Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 1 [അർജ്ജുൻ ദേവ്]
നന്നായിതന്നെ ഫർണിഷ്ചെയ്തിട്ടുള്ള വലിയൊരു ലിവിങ്റൂമും അതുകഴിഞ്ഞൊരു ഡൈനിങ്റൂമും…
ഡൈനിങ്റൂമിന്റെ ഇരുവശങ്ങളിലുമായി രണ്ടുമൊന്നുംവീതം മൂന്നുമുറികളുമുണ്ട്…
അതിന്റെമൂലയിലെ ഭിത്തിയോടുചേർന്നാണ് സ്റ്റെയർകേസ്…
“”…കൊച്ചിരിയ്ക്ക്… ഞാനെന്തേലും കുടിയ്ക്കാനെടുക്കാം..!!”””_ ലിവിങ്റൂമിലെ മൂന്നുവശങ്ങളും കവർചെയ്തുകിടന്ന ചുവപ്പിൽ ഗ്രേ ബോർഡർസോടുകൂടിയ സെറ്റിയിലേയ്ക്കുചൂണ്ടി ആന്റിപറഞ്ഞു…
…സംഗതി വീടുംപരിസരവുമൊക്കെ അടിപൊളിയായ്ട്ടുണ്ട്…
പത്മാന്റിയേം ഇഷ്ടായി…
എങ്കിലുമവടെ നിൽക്കാനെന്തോ ഒരുവൈഷമ്യം.!
അവരകത്തേയ്ക്കുപോയതും മനസ്സുവീണ്ടും നെഗറ്റീവടിയ്ക്കാൻ തുടങ്ങി…
അതൊന്നുമാറാൻ ബാഗും സെറ്റിയിലേയ്ക്കുവെച്ച് അതിനടുത്തായിരുന്നശേഷം മുന്നിലെ ടീപോയിലിരുന്ന ബുക്ക് ഞാൻ കയ്യെത്തിച്ചെടുത്തു…
ബോറടിമാറ്റാൻ പടവും കണ്ടിരിയ്ക്കാനായ്രുന്നു പ്ലാൻ…
പക്ഷേയത് അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റിന്റെയൊരു സ്റ്റഡിമെറ്റീരിയലായ്രുന്നു.!
…പറി.!_ കയ്യെത്തിച്ചെടുത്തതിലും വേഗത്തിലത് തിരിച്ചെറിയുവായ്രുന്നു ഞാൻ…
എന്നിട്ടാ സെറ്റിയിലേയ്ക്കു ചാഞ്ഞിരിയ്ക്കുമ്പോഴേയ്ക്കും ആകെയുണ്ടായ്രുന്ന സ്വസ്ഥതയും പോയിക്കിട്ടി…
വിസിറ്റിങ് റൂമിൽവരെ പാഠപുസ്തകം.!
ഇവിടെങ്ങനെ ജീവിയ്ക്കാനാണ്..??
പത്മാന്റീടെമോളൊരു പഠിപ്പിയായ്രുന്നെന്നു കേട്ടിട്ടുണ്ട്…
എന്നുവെച്ചതിനൊക്കെയൊരു പരിധിയില്ലേ..??
…ഞാമ്പോണ്.! എന്നെക്കൊണ്ടിവടെ പറ്റേന്നുമില്ല..!!_ സ്വയമ്പറഞ്ഞ് ബാഗുമെടുത്താരോടേം പറയാണ്ടിറങ്ങി പോകാനൊരുങ്ങുമ്പോഴാണ്,
“”…ചന്തൂ… ദേ കണ്ണൻ വന്നിരിയ്ക്കുന്നൂ..!!”””_ ന്ന് പത്മാന്റിയുറക്കെ വിളിച്ചുപറയുന്നതു കേൾക്കുന്നത്…
അതോടെ ഞാനൊന്നുപരുങ്ങി…
…ഇറങ്ങി ഓടിക്കളഞ്ഞാലോന്നുപോലും ചിന്തിയ്ക്കാണ്ടിരുന്നില്ല.!
അപ്പോഴേയ്ക്കും,
“”…ആ വരുന്നു..!!”””_ ന്നുള്ള മറുപടിയെത്തിയിരുന്നു, നല്ല വ്യക്തവും തെളിവാർന്നതുമായ ശബ്ദത്തിൽ.!
…എന്തിട്ടൂമ്പാനാന്തോ ഇരിയ്ക്കാനൊക്കെപ്പറഞ്ഞത്..??
ഇനിവല്ല ഇന്റർവ്യൂവാവോ..??
അങ്ങനെയെങ്കിൽ ഇരുത്തിയേക്കണ്ട കാര്യോന്നുവില്ല ചേച്ചീ… അവിടെനിന്നങ്ങു ചോദിച്ചാലുംമതി..!!_ എന്നുംപിറുപിറുത്ത് ഞാനവടെ തിരിച്ചിരിയ്ക്കുമ്പോളാണ് ആന്റി ജ്യൂസുമായിവന്നത്…
അതുമേടിച്ചാദ്യത്തെ സിപ്പെടുക്കുമ്പോഴാണ് ലിവിങ്റൂമിന്റെസൈഡിലെ ഗ്ലാസ്സ്ഡോറ് ഞാൻകണ്ടത്…
അതിലൊരു നീല നെയിംബോർഡിൽ വെള്ളയക്ഷരങ്ങളാൽ ഓഫീസ് എന്നൊരു സ്റ്റിക്കറും.!
…ഊമ്പിക്കിടക്കണ്.! ഇനി മുറിയാണെന്നുകരുതി കേറിക്കിടന്നുകളയോന്നു പേടിച്ചാണോ വീടിനകത്ത് ബോർഡ് വെച്ചിരിയ്ക്കുന്നത്..??
ആരെക്കാണിയ്ക്കാനാണീ പ്രഹസനം..??
അങ്ങനേംചിന്തിച്ചിരിയ്ക്കുമ്പോൾ മേലത്തെഫ്ലോളിറിൽനിന്നും കുളമ്പടിപോലൊരു ശബ്ദം താഴേയ്ക്കിറങ്ങിവരുന്നത് ഞാൻകേട്ടു…
ഉടനേ തലചെരിച്ചങ്ങോട്ടേയ്ക്കു നോക്കുമ്പോൾ,
“”…ആഹ്.! ദേ… ചന്തുവരുന്നുണ്ട്..!!”””_ എന്നുള്ള പത്മാന്റിയുടെ ബാക്ക്ഗ്രൗണ്ട് വോയിസും ചെവിയിലെത്തിയിരുന്നു…
അപ്പോഴേയ്ക്കും ചൈനീസ്
💬 Comments
View all comments