Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
ഇനി നേർവസായതാവോ..??
മനസ്സിലങ്ങനേം ചോദിച്ചുകൊണ്ട് ഞാൻ വണ്ടിനീക്കി...
നേർത്തമഞ്ഞും കുളിരുന്നതണുപ്പും അതിനിടയിൽ ഇടയ്ക്കിടെമാത്രം വന്നെത്തിനോക്കുന്ന ഇളംവെയിലും പിന്നിൽ ചേർന്നിരിയ്ക്കുന്നൊരു പെണ്ണും...
ജോൺസൺമാഷിന്റെ പാട്ടിനോ കട്ടൻചായയ്ക്കോ പോലും തരാൻ പറ്റാത്തൊരുതരം വൈബ്.!
ഇടയ്ക്കിടെ വണ്ടിനിർത്തി പുറത്തമരുന്ന മാർക്കുടകളെ ഞെരിച്ചുടച്ച് ആ ചോരചുണ്ടുകൾ നുണഞ്ഞിറക്കാൻ മോഹംതോന്നുന്നു...
എന്നാൽ, നേരെ നേരേയെന്ന് അവൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടിരുന്ന വണ്ടിയിൽ ആരുമാരും സംസാരിയ്ക്കുന്നില്ലായ്രുന്നു...
മഞ്ഞിൻ തൂവലിൽ ഒഴുകിയൊഴുകിയൊരു യാത്ര.!
ഇടയ്ക്കെപ്പോഴോ അവളെന്നെ തോണ്ടിവിളിച്ച് നിർത്താൻപറഞ്ഞപ്പോഴാണ് എന്റെകൈ ബ്രേക്കിലമരുന്നത്...
""...കണ്ണാ... ദേ അവിടെ... അവിടെയൊന്നു വണ്ടിയൊതുക്കിയേ..!!"""_ അപ്സരാ ബേക്കേഴ്സെന്ന ബോർഡുവെച്ച ബേക്കറിയിലേയ്ക്കു ചൂണ്ടിക്കൊണ്ട് സേറപറഞ്ഞു...
...മ്മ്മ്.! ഇവളെന്നെ പൊളന്നുതിന്നാന്തന്നെ കരുതിക്കൂട്ടി ഇറങ്ങിയേക്കുവാന്നാ തോന്നുന്നേ...
...എന്തായാലും അതുമുന്നിൽക്കണ്ട് നൂറാത്തയുടേന്ന് അയ്യായിരം ഇസ്കിയതു നന്നായി.!
മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടിയൊതുക്കുമ്പോഴേയ്ക്കും അവളിറങ്ങിയിരുന്നു...
എന്നാൽ മുഖത്ത് സന്തോഷമല്ല, പകരമൊരു ടെൻഷനാണ് അധികരിച്ചുകണ്ടത്...
...മിക്കവാറും ഇങ്ങനെയൊക്കെ ആദ്യായ്ട്ടാവും... അതിന്റെയൊരു സങ്കോചമാകാനേ തരമുള്ളൂ...
അങ്ങനെ സ്വയമൊരു മറുപടിയുംകണ്ടെത്തി സേറയെ ബേക്കറിയിലേയ്ക്കു ക്ഷണിയ്ക്കാൻ തുടങ്ങുമ്പോഴാണ് കുറച്ചുമാറിക്കിടന്ന വെള്ള ഓഡിയുടെ ഡോറുതുറന്ന് ഒരു ചെറുപ്പക്കാരൻ കൈ കാണിയ്ക്കുന്നത്...
ഒന്നും മനസ്സിലാവാതെ അങ്ങനെനിൽക്കുമ്പോൾ അവനെനോക്കി സേറയും തിരിച്ച് കൈകാണിച്ചു...
അവനപ്പോഴേയ്ക്കും ഞങ്ങൾടെ അടുത്തേയ്ക്കുവന്നിരുന്നു...
