Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്]
മൈമൂനയെന്ന മാദകത്തിടമ്പിനെ കിട്ടാത്ത നിരാശ തീർക്കുകയായിരുന്നു.
അത് കൊണ്ട് തന്നെ മൈമൂനയും ഷഹ്സാദയും വന്നത് സുൽത്താൻ അറിഞ്ഞിരുന്നില്ല.
" അമീർ '......" .....(പ്രജകൾ സുൽത്താനെ അഭിസംബോധന ചെയ്യുന്ന പദം)
കണ്ണുതുറന്ന സുൽത്താന് മുന്നിൽ കൃതജ്ഞത കുത്തിനിറച്ച വിനയവും പുഞ്ചിരിയുമായി മൈമൂനയും അവളുടെ നിഴൽ പോലെ പിറകിൽ ഷെഹസാദയും നിൽക്കുന്നുണ്ട്. സുൽത്താൻ അവളോട് മുന്നിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞു.
മൈമുനയുടെ പാതിയഴകില്ലെങ്കിലും, അവൾടെ മുഖത്തോട്ട് നോക്കിയ സുൽത്താൻ ഒന്ന് വെട്ടിവിറച്ചു...
അൽഭുതവും ആശ്ചര്യവും ഒന്നിച്ച് വിരിഞ്ഞ മുഖവുമായി സുൽത്താൻ തെല്ലുറക്കെ തന്നെ വിളിച്ചു.
"ഇനായ..... "
അത് കേട്ട ഷെഹ്സാദയുടെ മുഖം ഒന്നിരുണ്ടു.
" അമീർ.... ഇവളുടെ പേര് ഇനായ ....എന്നല്ല ഷ്ഹ്സാദ എന്നാണ്. "
മൈമൂന മെല്ലെ തുടർന്നു
" അങ്ങയുടെ ഈ വലിയ മനസ്സിന് എങ്ങിനെ നന്ദി പറയണമെന്നറിയില്ല.. ഈ ജിന്ന് ലോകത്ത് അങ്ങയേക്കാൾ ശക്തനും ,സുന്ദരനുമായ, വേറൊരാൾ ഇല്ല എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം... താങ്കൾ ഒന്ന് വിളിച്ചാൽ സർവ്വം സമർപ്പിക്കാൻ തയാറായി പരശ്ശതം കന്യകമാർ വരിയായി വരും... തീവ്ര പ്രണയത്തിൽ ഒരാൾ എന്റെ മനസ്സിൽ കുടിയിരുന്നിട്ടും എന്റെ ശരീരം പോലും ഇപ്പോൾ താങ്കളുടെ സാനിധ്യത്തിൽ അരുതാത്തെ തെന്തിനോ വേണ്ടി ത്രസിക്കുന്നുണ്ട്.... ആമിർ ഹസന്റെ നിഷ്കളങ്കമുഖം എന്റെ മനസ്സിലില്ലായിരുന്നുവെങ്കിൽ ഈ നിമിഷം ഞാൻ എന്നെ താങ്കൾക്ക് സമർപ്പിച്ചേനേ.... എല്ലാറ്റിനും ഒത്തിരി നന്ദിയുണ്ട്.. അങ്ങ് ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു പാട് കാലം വാഴാൻ പടച്ചവൻ അനുഗ്രഹിക്കും".
ഒരു നിമിഷം നിർത്തി എന്തോ ആലോചിച്ച ശേഷം മൈമൂന തുടർന്നു.
" ഈ ജന്മം എന്റെ ശരീരത്തെ
💬 Comments
View all comments