0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 2 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4340

എന്നാലതുപറയുമ്പോൾ ഇത്തയെന്റെ മുഖത്തുനോക്കിയിരുന്നില്ല... ഒരുപക്ഷെ നോക്കാനുള്ള ധൈര്യമവരുടെ കണ്ണുകൾക്കുണ്ടായിക്കാണില്ല...

""...ഞാനോ..?? ഇത്താ... അതുപിന്നെ... ഞാൻ... ഞാനെങ്ങനാ..?? മാഡമതു വിശ്വസിയ്ക്കോ..??"""_ കേട്ടപ്പോളാദ്യമൊന്നു പകച്ചെങ്കിലും ഞാനൊരുവിധം ചോദിച്ചൊപ്പിച്ചു...

""...എടാ... നമ്മളാണേൽ ഇത്രേമായ്ട്ടും ചെയ്തുപഠിച്ചില്ലേന്നു ചോദിച്ചാവും തെറി... നിന്റെകാര്യത്തിൽ അങ്ങനെയുണ്ടാവില്ല... നീ ജോയിൻചെയ്തിട്ട് ഒരുമാസമാവുന്നല്ലേയുള്ളൂ... അതുകൊണ്ട് മാഡംകണ്ണടച്ചോളും..!!"""_ ഇത്രയുംപറഞ്ഞശേഷം ഇത്ത,

""...എങ്കിലും നിന്നെഞാൻ നിർബന്ധിയ്ക്കുവൊന്നുമില്ല... നിനക്കുപറ്റില്ലേൽ ഞാനേറ്റോളാം..!!"""_ അങ്ങനെകൂടി കൂട്ടിച്ചേർത്തും ഞാൻചാടിവീണു...

""...അതു നിങ്ങളങ്ങു തീരുമാനിച്ചാമതിയോ..?? ഇവളേ... ഇവളെന്റെ ചങ്കാ... ഇവളെന്തേലും കുടുക്കിപ്പെട്ടാ കൂടെനിൽക്കാനെനിയ്ക്കറിയാം... ഞാനാ ചെയ്തുതെറ്റിച്ചേന്ന് നിങ്ങളുധൈര്യായ്ട്ട് മാഡത്തോടുപറഞ്ഞോ... ബാക്കിയൊക്കെ ഞാൻനിന്നു കേട്ടോളാം..!!"""_ ഒരൊഴിവുകഴിവും പറയാതെ കുറ്റമേൽക്കാൻ ഞാൻതയ്യാറായി...

അതവരോടുള്ള കരുതലൊന്നുകൊണ്ടു മാത്രമല്ല... ഞാനിപ്പോൾ ചാന്ദ്നിയുടെ തെറിപേടിച്ച് കുറ്റമേൽക്കാത്തപക്ഷം നൂറാത്തയതേൽക്കും... അതോടെ ഇപ്പോളവരോടുള്ള കണക്ഷൻമിസ്സാവും... അതെനിയ്ക്കെല്ലാ അർത്ഥത്തിലും തീരാനഷ്ടമായ്രിയ്ക്കും...

മറിച്ച് ഞാനതേറ്റാൽ അവരുപറഞ്ഞിട്ട് കേട്ടതിന്റെയൊരു കരുതലെപ്പോഴുമുണ്ടാവും... പോരാത്തതിന് സേറയുടെവക സെന്റിമെന്റ്സും...

അതിനിടയിൽ പട്ടീടെവായിൽ കോലിട്ടടിച്ചപോലെ ചാന്ദ്നി രണ്ടുകുരച്ചാൽ മൈന്റാക്കേണ്ടകാര്യമെന്താ..??

പിന്നെ ഇത്ത പറയുമ്പോലെ ഞാനൊരു ഫ്രഷറായതുകൊണ്ട് അധികം കടുകുവറുക്കാനൊന്നും ചാൻസില്ല...

അങ്ങനെയൊക്കെ മനസ്സിൽ കൂട്ടിക്കുഴച്ചെങ്കിലും എന്നാൽ ഞാങ്കരുതിയപോലൊന്നുമല്ല സംഭവിച്ചത്...

