ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]

📝 Ongoing

👁 64015 views ❤ 159 likes 💬 14 comments

ബുദൂർ ഇഫ്രീത്തിന്റെ റാണി
Budoor Efrithinte Raani | Author : Surdas

ഒരു പാട് കാലമായി ഇവിടുത്തെ സ്ഥിരം വായനക്കാരനാണ് എങ്കിലും ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് ആദ്യമാണ്. തെറ്റുകൾ ക്ഷമിച്ച് വായിക്കുക. പ്രോൽസാഹിപ്പിക്കുക. ഇപ്പോൾ ഈ സൈറ്റ് ഭരിക്കുന്നത് കൃഷ്ണേന്ദുവും സ്വാതിയും ആണ്... ആ രണ്ട് കഥകളും കുറച്ചെങ്കിലും മനോധൈര്യം ഇല്ലാത്തവർക്ക് വായിച്ച് പോകാൻ കഴിയില്ല.. പ്രത്യേകിച്ച് കൃഷ്ണേന്ദു എന്റെ സഹധർമ്മിണി. അപ്പോൾ പറഞ്ഞ് വന്നത് സിംഹങ്ങൾ വാഴുന്ന കാട്ടിൽ ഞാനൊക്കെ വെറും ഒരു എലിയാണ്. അത് കൊണ്ട് കുറവുകൾ ക്ഷമിക്കു ക

രണ്ട് വലിയ രാജഹംസങ്ങൾ വലിച്ച് കൊണ്ട് പോകുന്ന ഈ സ്ഫടികത്തോണി എങ്ങോട്ടാണ് തന്നെയും കൊണ്ട് നീങ്ങുന്നത് എന്നറിയാതെ ആകെ ഒരു അൽഭുതത്തിലും അൽപം പരിഭ്രാന്തിയിലും സമാൻ അങ്ങിനെ നിൽക്കുകയാണ്. ഇത്തരം വലിയ ഹംസങ്ങളെയൊന്നും  തന്റെ അറിവിൽ ഇത് വരേ കണ്ടിട്ടേയില്ലല്ലോ.സുവോളജി ബുക്കിലോ ഡിസ്ക്കവറിയിലോ ഒന്നും ഇത് വരെ കാണാത്ത ഇത്രയും വലുതും സുന്ദരവുമായ ഈ അരയന്നങ്ങൾ നിലാമഴ പെയ്യുന്ന അറബിക്കടലിന്ന് മുകളിലൂടെ തുഴഞ്ഞ് തന്നെ എങ്ങാട്ടാണാവോ കൊണ്ട് പോകുന്നത്. അല്ലെങ്കിലും രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയ ഞാൻ എങ്ങനെ ഈ സ്ഫടിക തോണിയിലെത്തി. ഭയം അരിച്ച് കയറുന്ന തണുപ്പ് ആണോ താൻ എത്തിപ്പെട്ട അൽഭുതലോകത്തിന്റെ അമ്പരപ്പാണോ എന്നറിയാതെ  തിരമാലകളെ കീറിമുറിച്ച് കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന സ്ഫടികത്തോണിയിലേക്

📚 Chapters

1 published

Related Stories

💬 Comments

View all comments