Chapter Title : ബോഡിഗാർഡ് 4 [ഫഹദ് സലാം]
ഭാഗത്തേക്ക് നോക്കിയ ബാബുവേട്ടന്റെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അദ്ദേഹം നേരെ സാമിന്റെ മുഖത്തേക്ക് നോക്കി
ചേട്ടാ.. എന്നോട് കെവിൻ പറഞ്ഞിരുന്നു ഈ കാര്യം.. ചേട്ടനോട് ഒന്ന് സ്വസ്ഥമായി സംസാരിക്കാൻ ഇതിലും നല്ല ഒരു സ്ഥലം വേറെ ഇല്ല.. വാ ചേട്ടാ.. അതും പറഞ്ഞു സാം ബാബുച്ചേട്ടന്റെ കൈ പിടിച്ചു അങ്ങോട്ട് നടന്നു
അവർ പതിയെ കാലുകൾ മുന്നോട്ടു ചലിപ്പിച്ചു.. ബാബുവേട്ടൻ മുന്നിൽ കണ്ട ബോർഡിൽ നോക്കി
"പുഞ്ചിരി കള്ള് ഷാപ്പ്"
ഷാപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരും തോറും അവിടെ നിന്നുള്ള കള്ളിന്റെയും അത്പോലെ മീനിന്റെയും ഇറച്ചിയുടെയും മണം അവരുടെ മൂക്കിലേക്ക് അടിച്ചു കയറി.. അവർ അത് ആസ്വദിച്ചു വലിച്ചു.. സാമിന് അത് പുതുമയുള്ള ഒരു ആസ്വാദനം ആയിരുന്നു.. അവർ അത് ആസ്വദിച്ചു വലിച്ചു
ഹ്മ്മ്.. ഹാ.. ഹോ വല്ലാത്ത ജാതി
അവിടെ ഉള്ള ഒരു ടേബിളിൽ സാമും ബാബുച്ചേട്ടനും ഇരുന്നു.. ആളുകൾ കുറവാണ് പക്ഷെ അടി തമർത്തി നടക്കുകയാണ്.. ഓരോരുത്തരുടെ കുടി കണ്ടപ്പോൾ തന്നെ സാമിന്റെ വായിൽ വെള്ളം വന്നു തുടങ്ങി.. ആദ്യമായി കഴിക്കാൻ പോകുന്നവന്റെ ആകാംഷ സാമിന്റെ മുഖത്തു ഉണ്ടായിരുന്നു.. സാം ബാബുവേട്ടന്റെ മുഖത്തേക്ക് നോക്കി.. 'ഇതൊക്കെയെന്ത്' എന്ന മട്ടിലായിരുന്നു മൂപ്പർ
എന്താ വേണ്ടത്... ഷാപ്പിലെ ഒരു ചേട്ടൻ വന്നു അവരോട് ചോദിച്ചു
എന്തൊക്കെ ഐറ്റംസ് ഉണ്ട്.. അയാളോട് ബാബുവേട്ടൻ ചോദിച്ചു
തെങ്ങുണ്ട്,, പനയുണ്ട്,, പിന്നെ ഞങ്ങളുടെ സ്പെഷ്യൽ പുഞ്ചിരി വാറ്റും ഉണ്ട്.. ഷാപ്പിലെ ചേട്ടൻ പറഞ്ഞു..
എന്നാൽ ആദ്യം നമ്മുക്ക് തെങ്ങിൽ നിന്നും തുടങ്ങാം.. രണ്ട് തെങ്ങു എടുത്തോളൂ.. പിന്നെ ബീഫ് ഉണ്ടോ ചേട്ടാ
ഉണ്ടല്ലോ..
എന്നാൽ രണ്ട് പ്ലേറ്റ് ബീഫും
ഡാ സോമ.. രണ്ടു തെങ്ങും രണ്ട് പ്ലേറ്റ് ബീഫും.. ഷാപ്പിലെ ചേട്ടൻ വിളിച്ചു പറഞ്ഞു
ഉടൻ തന്നെ രണ്ട് കുപ്പി തെങ്ങ് കള്ള് എത്തി.. കൂടെ രണ്ട് ഗ്ലാസും.. നല്ല തൂവെള്ള നിറം.. സാം അത് അത്ഭുതത്തോടെ നോക്കി..
ചേട്ടാ ഞാൻ ഇത് ആദ്യമായിട്ട് ഈ സാദനം കഴിക്കുന്നത്.. ചേട്ടന് ഒരു കമ്പനി തരണം എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്.. പക്ഷെ എനിക്ക് ഇത് കണ്ടപ്പോൾ തന്നെ ഒരു കഴിക്കണം എന്ന് തോന്നി..
അത് സാരമില്ല..ഒരൊറ്റ വലിക്കു കുടിച്ചാൽ മതി.. ഇതും പറഞ്ഞു ബാബുവേട്ടൻ ഒരു കുപ്പിയുടുത്തു പൊട്ടിച്ചു ഗ്ലാസ്സിലേക്കു ഒഴിക്കാൻ തുടങ്ങി.. ഗ്ലാസ്സിലേക്കു കള്ള് വീഴുന്നത് സാം നോക്കി.. സ്ലോ മോഷനിൽ
💬 Comments
View all comments