Chapter Title : ബോഡിഗാർഡ് 1 [Mrskin]
"
"നിനക്ക് ഞാനാരാണെന്ന് മനസ്സിലായോ... ഐ ആം ഡേവിഡ് മാത്യൂസ്!!"
ഡേവിഡ് മാത്യൂസ്..!! ഓഹ് അപ്പൊ ഇവനാണല്ലേ ആ മൈരൻ. അപ്പോഴേ ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ ഒന്നും ചെയ്തില്ല.
"ആരായാലും ഇപ്പൊ കേറ്റിവിടാൻ പറ്റില്ല "
"എന്നെ കേറ്റിവിടണ്ട എന്നോർഡർ ഉണ്ടോ നിനക്ക് "
ഞാൻ ഒന്നും മിണ്ടിയില്ല.
"നീയാരാ എന്നെ തടയാൻ. വെറും കാവൽപട്ടി ആ ജോലി ചെയ്താൽ മതി." അയാൾ രോക്ഷത്തോടെ പറഞ്ഞു.
പറഞ്ഞു തീർന്നതും രണ്ടുമൂന്നു ശിങ്കിടികൾ അയാളുടെ പിറകിൽ അണിനിരന്നു.
"ആ ജോലി തന്നെ ആണ് സർ ഞാൻ ചെയ്യുന്നത്... സോഫി ഇപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയ്യുകയാണ്. അതുകഴിഞ്ഞു പുറത്തേക്കിറങ്ങും. അപ്പോൾ കാണാം."
അതുകേട്ടു അയാൾ ചിരിച്ചു.
"ലാസ്റ്റ് ചാൻസ്, മാറ്. നീ പോയാൽ പുതിയൊരാൾ വരും. ഇപ്പൊ മാറിയാൽ നിന്റെ ജോലിയെ പോകു. മാറിയില്ലേൽ..."
അയാൾ പുറകിലെ ശിങ്കിടികളെ നോക്കി. അവർ എന്നെ നോക്കി ക്രൂരമായി ചിരിച്ചു. പക്ഷെ ഞാൻ അനങ്ങിയില്ല.
"സർ... ഞാൻ പറഞ്ഞല്ലോ. സോഫി പുറത്തിറങ്ങുമ്പോൾ കാണാം "
"വൈ ഡു യു കെയർ മാൻ..!! Besides ഞാൻ കാണാത്തതൊന്നും അല്ലലോ അവളുടേതേതൊന്നും..!!"
അതുംപറഞ്ഞയാൾ ചിരിച്ചു.
എന്നാൽ ആ ചിരി എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാൻ മുഷ്ടി ചുരുട്ടി.
പുറത്തെ ബഹളം കേട്ടു സോഫി പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നത് ഡേവിഡിന്റെ ശിങ്കിടികൾ പലയിടത്തായി ചിതറി കിടക്കുന്നതാണ്. ഒത്ത നടുവിൽ ഞാൻ ഡേവിഡിന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് നിൽക്കുവാന്. അയാളുടെ മൂക്ക് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
"സാം... വാട്ട് ആർ യു ഡൂയിങ്!! ലീവ് ഹിം "
അവൾ അലറി.
അവൾ പറയുന്നത് കേട്ട് ഞാൻ പിടിവിട്ടു. അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയശേഷം അയാളോട് പറഞ്ഞു:
"ഡേവിഡ്... തന്നെ എനിക്കിനി കാണേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. നമ്മൾ തമ്മിലുള്ളതെല്ലാം ഞാൻ പറഞ്ഞു തീർത്തതും ആണ്. പിന്നെ സെറ്റിൽ വന്നു വഴക്കുണ്ടാക്കാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു... യു ക്രീപ് "
അയാൾ കോപത്തോടെ അവളെ നോക്കി.
"നീയും നിന്റെ ഈ ചാവാലിപട്ടിയും ഒരുങ്ങി ഇരുന്നോ. എന്നെ നിനക്ക് ശെരിക്കും
💬 Comments
View all comments