Chapter Title : ബോഡിഗാർഡ് 3 [Mrskin]
എടുക്കുന്നില്ല.
വാതിൽ തുറക്കാൻ ശ്രെമിച്ചപ്പോൾ അകത്തു നിന്നും ലോക്ക് ആയിരുന്നു. ഞാൻ ടെൻഷനടിച്ചു. പിന്നെയും ഫോൺ വിളിച്ചു നോക്കിയിട്ടും എടുക്കാത്തത് കൊണ്ട് വാതിൽ ചവിട്ടിപൊളിക്കാൻ ഞാൻ തയാറെടുത്തു.
ഭാഗ്യത്തിന് സോഫി പെട്ടന്ന് വാതിൽ തുറന്ന് പുറത്തു വന്നു. ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
"എവിടെ ആയിരുന്നു സോഫി... വിളിച്ചിട്ടെന്താ ഫോൺ എടുക്കാത്തത്..??" ഞാൻ ദേഷ്യപ്പെട്ടു.
"സോറി സാം... ഐ വാസ് സൊ വേസ്റ്റഡ് യെസ്റ്റർഡേ... ഉറങ്ങി പോയി " ഇത് പറഞ്ഞു കൊണ്ട് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.
"ലെറ്റസ് ഗോ... ഇപ്പോ തന്നെ ലേറ്റ് ആയി... ഷൂട്ട് തുടങ്ങാൻ ടൈം ആയി..."
ഇവളുടെ പറച്ചിൽ കേട്ടാൽ ഞാൻ ആണ് ലേറ്റ് ആയത് എന്ന് തോന്നുമല്ലോ. ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ വേഗം ലിഫ്റ്റിറങ്ങി കാറിലെത്തി.
സാധാരണ പോകുന്നതിലും വേഗത്തിൽ കാർ ഓടിച്ചു അധികം താമസിക്കാതെ ഞങ്ങൾ സെറ്റിൽ എത്തി.
ഡയറക്ടറോട് സോറി പറഞ്ഞുകൊണ്ട് അവൾ കാരവാനിലേക്ക് പോയി. കുറച്ചു സമയത്തിനുള്ളിൽ റെഡി ആയി കൊണ്ട് അവൾ പുറത്തിറങ്ങി. ടേക്കിന് പോകുന്നതിനു തൊട്ട് മുൻപായി അവൾ എന്നോട് പറഞ്ഞു:
"പിന്നെ സാം... ഇന്ന് ഉച്ചക്ക് ഷൂട്ട് തീരും. അത് കഴിഞ്ഞ് ഒരു മീറ്റിംഗ് ഉണ്ട്... ലൊക്കേഷൻ ഞാൻ പറയാം "
"ഓക്കേ സോഫി..."
അവൾ ഷൂട്ടിലേക്ക് പോയി. ഇന്നവൾ ഒരു മഞ്ഞ ഹാഫ് സാരി ആണ് ഉടുത്തിരുന്നത്. ഹാഫ് ശരി എന്ന് പറയാൻ പറ്റില്ല സോങ്ങിന് വേണ്ടി പ്രതേകം ഡിസൈൻ ചെയ്ത ഒരു ഡ്രസ്സ്. പക്ഷെ അവളെ കാണാൻ നല്ല സെക്സി ആയിട്ടുണ്ടായിരുന്നു.
പ്രതീക്ഷിച്ച പോലെ സോങ്
💬 Comments
View all comments