""...എന്താടീ നോക്കുന്നേ..?? സുഖമല്ലേ..??"""_ വന്നപാടെയവൻ സേറയെ ഇടുപ്പിലൂടെ ചേർത്തുപിടിച്ചുകൊണ്ട് ചോദിയ്ക്കുമ്പോഴും എന്താണ് സംഭവിയ്ക്കുന്നതെന്ന് എനിയ്ക്കു മനസ്സിലാകുന്നുണ്ടായില്ല...
""...ജിബിച്ചാ... ഇതാണ് ഞാൻപറയാറുള്ള കണ്ണൻ... എന്റെ ബെസ്റ്റി..!!"""_ അപ്പോഴേയ്ക്കും അവളെന്നെ പരിചയപ്പെടുത്തി...
ശേഷം എന്റെനേരേ തിരിഞ്ഞ്,
""...കണ്ണാ... ഇത് ജിബിൻ..!!"""_ അത്രയും പറഞ്ഞശേഷം അവളൊരു നാണത്തോടെ ചിരിച്ചതും, മുന്നിൽ നടക്കുന്നതൊന്നും ഞാൻ കരുതുന്നപോലെയാവല്ലേന്നുള്ള ഒറ്റ പ്രാർത്ഥനയേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ...
അവളുടെ ജിബിച്ചാന്നുള്ള വിളിയിൽനിന്നുതന്നെ കാര്യങ്ങളേകദേശം മനസ്സിലായിരുന്നെങ്കിൽക്കൂടി അതെന്റെ വെറുംതോന്നലാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിയ്ക്കാനായി ഞാൻ മത്സരിച്ചു...
""...എന്താടീ..?? പരിചയപ്പെടുത്തുമ്പോൾ പേരുമാത്രമാണോ പറഞ്ഞുകൊടുക്കുന്നേ..?? ഞാനാരാന്നുകൂടി പറ... കേൾക്കട്ടേയവൻ..!!"""_ വിങ്ങിനിന്ന എനിയ്ക്കിട്ടൊരു താങ്ങ് എന്നപോലെ അവൻ കൂട്ടിച്ചേർത്തു...
എന്നാൽ എന്നെനോക്കി എന്തുപറയണമെന്നറിയാതെ സേറ മുഖംകുനിച്ചു നിന്നതേയുള്ളൂ...
""...എന്താടീ പറയാനൊരു നാണം..?? വാ തുറന്നു പറയെടീ..!!"""_ അത്രയും പറഞ്ഞശേഷം അവനെന്റെനേരേ തിരിഞ്ഞു,
""...ഓ.! നിങ്ങള് വല്യ ബെസ്റ്റീസാണല്ലോ, അപ്പോളിതൊക്കെ ഇവളുതന്നെ പറഞ്ഞിട്ടുണ്ടാവുമല്ലോ..!!"""_ ടീഷർട്ടിനുമുകളിലൂടെ അവളുടെ വിടർന്ന അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുനിന്ന് ഒരുചിരിയോടെ അവനാ ഡയലോഗ് പൂർത്തിയാക്കുമ്പോൾ ഞാനതിന് ചിരിച്ചെന്നുവരുത്തി തലകുലുക്കി...
അപ്പോഴും മിഴികളുയർത്താൻ തുനിയാതെ നിലത്തുതന്നെ നോക്കിനിൽക്കുന്ന സേറയിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ...
""...അങ്ങനെയെങ്കിൽ കണ്ണൻവിട്ടോ... ഞങ്ങൾക്കു കുറച്ചു പ്ലാൻസുണ്ട്... അതൊക്കെക്കഴിഞ്ഞ് ഞാൻതന്നെയിവളെ ഹോസ്റ്റലിലാക്കാം..!!"""_ ഒരു വഷളൻ ചിരിയോടെ എന്നോടായി അങ്ങനെപറഞ്ഞശേഷം,
""...വാടീ... പോവാം..!!"""_ എന്നുംപറഞ്ഞ് അവൻ
💬 Comments
View all comments