Chapter Title : ബ്രഹ്മഭോഗം 2 [Master]
ഞാന്‍ വശങ്ങളിലേക്ക് വലിച്ചു നിര്‍ത്തി. ആന്റി പൊട്ടിച്ചിരിച്ചുപോയി അത് കണ്ട്. ഈശ്വരാ എന്തഴകുള്ള ചിരിയാണിത്? ചിരിക്കുമ്പോള്‍ ദൃശ്യമാകുന്ന ആ ചുവന്ന മോണകള്‍ക്ക് എന്ത് മാദകത്വം! കണ്ണാടി പോലെ തിളങ്ങുന്ന കവിളുകളില്‍ വിരിയുന്ന നാലുമണിപ്പൂക്കള്‍ക്ക് എത്ര ചാരുത!
“നിനക്ക് എന്തോ പറ്റിയല്ലോ? വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു” എന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞുനോക്കിക്കൊണ്ടാണ് ചോദ്യം.
സ്വയം ഇല്ലാതാകുന്ന പ്രതീതി. എന്തെങ്കിലും പറയണം; എന്ത് പറയും?
“ഒരു തലവേദന ആന്റീ. അതാ..” പറഞ്ഞൊപ്പിച്ചു.
“യ്യോ സോറി കുട്ടാ; ഞാന്‍ മറ്റെന്തോ ധരിച്ചാണ് ചിരിച്ചത്..” ആന്റി കുറ്റബോധം നിഴലിക്കുന്ന കണ്ണുകളോടെ വേഗം എഴുന്നേറ്റ് എന്റെ അടുത്തെത്തി. ആന്റി മാത്രമല്ല, സ്ത്രൈണസൌന്ദര്യത്തിന്റെ പ്രതീകമായ ആ ശരീരം പ്രസരിപ്പിക്കുന്ന കസ്തൂരിഗന്ധം കൂടിയാണ് എന്നെ സമീപിച്ചത്. സിരകളില്‍ ലഹരിയുണര്‍ത്തുന്ന മന്മഥ ഗന്ധം. നീല ഞരമ്പുകളുടെ നിഴലുകളുള്ള വെളുത്തു തുടുത്ത കൈ നീട്ടി, മൃദുലങ്ങളായ വിരലുകള്‍ കൊണ്ട് എന്റെ നെറ്റിയില്‍ ആന്റി സ്പര്‍ശിച്ചു. നെറ്റിയില്‍ നിന്നും ശരീരമാകെ ആ സ്പര്‍ശനത്തിന്റെ അനുരണനങ്ങള്‍ വ്യാപിച്ചു; വൈദ്യുതി പോലെ. ആ മാസ്മരിക സ്പര്‍ശനത്തില്‍ മയങ്ങിയ ഞാന്‍ കണ്ണുകളടച്ചുപോയി. എന്ത് വശ്യമായ സുഗന്ധം! എത്ര സുഖകരമാണ് ഈ വിരല്‍സ്പര്‍ശം!
“പനിയില്ല. ഞാനൊരു ഗുളിക തരട്ടെ” കൈ പിന്‍വലിച്ചിട്ട് ആന്റി ചോദിച്ചു.
ആ ശരീരത്തില്‍ നിന്നും പ്രസരിച്ച സുഗന്ധസാഗരത്തിന്റെ ആഴത്തിലേക്ക് സ്വയം മുങ്ങിത്താഴ്ന്നുപോയിരുന്ന ഞാന്‍ എങ്ങനെയോ വേണ്ടെന്ന് ശിരസ്സനക്കി. എന്നെ ഒന്ന് നോക്കിയിട്ട് ആന്റി തിരികെ ചെന്നിരുന്നു.
“ചായ കുടിക്ക്. ഒന്ന് ഫ്രഷ് ആയാല്‍ ചിലപ്പോഴങ്ങു മാറും” ആന്റി പറഞ്ഞു.
ഞാന്‍ അങ്ങോട്ട് നോക്കാതെ ചായ ഊതിക്കുടിച്ചു. ഗോകുല്‍ വരാന്‍ വൈകണേ എന്ന് ഞാന്‍
💬 Comments
View all comments