Chapter Title : ബോഡിഗാർഡ് 3 [Mrskin]
സീൻ നന്നായി മുതലെടുക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി.
കട്ട് പറഞ്ഞതും സോഫി ചുംബനം നിർത്തി. അവൾ തിരിഞ്ഞു പോകാൻ ഒരുങ്ങിയതും നായകൻ അവളെ വിളിച്ചു നിർത്തി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അവൾ തിരിച്ചും അയാളോട് എന്തോ പതിയെ പറഞ്ഞു.
അത് കേട്ടതും അയാളുടെ മുഖം വാടി. അയാൾ നിരാശയും ദേഷ്യവും കലർന്ന ഭാവത്തിൽ അയാളുടെ കാരവാനിലേക്ക് നടന്നു.
അവൾ എന്റടുത്തു എത്തിയതും എന്നെ നോക്കി ചിരിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൂടെ കാരവാനിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു:
"അയാൾ എന്താ സോഫിയോട് ചോദിച്ചത്..??"
അവൾ ചിരിച്ചു കൊണ്ട് പുറകിലേക്ക് നോക്കി. എന്നിട്ടെന്നോട് പറഞ്ഞു:
"അയാളുടെ കാരവാനിലേക്ക് ചെല്ല്... സോങ്ങിന്റെ ബാക്കി അവിടെ വെച്ചാക്കാം എന്ന്.."
അത് കേട്ടതും എനിക്ക് നന്നായി ദേഷ്യം വന്നു. ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു:
"എന്നിട്ട് സോഫി എന്ത് പറഞ്ഞു..."
"നെവർ ഇൻ എ മില്യൺ ഇയർസ് എന്ന്..!!"
അവളുടെ മറുപടി എനിക്ക് സന്തോഷമുളവാക്കി. നടിമാരെല്ലാം ചാൻസിനു വേണ്ടി ഡയറക്ടർമാരുടെയും നടന്മാരുടെയും കൂടെ കിടക്കുന്നവരാണ് എന്ന് പറയുന്നവന്മാർ സോഫിയെ കാണണം.
അവളെ കെട്ടിപിടിച്ചു ഒരുമ്മകൊടുക്കാൻ എനിക്ക് തോന്നി. പക്ഷെ വന്ന വികാരം ഉള്ളിൽ അടക്കി വെക്കാൻ അല്ലെ ഇപ്പോൾ മാർഗ്ഗമുള്ളൂ.
കാരവാനിലേക്ക് കേറുന്നതിനു ഇടയിൽ അവൾ പറഞ്ഞു:
"സാം ഞാൻ വേഗം റെഡി ആയി വരാം... നമുക്ക് ഒരിടം വരെ പോകണം, ഒരു മീറ്റിംഗ് ഉണ്ട്..."
ഞാൻ പുറത്ത് വെയിറ്റ് ചെയ്തു. കുറെ നേരം കഴിഞ്ഞപ്പോൾ അവൾ റെഡി ആയി പുറത്തിറങ്ങി.
ഞങ്ങൾ കാറിൽ കേറി കുറച്ചു ദൂരം
💬 Comments
View all comments