Chapter Title : ബ്രഹ്മഭോഗം 1 [Master]
മദ്യം കുടിച്ച് ഗ്ലാസ് കാലിയാക്കി വച്ചിട്ടാണ് അച്ഛന്‍ ബാക്കി പറഞ്ഞത് “മോഹമുണ്ട്; ശരിതന്നെ. പക്ഷെ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ. എന്നാലും അവളുടെ പേര് കേട്ടാല്‍ എന്റെ ശരീരകോശങ്ങള്‍ തുടികൊട്ടും. ആ വദനകാന്തി മനസിലുദിച്ചാല്‍ മറ്റൊരുത്തിയെയും ഇഷ്ടപ്പെടാന്‍ പറ്റില്ല. അതുകൊണ്ട് അവളെ കഴിവതും മറക്കാനാണ് എന്റെ ശ്രമം”
അച്ഛന്റെ സ്വരത്തിലെ നിരാശ ഞാന്‍ ശ്രദ്ധിച്ചു. ആരെക്കുറിച്ചാണ് ഇവരീ പറയുന്നതെന്നറിയാന്‍ എന്റെ ഉള്ളില്‍ ഉദ്വേഗം മൊട്ടിട്ടു. എന്റെ പ്രതാപിയ അച്ഛനെ ഇത്രയധികം മോഹിപ്പിക്കുന്ന ആ മേനക ആരാണ്?
“അങ്ങുന്നെ, അവളെ അങ്ങുന്നിനു കിട്ടിയില്ലെന്ന് കരുതി വിഷമിക്കണ്ട. അത് അങ്ങുന്നിന്റെ യാതൊരുവിധ കുറവും കൊണ്ട് നടക്കാതിരിക്കുന്നതല്ല. വേറെയും ഒരുപാടുപേര് അവളെ കൊതിക്കുന്നുണ്ട്. പക്ഷെ ഒരാള്‍ക്കും അവളെ കിട്ടത്തില്ല. കാരണം അവള്‍ക്ക് വേറെ ചില ഇഷ്ടങ്ങളാന്നാ എന്റെ അറിവ്” വീണ്ടും പരമുവാണ്.
“എന്തിഷ്ടം?”
“അങ്ങുന്നിനോട് അവള്‍ക്ക് വലിയ ആരാധനയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയോമില്ല. അങ്ങുന്ന് ശ്രമിച്ചാലത് നടക്കുകയും ചെയ്യും. എങ്കിലും അവള്‍ക്ക് പിള്ളേരോടാണത്രേ ഇഷ്ടക്കൂടുതല്‍. ചോരത്തിളപ്പുള്ള നിറവും സൌന്ദര്യവുമുള്ള ഇളമക്കാരോട്. അവള്‍ടെ ഭര്‍ത്താവ് ഇട്ടിട്ട് പോയതും അയലത്തുള്ള ഒരു ചെക്കന്റെ ഒപ്പം അവളെ കണ്ടതുകൊണ്ടാല്ലേ? ആ വീട്ടുകാര് അവനെ ഈ യക്ഷിയില്‍ നിന്നും രക്ഷിക്കാന്‍ വീട് വിറ്റ് ദൂരെയെങ്ങാണ്ട് പോകുകേം ചെയ്തു”
എന്റെ മനസ്സ് പറകൊട്ടാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. പയ്യന്മാരെ കാമിക്കുന്ന ആ മാദകറാണി ആരാണ്? ഇങ്ങനെയൊരാളെക്കുറിച്ച് ഞാനെന്തുകൊണ്ട് ഇതുവരെ അറിഞ്ഞില്ല? കൂട്ടുകാരില്‍ പലരും നാട്ടിലെ പോക്ക് കേസുകളെപ്പറ്റി നിറം പിടിപ്പിച്ച കഥകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അവരിലെങ്ങും എന്റെ അച്ഛനെ മോഹിപ്പിക്കാന്‍ തക്ക സൌന്ദര്യമുള്ള ഒരുത്തിപോലും ഉണ്ടായിരുന്നില്ല.
“അതെപറ്റി ഞാനും
💬 Comments
View all comments