷണങ്ങളൊക്കെ തീൻമേശയിൽ ഒരുക്കി വെക്കുകയായിരുന്നു.

“ ഷൈനീ... ഇവർക്ക് രണ്ടുപേർക്കും കൂടുതലൊന്നും കഴിക്കാൻ കഴിയില്ല. രണ്ടും വാട്ടീസ് പരിപാടി തുടങ്ങി കഴിഞ്ഞു” സുഹ്റ ഷൈനിയോട് പറഞ്ഞു.

എന്തായിക്കാ എന്ന ഭാവത്തോടുകൂടി ഷൈനി റിയാസിനെ നോക്കി.

"ഞങ്ങള് ചുമ്മാ ഓരോ പെഗ് അടിച്ചെന്നെ ഉള്ളൂ .. ഒന്ന് ചില്ലാവാൻ !!.. ഒരു പേടിയും പേടിക്കേണ്ട നിങ്ങള് ഉണ്ടാക്കിയത് മുഴുവൻ കഴിച്ചിട്ടേ ഞങ്ങൾ ഇവിടുന്ന് എണീക്കൂ... പോരെ!!" റിയാസ് പറഞ്ഞു

അവർ നാലുപേരും ഉച്ചഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടെ രുചികരമായ ഭക്ഷണത്തെ റിയാസ് വാനോളം പുകഴ്ത്തി. ഷൈനിയും അതേപ്പറ്റി വാചാലമായി. ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഒരു അതിഥിയെ സൽക്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു സുഹ്റയും കബീറും ..

ഉച്ചഭക്ഷണത്തിനുശേഷം

💬 Comments

View all comments