C2 ബാച്ച് 1992 ചരല്‍ കുന്ന്

📝 Ongoing

👁 168551 views ❤ 480 likes 💬 130 comments

C2 ബാച്ച് 1992 ചരല്‍ കുന്ന്
C2 Batch 1992 Charalkunnu bY Manthan Raja

"അനിൽ മാത്യു സ്റ്റാൻഡപ്"

ഡെസ്കിലടിക്കുന്ന ശബ്ദം കേട്ടു അനിൽ ഞെട്ടിയെഴുന്നേറ്റു .

" നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോകാം . അത്ര ബുദ്ധിമുട്ടി എന്റെ ക്‌ളാസിൽ ഇരിക്കണമെന്നില്ല ..താനൊക്കെ എന്തിനു പഠിക്കാൻ വരുന്നതാടോ ...വെറുതെ കാർന്നോന്മാരുടെ പൈസ കളയാൻ വേണ്ടി ...പകുതി ദിവസം ക്‌ളാസിൽ വരില്ല ..വന്നാലോ വേറേതോ ലോകത്തും ...ഹും ഇറങ്ങി പൊക്കോ "

ഗായത്രി ടീച്ചറിന്റെ ശബ്ദം കടുത്തപ്പോൾ അനിൽ ഒന്നും മിണ്ടാതെ പുറകിലത്തെ ബെഞ്ചിൽ നിന്ന് നടന്നു . മുൻപിലത്തെ ബെഞ്ചിൽ ഇരിക്കുന്ന ഉഷയുടെ സമീപം എത്തിയപ്പോൾ മൂന്നു ബുക്ക് അവൾ മുന്നോട്ടു വെച്ചു . അതുമെടുത്തു പുറത്തേക്കിറങ്ങിയപ്പോൾ ആണ് പ്രിൻസിപ്പൽ തോമസ് സാറിന്റെ മുന്നിൽ പെടുന്നത് . അവർ തമ്മിലെന്തൊ സംസാരിക്കുന്നത് ഗായത്രി കണ്ടു . അവൾ കാസ്സിലേക്കു തന്നെ തിരിഞ്ഞു

കോളേജ് വിട്ടു സ്റ്റാഫ് റൂമിൽ തനിയെ ഇരുന്നു എന്തോ ബുക്ക് റെഫർ ചെയ്യുന്ന ഗായത്രിയുടെ എതിരെയുള്ള കസേരയിൽ തോമസ് സാർ ഇരുന്നൂന്നു മുരടനക്കി .

'ങ് ..ങ് "

'പറഞ്ഞോ അങ്കിൾ ?" ഗായത്രി നേരെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും അവിടേക്കു ലാലി തോമസും വന്നു . തോമസ് സാറിന്റെ വൈഫ് ആണ് ലാലി .

' ഗായത്രി മോളെ .... 2 സിയിലെ അനിലിനോടു ഇന്ന് ഇറങ്ങി പോക്കൊലന്‍ പറഞ്ഞല്ലേ ?'

' അതെ അങ്കിള്‍ ..അവന്‍ വല്ലപ്പോഴുമേ വരൂള്ളൂ .....എന്നിട്ട് എന്തോ ചിന്ത

📚 Chapters

1 published

Related Stories

💬 Comments

View all comments