Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
""...അയ്യടാ.! ടൗണിലേയ്ക്കു പോണമെങ്കില് മക്കളൊരു ഓട്ടോവിളിച്ചങ്ങു പോയേച്ചാമതി..!!"""_ കേട്ടതും എന്റുദ്ദേശത്തിനുമേലെ ഇത്ത വിലങ്ങുതടി തീർക്കുവായ്രുന്നു...
""...ഓട്ടോയോ..?? നിങ്ങളിതെന്തു ദുഷ്ടത്തരമാണിത്താ പറയുന്നേ..?? ഇവിടെന്നൊരു വണ്ടി ടൗണിലേയ്ക്കു പോകുമ്പോൾ ഞാനെന്തിനാ പത്തുനൂറ്റമ്പതു രൂപ വെറുതേകളയുന്നേ..??"""_ മുന്നിൽനിന്നും ഇത്തയിറങ്ങി മാറിയിട്ടും അവർക്കിരിയ്ക്കാനുള്ള സ്ഥലമൊഴിച്ചിട്ടു തന്നെയായ്രുന്നു എന്റെയിരുപ്പ്...
...വെറും കരുതൽ; അല്ലാണ്ടിതിനൊക്കെ എന്തു പറയാൻ..??!!
എന്നിട്ടുമവരുടെ മുഖത്തൊരു ഭാവമാറ്റമില്ലെന്നു കണ്ടതും,
""...പ്ളീസിത്താ... എന്നെക്കൂടി കൊണ്ടുപോയിത്താ..!!"""_ ന്ന് കുഞ്ഞിപ്പിളേളരിരുന്നു കീറുമ്പോലെ ഞാനിരുന്നു കെഞ്ചിയപ്പോൾ ഗത്യന്തരമില്ലാതെ പുള്ളിക്കാരി സമ്മതിയ്ക്കുവായ്രുന്നു...
""...മ്മ്മ്.! പക്ഷെ ഇങ്ങനിരിയ്ക്കാമ്പറ്റൂല... മോനിങ്ങിറങ്ങ്..!!"""_ മുഖത്തെവിടെയോ പരിഹാസച്ചിരിയും വിതച്ചുകൊണ്ട് ഇത്തയെന്നെ വണ്ടിയിൽനിന്നും പിടിച്ചിറക്കി...
""...അതെന്തായിത്താ.. ഒരുമാതിരി വൃത്തികെട്ട വർത്താനമ്പറയുന്നേ..?? നമുക്കിങ്ങനിരുന്ന് അടിച്ചുപൊളിച്ചങ്ങ് ജങ്ഷൻവരെ പോവാന്നേ..!!"""_ അവരുടെ കൈയ്ക്കുപിടിച്ച് ഞാനൊന്നുകൂടി കെഞ്ചിനോക്കി...
...ആവശ്യക്കാരന് ഔചിത്യംവേണ്ടല്ലോ... ഏത്..??!!
""...ഓ.! അടിച്ചുപൊളി കുറച്ചു കുറഞ്ഞാലും സാരമില്ല... നീ നടുക്കിരിയ്ക്കണ്ട..!!"""_ കേട്ടതും ഇത്തയങ്ങട് തീർത്തുപറഞ്ഞു...
""...എന്നാ വേണ്ട... എങ്കിപ്പിന്നെ ഞാൻ പിന്നിലിരുന്നോളാം..!!"""
നൂറപോയാൽ സേറ എന്നമട്ടിൽ വല്യതാല്പര്യമില്ലാത്ത ഭാവത്തിലാണ് അങ്ങനെപറഞ്ഞതെങ്കിലും അതുമേറ്റില്ല...
""...ബാക്കിലോ..?? അയ്യടാ... അതൊട്ടുംവേണ്ട..!!"""_ ആക്കിയൊരു ചിരിയോടെ സേറയുമെതിർത്തു...
...ഉഹ്.! നീർക്കോലിയ്ക്കും പത്തിയോ..??!!
""...പിന്നെ ഞാനെങ്ങനെ വരൂന്നാ നിങ്ങളീപ്പറേണെ..?? ഒരു പണിചെയ്യ്... നിങ്ങളിവളേം കൊണ്ടുവിട്ടിട്ടിങ്ങിട്ടു വാ... ഞാനവിടെ വെയ്റ്റ്ചെയ്യാം..!!"""_ സേറയെ തപ്പിയതുപോലെ ഇത്തയേം തപ്പാനുള്ള പ്ലാനിൽ ഞാനൊരുപായമിട്ടു...
""...ആ.! അതുംവേണ്ട... ഇതാ... നീ വണ്ടിയെടുത്തോ... ഞങ്ങള് പിറകിൽകേറാം... അപ്പൊപ്പിന്നെ പ്രശ്നമില്ലല്ലോ..!!"""_ ഉടനെ വണ്ടിയുടെ കീ ഇത്ത എന്റെനേരേനീട്ടി...
...മ്മ്മ്.! ജാക്കിയാവാൻ പോയതാ... ഇപ്പൊ ദേ വീണ്ടും ജഗ്ഗുവായി..!!
""...എന്നാപ്പിന്നെ ഞാനെന്തിനാ വരുന്നത്..?? നിങ്ങളുവിട്ടോ... ഞാനൊരോട്ടോപിടിച്ച് പോയ്ക്കോളാം..!!"""_ മുഖംചുളിച്ചുകൊണ്ട് അങ്ങനെപറഞ്ഞു തിരിഞ്ഞതും രണ്ടുംകൂടി ഒറ്റച്ചിരിയായ്രുന്നു... പന്നികള്.!
""...നിന്നു കളിയ്ക്കാതെ ഇങ്ങോട്ടുവന്ന് വണ്ടിയെടുക്കെടാ
💬 Comments
View all comments