Chapter Title : ബുള്ളറ്റ് റാണി [Vishnu. Vs]
ശ്രദ്ധയോടെ സ്വരുക്കൂട്ടി വെച്ചു.
സ്വന്തം ബൈക്കുകളുടെ പെട്രോൾ ചിലവും ചെറിയ ആവശ്യങ്ങളും കഴിഞ്ഞുള്ള തുക അവൻ മാറ്റിവെച്ചത് എന്തിനാണെന്ന് അവന് പോലും ആദ്യം നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ അമ്മ ബുള്ളറ്റോടിക്കാൻ തുടങ്ങിയതോടെ ആ സമ്പാദ്യത്തിനൊരു ലക്ഷ്യമുണ്ടായി.
ഒരു പഴയ '89 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് അവൻ ഒത്തിരി അന്വേഷിച്ചതിന് ശേഷം കണ്ടെത്തി. കണ്ടീഷൻ അത്ര മികച്ചതായിരുന്നില്ല. പക്ഷെ അതിന്റെ എഞ്ചിനും ചേസിസിനും വലിയ തകരാറുകൾ ഉണ്ടായിരുന്നില്ല. അവൻ ആ ബൈക്ക് വാങ്ങി, നേരെ കൊണ്ടുപോയത് നഗരത്തിലെ ഏറ്റവും മികച്ച റോയൽ എൻഫീൽഡ് റീസ്റ്റോറേഷൻ വർക്ക്‌ഷോപ്പിലേക്കാണ്.
"ഇതൊരു ഒന്നൊന്നര ഐറ്റം ആക്കണം ഷാജിയേട്ടാ," അരുൺ വർക്ക്‌ഷോപ്പ് ഉടമയോട് പറഞ്ഞു. "അമ്മയ്ക്ക് ബർത്ത്ഡേ ഗിഫ്റ്റാ."
ഷാജിയേട്ടൻ ചിരിച്ചു. "മോൻ മഞ്ജു ടീച്ചറുടെ മോൻ അല്ലെ അമ്മക്ക് ബുള്ളറ്റാണോ കൊടുക്കുന്നത്? മഞ്ജു ടീച്ചറിനെ പോലൊരു ബോൾഡ് ആയ ലേഡിക്ക് പറ്റിയത് ഓൾഡ് ബുള്ളറ്റ് തന്നയ എന്തായാലും നമ്മളിത് പൊളിച്ചടുക്കി പെയിന്റടിച്ച്, വേണ്ട ക്രോമിയം പാർട്സൊക്കെ മാറ്റി പുതിയ വണ്ടി പോലെ ഇറക്കാം."
അടുത്ത കുറേ ആഴ്ചകൾ അരുൺ ജോലി തിരക്കിനിടയിൽ ഒഴിവ് കിട്ടുമ്പോൾ വർക്ക്‌ഷോപ്പിലായിരുന്നു. ഓരോ ഘട്ടത്തിലും അവന്റെ മേൽനോട്ടമുണ്ടായിരുന്നു. കറുപ്പിന്റെ തിളക്കം, ക്രോമിയം ഭാഗങ്ങളുടെ മിനുക്കം, എൻജിൻ ശബ്ദത്തിന്റെ പൂർണ്ണത - എല്ലാം അവൻ ഉറപ്പുവരുത്തി.
ടാങ്കിൽ പുതിയ സ്റ്റിക്കറുകൾ പതിപ്പിച്ചു. സീറ്റ് പുതിയതും കൂടുതൽ കംഫർട്ടുള്ളതുമാക്കി. പഴയ മോഡലിന്റെ തനിമ ചോരാതെ, എന്നാൽ ആധുനികമായ ചില മിനുക്കുപണികളോടെ ബൈക്ക് തയ്യാറായി. ഏറ്റവും പ്രധാനമായി, അവൻ അതിന് പുതിയൊരു ക്രാഷ് ഗാർഡ് വാങ്ങി - വെള്ളിനിറത്തിൽ തിളങ്ങുന്ന, പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന മനോഹരമായൊരു
💬 Comments
View all comments