0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1703

മതിലിനു പെയ്ന്റടിയ്ക്കുന്നകാശ് ലാഭിയ്ക്കാമായ്രുന്നു.!

ആട്ടിതുപ്പിക്കൊണ്ട് ഗേയ്റ്റിന്റെ ലോക്കുമിളക്കി അകത്തുകയറുമ്പോഴും മനസ്സിനൊരു സുഖവുംതോന്നിയിരുന്നില്ല…

എന്നാലകത്തേയ്ക്കു കയറിയതും മനസ്സൊന്നുകുളിർത്തു…

ഗേയ്റ്റിനകത്ത് ഇരുവശങ്ങളിലുമായി ചുവപ്പുംവെള്ളയും നിറത്തിലുള്ള ബോഗൻവില്ലച്ചെടികൾ നട്ടുപിടിപ്പിച്ചിരിയ്ക്കുന്നു…

അതൊരാർച്ചുപോലെ വളഞ്ഞുമേലേയ്ക്കുചെന്ന് പൂക്കളിടകലർന്നു നിൽക്കുന്നതുകാണാൻ അപാരഭംഗിതന്നെയായ്രുന്നു…

കൂട്ടത്തിൽ നടപ്പാതയ്ക്കുമാത്രമായി ബോർഡർതിരിച്ച് ഇന്റർലോക്കിട്ടശേഷം ബാക്കിഭാഗമെല്ലാം പച്ചപ്പുല്ലുനാട്ടി ഗംഭീരമായി അലങ്കരിച്ചിരിയ്ക്കുന്നു…

പോരാതെ അതിന്റെ രണ്ടുഭാഗങ്ങളിലുമായി ചെടികളുടേംപൂക്കൾടേം ഒരു കൂട്ടംതന്നെയുണ്ടായ്രുന്നു…

അതിനൊപ്പം ഉച്ചസമയത്തുപോലും സൂര്യപ്രകാശം താഴെയെത്താൻ സമ്മതിയ്ക്കാത്തവിധം മുറ്റത്തുതന്നെ രണ്ടു തടിമാടൻ മാവുകളുമുണ്ട്…

അവിടെയുള്ള രണ്ടാമത്തെ ഗേയ്റ്റുവഴിയാണ് വണ്ടികൾകയറുക…

അതിനോടുചേർന്നായി ചെറിയൊരു കുളംപോലെ പണിതിട്ടുണ്ട്… അടുത്തായിത്തന്നെ ഒരു കൊക്കിന്റെപ്രതിമയും.!

മ്മ്മ്.! അറിഞ്ഞിട്ടപേരുതന്നെ; വൃന്ദാവനം.!

…ഇവടെവല്ല തോട്ടക്കാരന്റേം വേക്കൻസിയുണ്ടായ്രുന്നേൽ അതുനോക്കായ്രുന്നു..!!

…അല്ലേവേണ്ട.! ഇപ്പോളത്യാവശ്യം വൃത്തിയോടിരിയ്ക്കുന്നത് നശിപ്പിയ്ക്കണ്ട.!

അല്ലേലുമതിനു സമ്മതിയ്ക്കൂലല്ലോ.! സ്റ്റാൻഡേർഡ് കുറഞ്ഞുപോവൂലേ..??

മോനെ കൊമ്പത്തെ ജോലിക്കാരനാക്കിയാലല്ലേ നാട്ടുകാർക്കുമുമ്പിൽ ആളാവാമ്പറ്റൂ…

അതിനുവേണ്ടി സകലമാന അടവുമെടുക്കുന്നുണ്ട് തള്ള.!

എന്നും പോയിവരാമെന്ന് പലയാവർത്തി പറഞ്ഞുനോക്കിയതാ ഞാൻ…

പക്ഷെ ജോലിത്തിരക്കിനിടയിൽ വന്നുപോയാൽ ക്ഷീണംകൂടുമെന്നും അതിന്റെപേരുംപറഞ്ഞ് ഞാനുഡായ്പ്പിറക്കി നിർത്തിക്കളയുമെന്നൊക്കെപ്പറഞ്ഞ് എന്റെ മമ്മിജീതന്നെ പദ്മയാന്റിയോട് എന്നേം ഇവിടെത്തന്നെ താമസിപ്പിയ്ക്കണമെന്നു പറഞ്ഞു…

കേൾക്കുന്നേനും മുന്നേ ആ മൈര്തള്ള അവർക്കൊപ്പം കൂടിക്കോളാനുംസമ്മതിച്ചു…

ഈ തള്ളയ്ക്കൊക്കെ എന്തിന്റെകേടാണ്, കണ്ടവന്മാരെവിളിച്ച് വീട്ടിൽക്കേറ്റി താമസിപ്പിയ്ക്കാൻ..??

