Chapter Title : ബോഡിഗാർഡ് 5 [ഫഹദ് സലാം]
റ്റിറ്റോക് നല്കിയതത്രെ.. അതിനു അദ്ദേഹം "ഭീംസെൻ" എന്നായിരുന്നത്രെ പേര് നൽകിയത്.. പഴയ കാര്യങ്ങൾ എന്നോട് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..
ഞങ്ങളുടെ സൗഹൃദം സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന് ആദ്യ ദുരന്തം ആകെ തളർത്തി കളഞ്ഞത്.. സഞ്ജയ് ഗാന്ധിയുടെ മരണം.. ഡൽഹി ഫ്ലയിങ് ക്ലബ്ബിൽ ഗ്ലൈഡർ പറപ്പിക്കുന്നതിനിടയിൽ സംഭവിച്ച അപകടം.. അവരെ ആകെ കണ്ണീരിൽ ആഴ്ത്തി.. അനുജന്റെ മരണം അദ്ദേഹത്തെ ആകെ മാനസികമായി തളർത്തി.. അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപെട്ട വിമാനം പറപ്പിക്കാൽ വരെ അദ്ദേഹം അവസാനിപ്പിച്ചു.. പിന്നീട് വളരെ പെട്ടന്ന് ആയിരുന്നു രാജ് ഭായിയുടെ രാഷ്ട്രീയ പ്രവേശനം.. അമ്മയുടെയും ഉറ്റ സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി രാജ് ഭായ് രാഷ്ട്രീയത്തിൽ ഇറങ്ങി.. സഞ്ജയ് ഗാന്ധിയുടെ പിൻഗാമിയായി യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്കു അദ്ദേഹം വന്നു.. അപ്പോഴും ഞാനും അദ്ദേഹവും കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. സഞ്ജയ് ഗാന്ധിയുടെ അഭാവത്തിൽ ഒഴിഞ്ഞു കിടന്ന അമേത്തി സീറ്റിൽ രാജ് ഭായ് മത്സരിച്ചു വിജയിച്ചു.. ആയിടക്കാണ് പഞ്ചാബിൽ പ്രേശ്നങ്ങൾ തുടങ്ങിയത്.. അവിടുത്തെ കലഹങ്ങളിൽ മേഡം ആകെ അസ്വസ്ഥതത ആയിരുന്നു..
പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചു വിടലും അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കലും പിന്നീട് നടന്ന ഓപറേഷൻ ബ്ലൂസ്റ്റാറും എല്ലാം കുഞ്ഞു പഠിച്ചിട്ടില്ലേ.. കഥയിൽ മുഴുകിയിരുന്ന സാമിനോട് ബാബുവേട്ടൻ ചോദിച്ചു
സാം അതിനു അതെ എന്ന് മറുപടി കൊടുത്തു
(പഞ്ചാബിലെ അമൃത്സറിലെ ഹർമന്ദിർ സാഹിബ് (ഗോൾഡൻ ടെമ്പിൾ) സമുച്ചയത്തിന്റെ കെട്ടിടങ്ങളിൽ നിന്ന് തീവ്രവാദ മതനേതാവ് ജർനൈൽ സിംഗ് ഭീന്ദ്രൻവാലെയെയും അനുയായികളെയും നീക്കം ചെയ്യുന്നതിനായി 1984 ജൂൺ 1 നും 8 നും ഇടയിൽ
💬 Comments
View all comments