പണി പാലുംവെള്ളത്തിൽ ചോദിച്ചുമേടിച്ചതുപോലെ പിറ്റേന്നുരാവിലെ ചാന്ദ്നിയെന്നെ ക്യാബിനിലിട്ട് നിർത്തിവറുക്കുവായ്രുന്നു...

വിളിപ്പിച്ചിട്ടു ചെന്നുകേറിയതും,

""...താനെന്താടോ കാട്ടിയത്..?? ജിഎസ്റ്റിഫയൽചെയ്യാൻ തന്നോടു ഞാനെപ്പോഴാപറഞ്ഞത്..?? പിന്നെ താനെന്തിനാ അവശ്യമില്ലാത്തത് ചെയ്യമ്പോയത്...?? അല്ല.! തനിയ്ക്കു ഞാനൊരുവർക്ക് അസൈൻചെയ്തു തന്നതല്ലായ്രുന്നോ..?? എന്താത്..??"""_ തുറിച്ചുപിടിച്ച കണ്ണുകളോടെ ചാന്ദ്നിയതുചോദിച്ചതും,

""...സുരേഷ്കുമാറിന്റെ ഫിനാൻഷ്യൽസ്..!!"""_ എന്നു ഞാൻ പതിഞ്ഞസ്വരത്തിൽ മറുപടികൊടുത്തു...

""...ആഹ്..!! അറിയാലോ... എന്നിട്ടതു ചെയ്തുതീർത്തോ..??"""_ അവൾ ഞെളിഞ്ഞിരുന്നു ചോദ്യമിട്ടു...

""...ഇല്ല..!!"""

""...പിന്നെ താനെന്തിനാടോ ജിഎസ്റ്റിയിൽ കേറിപ്പിടിച്ചത്..?? ഞാമ്പറഞ്ഞോ തന്നോടതുചെയ്യാൻ..??"""_ മാഡത്തിന്റെ അടുത്തചോദ്യം...

അതിനും ഞാനില്ലാന്ന മട്ടിൽ തലകുലുക്കിയതും,

""...പിന്നിവിടെ വേറെയാരേലുമ്പറഞ്ഞോ..??"""_ എന്നായവൾ...

അതിനും ഇല്ലയെന്നു തന്നെയായ്രുന്നെന്റെ മറുപടി...

""...അപ്പൊപ്പിന്നെന്തിനാ താനിതുചെയ്തേ..?? അങ്ങനെ തന്റിഷ്ടത്തിനോരോന്നു ചെയ്യാൻ ഇതെന്താ സൂപ്പർമാർക്കറ്റാണെന്നു കരുതിയോ താൻ..?? തന്റെ തോന്യാസമൊന്നും ഇവിടെപ്പറ്റൂല... ഞാനതു സമ്മതിയ്ക്കേമില്ല..!!"""_ തറപ്പിച്ചതുപറഞ്ഞശേഷം അവളെന്നെ പിന്നേയും രൂക്ഷമായൊരു നോട്ടംനോക്കി... എന്നിട്ട്

""...താനെന്താ കരുതിയേക്കുന്നേ.. ഇതൊക്കെവെറും കുട്ടിക്കളിയാണെന്നോ..?? വന്നിട്ടൊരുമാസമാവുന്നല്ലേയുള്ളൂ... അതിനുമുന്നെ ജിഎസ്റ്റി പെയ്മെന്റ്ചെയ്യാനിറങ്ങിയെക്കുന്നു... തനാരാന്നാടോ തന്റെ വിചാരം..?? ഇനിയെല്ലാമറിയാന്നാണേൽ ദേ ഞാനങ്ങുമാറിത്തരാം.. ഇവിടേയ്ക്കിരുന്നോ..!!"""_ എന്നും പറഞ്ഞുകൊണ്ട് സ്വന്തം സീറ്റിൽനിന്നെണീറ്റു മാറി...

ഇതൊരുമാതിരി ചോദിച്ചുമേടിച്ച പണിയായിപ്പോയി... ഇങ്ങനെയൊരു സ്ഥാപനവും തുറന്നുവെച്ചിട്ട് ഇത്രേം

💬 Comments

View all comments