Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
ഞാൻ ജോലിയിൽത്തന്നെ മുഴുകി...
അങ്ങനിരിയ്ക്കുമ്പോഴാണ് സേറ തിരിച്ചുവരുന്നത്...
""...കണ്ണാ... നീ കഴിയ്ക്കാൻ വരുന്നില്ലേ..??"""_ ഗ്ലാസ്സ് ഡോറുതുറന്ന് അകത്തേയ്ക്കു കേറിയയവൾ എന്റടുത്തേയ്ക്കു വന്നു...
""...എനിയ്ക്കു വിശപ്പില്ല..!!"""_ ആ മറുപടി വലിയ താല്പര്യമില്ലാത്തമട്ടിൽ ആയിരുന്നു...
""...എന്നാലും കുറച്ചെന്തേലും വന്നു കഴിയ്ക്കെടാ..!!"""_ അവൾ വിടാൻകൂട്ടാക്കാതെ പിന്നെയും പറഞ്ഞുനോക്കി...
അതോടെന്റെ ഭാവവുംമാറി...
""...ദേ... നിനക്കുവേണേൽ പോയിക്കഴിയ്ക്ക്... അല്ലാതെന്നെ തീറ്റിയ്ക്കാൻ നിൽക്കണ്ട... പിന്നെ നീ നിന്റെകാര്യം നോക്കിയാമതി... എന്റെ നെഞ്ചത്തു കേറാനുംവരണ്ട... വരണ്ടാന്നല്ല, വരരുത്..!!"""_ ശബ്ദം കടുപ്പിച്ചതുപറഞ്ഞതും അവളുടെ കണ്ണുനിറഞ്ഞു...
""...എടാ... നീ.. നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??"""_ നിറഞ്ഞ കണ്ണുകളോടെതന്നെ അവൾതിരക്കി...
""...പിന്നെങ്ങനെ പറയണം..?? എന്തേ.. തൊഴുതു നിന്റെ കാലിൽവീഴണോ..??"""
""...എടാ... ഞാനതിനൊന്നും.."""_ നിസ്സഹായതയോടെ അവൾ പറഞ്ഞുതുടങ്ങിയ വാക്കുകളെ പൂർത്തിയാക്കുന്നതിനു മുന്നേ ഞാനിടയ്ക്കു കേറി...
""...ചെയ്തില്ലേ..?? നീയൊന്നും ചെയ്തില്ലേ..?? എന്റെ മുഖത്തുനോക്കി പറേടീ, നീയൊന്നും ചെയ്തില്ലാന്ന്... പറ്റ്വോ നിനക്ക്..?? അങ്ങനെ പറയാമ്പറ്റ്വോന്ന്..??"""_ നിലവിട്ടപോലെ അലറിക്കൊണ്ടായ്രുന്നു എന്റെയോരോ ചോദ്യങ്ങളും...
അതിനെന്തു മറുപടിപറയണമെന്നോ എന്നെയെങ്ങനെ സമാധാനപ്പെടുത്തണമെന്നോ ഊഹമില്ലാതെ തൊട്ടടുക്കലായി കണ്ണുമിഴിച്ച് നിൽക്കാനേ സേറയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ...
""...എടീ... നീയിനിയെത്രകണ്ട് ന്യായീകരിച്ചാലും നിനക്കറിയാം നീയീ കാണിച്ചതൊക്കെ വെറും കുണ്ണത്തരമാണെന്ന്... അതെനിയ്ക്കു മനസ്സിലായെന്നുള്ളതും നിനക്കു ബോധ്യപ്പെട്ടതാ... പിന്നാരെ കൊണപ്പിയ്ക്കാനാടീ നീയീക്കിടന്ന് ന്യായീകരിച്ചു മെഴുകുന്നത്..?? എന്നെ ബോധിപ്പിയ്ക്കാനോ..?? അതോ നിന്റെ തന്തയെ ബോധിപ്പിയ്ക്കാനോ..??"""_ ദേഷ്യമടക്കാനാവാതെ കലിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ,
""...ഇനിയാരെ ബോധിപ്പിയ്ക്കാനാണെങ്കിലും ശെരി, എനിയ്ക്കതൊന്നും കേൾക്കേണ്ടാവശ്യമില്ല... അത്രയ്ക്കു നാറിയ പണിയാ നീയെന്നോടിന്നലെ കാണിച്ചത്..!!"""_ എന്നുമ്പറഞ്ഞ് ഒന്നുചീറിയശേഷം,
""...എടീ നിനക്കറിയാവോ..?? എന്തോരം സന്തോഷത്തോടെയാ നീ വിളിച്ചപ്പൊ ഞാനിന്നലെ ഓടിവന്നതെന്ന്..?? നിന്റെകൂടെ കുറച്ചുസമയം സ്പെൻഡ് ചെയ്യാൻവന്ന എന്നെ വെറും ഊമ്പനാക്കിക്കൊണ്ടല്ലേടീ നീ നിന്റെ മറ്റവന്റൊപ്പം കെട്ടിമറിയാമ്പോയത്..??"""_
💬 Comments
View all comments