Chapter Title : Black Dahlia 5 [Parvathi]
പറഞ്ഞതും നന്ദു ബെഞ്ചിൽ കൈതാങ്ങി പതിയെ എഴുന്നേറ്റു.....നന്ദുവിന്റെ നോട്ടം തന്നെ വീക്ഷിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ മേലെയും ഓടിനടന്നു....ആരൊക്കെയോ തന്നെനോക്കി ചിരിക്കുന്നതുപോലെ.... കളിയാക്കുന്നതുപോലെ....നന്ദന്റെ ഹൃദയമിടിപ്പേറി, ഉള്ളം കൈകളിൽ ഈർപ്പം പൊടിഞ്ഞു... ചെന്നിയിലൂടെ ഒരു തുള്ളി വിയർപ്പ് താഴേക്ക് ഒഴുകി.....ശരീരം മുഴുവൻ വിറയ്ക്കുന്നതുപോലെ
എന്തുചെയ്യണമെന്നറിയാതെ പ്രിയ കുഴങ്ങി.... എഴുന്നേറ്റ് അവനെ ചേർത്തുപിടിക്കാൻ മനസ്സ് തുടിച്ചു.... ഞാൻ കൂടെ ഉണ്ടെന്ന് പറയാൻ അധരം വെമ്പി... പ്രിയ ദേഷ്യത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയതും ഭൂമി അവളെ പിടിച്ചു
"അടങ്ങി ഇരിക്ക് ദേവേ..." പ്രിയയെ പിടിച്ചുകൊണ്ട് ഭൂമി ശബ്ദം താഴ്ത്തി പറഞ്ഞു
"ഗെറ്റ് ഔട്ട്...."
വിഹാൻ ശബ്ദമുയർത്തി.... നന്ദു ഇടറുന്ന കാലടികളോടെ പുറത്തേക്ക് നടന്നു....ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന തസ്‌വീഹിന്റെ കൂട്ടുകാരിൽ ഒരുവൻ പതിയെ നന്ദു നടക്കുന്ന വഴിയിലേക്ക് കാൽ നീട്ടി...
നന്ദു അത് ശ്രദ്ധില്ല.... അവന്റെ ശരീരവും മനസ്സും മരവിച്ചതുപോലെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു...ലോകം മുഴുവൻ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ....മാനവർക്കുവേണ്ടി ക്രൂശിൽ കയറിയ ക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെടുകയാണെന്ന് നന്ദുവിന് തോന്നി...ആങ്‌സൈറ്റിയുടെ ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ മറ്റൊരു വശം.... തസ്‌വീഹിന്റെ കൂട്ടുകാരന്റെ കാലിൽ തട്ടി നന്ദൻ നിലത്തേക്ക് വീണു....ക്ലാസ്സിലാകെ ചിരി പടർന്നു....
"നന്ദു........"പ്രിയ പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു....ഭൂമിയുടെയും വൈഷ്ണവിയുടെയും മുഖത്ത് സഹതാപം നിറഞ്ഞു....
"ഇല്ല... കുഴപ്പമില്ല...."... കരച്ചിലിന്റെ വക്കിൽ നന്ദുവിന്റെ ശബ്ദം ഇടറി....അവൻ പതിയെ നടന്ന് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, അകത്തുനിന്ന് ആർക്കും കാണാൻ കഴിയാത്ത വിധത്തിൽ പുറത്തെ ചുമരിൽ ചാരി നിന്നു....
വിഹാൻ ക്ലാസ്സ് തുടർന്നു... അമർഷം കാരണം പ്രിയയുടെ കൈവിരലുകൾ പേനയിൽ അമർന്നു....
.
.
.
പുറത്ത് ചുമരിൽ ചാരി നിന്നിരുന്ന നന്ദു അരികിലൊരു പെൺകുട്ടിയുടെ ചിരി കേട്ട് തിരിഞ്ഞുനോക്കി....കറുത്ത ഗൗൺ ധരിച്ചിരുന്ന ആ പെൺകുട്ടിയുടെ മുഖം കണ്ട ഹരിനന്ദന്റെ കണ്ണുകൾ വികസിച്ചു, അവ തുറിച്ച് പുറത്തുവരുമെന്നപോലെയായി....
"നീ.... നീ...."....തൊണ്ട വരണ്ടു, വാക്കുകൾക്ക് ക്ഷാമം തോന്നിയ നന്ദൻ അവളുടെ നേരെ വിരൽ ചൂണ്ടി....ഒരുവേള അവൻ തന്റെ കണ്ണുകളെ അവിശ്വസിച്ചു.....കൈകൾ തമ്മിൽ കൂട്ടി അടിച്ചുകൊണ്ട് അവൾ വീണ്ടും ഉറക്കെ ചിരിച്ചു....
"എന്ത്യേ... എന്നെ അറിയില്ലേ...."....പൊടുന്നനെ ചിരി നിർത്തി അവൾ പുഞ്ചിരിയോടെ ചോദിച്ചു
"അറിയാം.... മിത്ര... മിത്ര മുരളി...." നന്ദുവിന്റെ അധരം കൊടുംതണുപ്പിൽ എന്നപോലെ വിറച്ചു....അവൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിയർപ്പിൽ നനഞ്ഞു
കോളേജിലെ ആദ്യദിവസം ഇടനാഴിയിൽ താൻ കൂട്ടിമുട്ടിയ പെൺകുട്ടിയുടെ കൈയിൽ നിന്നും വീണ ചിത്രത്തിലെ മുഖം.... വാർത്തകളിൽ താൻ തിരഞ്ഞ മുഖം....മഴമേഘംപോലെ മാസങ്ങൾക്കുമുമ്പ് എങ്ങോ പോയിമറഞ്ഞ
💬 Comments
View all comments