“”…ആരാത്..??”””_ പെട്ടെന്നാണ് തോട്ടത്തിന്റെമൂലയിലായുള്ള കിണറ്റിൻകരയിൽനിന്നുമൊരു ചോദ്യംകേട്ടത്…

…അതേ… അതാണ്‌ പത്മിനി ശ്രീധരനെന്ന പത്മാന്റി.! അമ്മയുടെ ആത്മാർത്ഥചങ്ക്.!

“”…ആന്റീ… ഇതുഞാനാ… വിഷ്ണു… വരാമ്പറഞ്ഞായ്രുന്നു..!!”””_ ഇനി കള്ളനാണെന്നുംപറഞ്ഞ് തല്ലിയാലോന്നുപേടിച്ച് ഞാനോടിപ്പിടഞ്ഞുതന്നെ അങ്ങോട്ടേയ്ക്കു വെച്ചുപിടിച്ചു…

“”…ഓഹ്.! കണ്ണനോ..?? ഇങ്ങെത്താറായ്ട്ടുണ്ടെന്ന് ലക്ഷ്മിവിളിച്ചപ്പോൾ പറഞ്ഞിരുന്നു..!!”””_ കയ്യിലിരുന്നതൊട്ടിയും നിലത്തേയ്ക്കുവെച്ച്, വെള്ളയിൽ വയലറ്റും പച്ചയുംനിറത്തിൽ പൂക്കളുമിലകളും പ്രിന്റ്ചെയ്തിരുന്ന നൈറ്റിവലിച്ച് നനഞ്ഞകൈയും തുടച്ചുകൊണ്ട് എന്റടുത്തേയ്ക്കു പാഞ്ഞുവരുന്നതിനിടയിൽ ആന്റി വെളുക്കെ ചിരിയ്ക്കുന്നുണ്ടായ്രുന്നു…

…നല്ല ശ്രീത്വമുള്ള മുഖം.!

ആ ചിരിയും ചിരിയ്ക്കുമ്പോൾക്കൂമ്പുന്ന വെളുത്തുതുടുത്ത കവിളിലെ നുണക്കുഴിയും ആരുകണ്ടാലും നോക്കിപ്പോവും.!

പത്തുനാൽപ്പത്തിയാറ് വയസ്സായ കിളവിയാണ്…

എന്നാൽ നാട്ടുകാർടെമുന്നെവെച്ച് ആന്റീന്നുവല്ലതും വിളിച്ചാൽ അവന്മാര് ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും…

അത്രയ്ക്കും സുന്ദരിയായ്രുന്നവർ.!

…പ്രായത്തിന്റെ കണക്കുപുസ്തകത്തീന്ന് ഇവർടെപേരൊക്കെ ആരാണോ എന്തോ വെട്ടിമാറ്റീത്..??!!

…മ്മ്മ്.! ഭർത്താവ് മരിച്ചൂന്നാകേട്ടേ… ആ വകുപ്പില് വല്ല വേക്കൻസീംകിട്ടോന്തോ..??

…ഏയ്‌.! അങ്ങനെയൊന്നും ചിന്തിയ്ക്കാമ്പാടില്ല… ചോദിച്ചിട്ടില്ലാന്നുപറഞ്ഞാൽ അതു നാണക്കേടാവും.!

“”…മോനെന്താലോയ്ച്ചു നിൽക്കുവാ..?? കേറിവാ… കൊച്ച് കഴിച്ചിട്ടാണോ വന്നേ..??”””_ പലതും വിശകലനംചെയ്യാൻ ബാക്കിയുണ്ടായ്രുന്നേലും അതിനൊന്നും സാവകാശംതരാതെ പിടിച്ചുവലിച്ചുകൊണ്ട് വീട്ടിലേയ്ക്കു നടക്കുന്നതിനിടയിൽ കുശലംപോലെ അവരു ചോദിച്ചു…

എന്നാലപ്പോഴേയ്ക്കുമെന്റെ കണ്ണുകൾ വീട്ടിലേയ്ക്കു തിരിഞ്ഞുവീണിരുന്നു…

…ഓഫ് വൈറ്റും ചന്ദനനിറവും ഇടകലർത്തി പെയ്ന്റുചെയ്ത ഒരിരുനില വീട്.!

മുന്നിലെ സിറ്റ്ഔട്ടിന്റെഭാഗംമാത്രം ഒരു കോവിലിന്റെ ഷെയ്പ്പിൽ തീർത്തിരിയ്ക്കുന്നു…

ആൾക്കാരെ സ്വീകരിച്ചിരുത്താൻ ആറേഴു ചൂരൽകസേരകളും നിരത്തിയിട്ടിട്ടുണ്ട്…

പത്മാന്റി എന്നേയുംകൂട്ടി നേരെ വീട്ടിനകത്തേയ്ക്കാണ്കേറിയത്…

അത്യാവശ്യം

💬 Comments

View all comments