0%

Chapter Title : Black Dahlia 5 [Parvathi]

Author : Parvathi Read All Parts 666

ചെയ്തു....

"Good morning"...പ്രിയ പുഞ്ചിരിയോടെ തിരികെ വിഷ് ചെയ്തു, സ്റ്റെപ് കയറി മുകളിലത്തെ നിലയിലേക്ക് പോയി....

"ആരാടി അത് "

നിരനിരയായി സ്ഥാപിച്ചിരുന്ന ട്രെഡ്മില്ലുകളിൽ ഒന്നിൽ നടക്കുകയായിരുന്ന പെൺകുട്ടി ദേവപ്രിയയെ കണ്ട് അടുത്തുനിന്ന മറ്റൊരു പെൺകുട്ടിയോട് ചോദിച്ചു....അവളിന്ന് ആദ്യമായി ഇവിടെ ജോയിൻ ചെയ്തതായിരുന്നു

"അയ്ശെരി.....അതാണ് ഓണർ....ദേവപ്രിയ...."...

"She's hot🔥"....അവളതു പറഞ്ഞു നിർത്തിയതും മുകളിലെ നിലയിൽ നിന്നും പഞ്ചിംഗ് ബാഗിൽ കൊള്ളുന്ന ഇടിയുടെ ശബ്ദം അവിടെയാകെ മാറ്റൊലി തീർത്തു....ശരീരം ഒന്ന് ചൂടായി എന്ന് തോന്നിയതും  ദേവപ്രിയയുടെ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ മുഷ്ടികൾ പഞ്ചിംഗ് ബാഗിൽ തുടരെ തുടരെ വന്നുവീണു.....ഭാരമേറിയ അവളുടെ പഞ്ചുകൾ കാരണം ഓരോ തവണയും പഞ്ചിംഗ് ബാഗ് ആടി ഉലഞ്ഞു.....കാലുകളുടെ ചലനവും ഉദര പേശികളുടെ ശക്തിയും ശരിയായി നിയന്ത്രിച്ചുകൊണ്ട് ദേവപ്രിയ നൃത്തം ചെയ്യുന്നതുപോലെ പഞ്ചിംഗ് ബാഗിന് ചുറ്റും നീങ്ങി, ബേഗിലേക്ക് ഭാരമുള്ള പഞ്ചുകൾ എറിഞ്ഞു...

ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രാക്ടീസിന് ശേഷം പഞ്ചിംഗ് ബാഗിൽ കൈചുറ്റി താങ്ങി നിൽക്കുമ്പോൾ ദേവപ്രിയ കിതക്കുന്നുണ്ടായിരുന്നു....പ്രാക്ടീസ് കാരണം ഉയർന്ന രക്ത സമ്മർദ്ദത്തിലൂടെ അവളുടെ ശരീരത്തിലെ ഓരോ പേശികളും എടുത്തുകാണിച്ചു....ശ്വാസോച്വാസത്തിനൊപ്പം ഉദരത്തിലെ മസ്സിൽസ് ഉയർന്നു താഴ്ന്നു...മസ്സിൽ പമ്പ് ആയതിനാൽ അവളുടെ സിക്സ് പാക്ക് തെളിഞ്ഞുകണ്ടു

'ആരും ശ്രദ്ധിക്കാതെ അവളിപ്പോഴും നമ്മുടെ അരികിൽ എവിടെയെങ്കിലും ഉണ്ടെങ്കിലോ.... അവളെ അവരിപ്പോഴും ഉപദ്രവിക്കുന്നുണ്ടെങ്കിലോ...?'

കഴിഞ്ഞ രാത്രിയിലെ നന്ദുവിന്റെ വാക്കുകൾ എന്തിനോ ആ നിമിഷം അവളുടെ ഹൃദയത്തിലൂടെ കടന്നുപോയി...

"ഷിറ്റ്...."

പ്രിയ കൈമുറുക്കി പഞ്ചിംഗ് ബാഗിൽ ഒന്നാഞ്ഞിടിച്ചു...

.

.

.

നീലാന്ധര കോളേജിന്റെ കവാടം കടന്ന് ഒരു ബുള്ളറ്റ് ഹോൺ മുഴക്കി അകത്തേക്ക് കയറി.... വഴിനീളെ തന്നോട്

💬 Comments

View all comments