Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
""...ദേ..."""_ പറയാൻവന്ന തെറി ഞാൻ കടിച്ചമർത്തി...
...വിളമ്പിവെച്ചത് എങ്ങനെ തിന്നുമെന്നറിയാതെ നിക്കുമ്പഴാ തള്ളേടെയൊരു...
""...അല്ല പെണ്ണുമ്പിള്ളേ... നിങ്ങക്കു നിങ്ങടെ മോളെപ്പോലും വിശ്വാസമില്ലേ..?? ഈ എന്നെക്കേറി പ്രേമിയ്ക്കുമെന്നൊക്കെ ചിന്തിയ്ക്കാൻ..??"""_ എനിയ്ക്കു സംശയമായി...
""...എനിയ്ക്കവളെ വിശ്വാസമൊക്കെണ്ട്... നിന്നെയാ ഇല്ലാത്തത്... നീയവളെ വളയ്ക്കുമെന്നെനിയ്ക്ക് നല്ല പ്രതീക്ഷയുണ്ടായ്രുന്നു... ഇന്നുതന്നെയാ കല്യാണവീട്ടീലെനിയ്ക്ക് സ്വൈര്യംതന്നിട്ടില്ല പെണ്ണ്... നിങ്ങളെയിവിടെ തനിച്ചാക്കിയെന്നും പറഞ്ഞൊരു നൂറു പ്രാവശ്യമെങ്കിലും വിളിച്ചുകാണും... അങ്ങനെയവൾ വിളിയ്ക്കണമെങ്കിൽ നീയും ചന്തുവുംതമ്മിലെന്തോ ഉണ്ടെന്നെനിയ്ക്കും തോന്നിപ്പോയി..!!
...ഇനിയതല്ല, അവൾക്കുമാത്രം അങ്ങനൊക്കെത്തോന്നീട്ട് നീയും സേറപ്പെണ്ണും തമ്മിലാണോ ഇഷ്ടമെന്നറിയാനാ ഞാൻ വന്നപ്പോളങ്ങനെ പെരുമാറിയേ..!!"""_ ആന്റിയുടെ വിശദീകരണം...
എന്നാലെനിയ്ക്കാണേൽ ഇതൊന്നുമത്ര ദഹിയ്ക്കുന്നുമില്ല...
...ഒരു സിഎക്കാരിയെ കെട്ടാൻ നാട്ടിലാളില്ലന്നോ..?? അതു വിശ്വസിയ്ക്കാനുംമാത്രം പൊട്ടനൊന്നുമല്ല ഞാൻ.!
...അല്ല.! ഇനിയിവരു പറയുന്നേലെന്തേലും കാര്യമുണ്ടാവോ..??
...വെറുതേ കണ്ണുംനിറച്ച് എന്നെ വിശ്വസിപ്പിയ്ക്കാനായി ഇത്രയൊക്കെ ഡയലോഗടിയ്ക്കാനും മാത്രം ബുദ്ധിയൊന്നുമിവർക്കില്ല.!
...പിന്നിതെന്തു മൈര്..??
ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടാതെ പ്രാന്തായെനിയ്ക്ക്...
അത്രനേരവും ഞാനൊന്നും മിണ്ടുന്നില്ലാന്നു കണ്ടപ്പോൾ ആന്റി എന്റടുത്തേയ്ക്കിരുന്നു...
""...കൊച്ചേ... കൊച്ചെന്നോടു സത്യമ്പറ... ശെരിയ്ക്കും കൊച്ചുപറഞ്ഞത് സത്യംതന്നാണോ..??"""_ എന്തോ ഒരു പ്രതീക്ഷയോടെ കണ്ണിലേയ്ക്കുനോക്കി അവരുചോദിച്ചു...
""...എന്റാന്റീ... ഞാമ്പറഞ്ഞതു സത്യമാ... ഞങ്ങളു തമ്മിലൊന്നൂല്ല... മാഡത്തെ ഞാനങ്ങനൊരു കണ്ണിൽ നോക്കിയിട്ടുപോലുമില്ല... അങ്ങനെ അമ്മേംപെങ്ങളേം തിരിച്ചറിയാത്തോനൊന്നുമല്ല ഞാൻ... അല്ലേത്തന്നെ എന്നെ വിശ്വസിച്ച് ആന്റിയിവിടെ താമസിപ്പിയ്ക്കുമ്പോൾ ഞാനങ്ങനൊക്കെ ചിന്തിയ്ക്കുന്നത് ശെരിയാണോ ആന്റീ..??"""_ ഞാനിരുന്നങ്ങട് തകർത്തു...
കുറച്ചോവറായാലും സാരമില്ല, ആന്റിയെപ്പോലുള്ള സീരിയലോളികൾക്ക് നാച്ച്വറാലിറ്റികണ്ടാലാ ഡൌട്ട്...
""...ഓ.! നീയത്ര വല്യ പുണ്യാളനൊന്നുമല്ലാന്ന് എനിയ്ക്കറിയാം... നീയാ അയൽക്കൂട്ടം പ്രസിഡന്റിന്റെ വീട്ടിൽക്കേറി തല്ലു മേടിച്ചതൊക്കെ നിന്റമ്മ വിളിച്ചപ്പോപ്പറഞ്ഞതാ.. അതുകൊണ്ട് അതുവിട്..!!""'_ ആന്റി ആക്കിച്ചിരിച്ചു...
""...അതുപിന്നെ... അയൽക്കൂട്ടത്തീന്ന് ലോൺകിട്ടോന്നു കേട്ടപ്പൊ.."""_ ഞാൻനിന്നു വിക്കി...
...ഈ മൈര് തള്ളയ്ക്കിതെന്തോത്തിന്റെ കടിയായ്രുന്നു..?? എല്ലാം വള്ളിപുള്ളി തെറ്റാതെ ബോധിപ്പിയ്ക്കാൻ ഇവരെന്താ കുമ്പസാരക്കൂട്ടിലിരിയ്ക്കുന്ന പാതിരിയോ..??!!
എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി...
...ഒരു മയത്തില് തള്ളിത്തള്ളി വന്നതായ്രുന്നു... ഇതിപ്പോ തീട്ടക്കുഴിയിൽ കൊണ്ടുച്ചാടിയപോലായി...
""...അതേ..."""_ ആന്റിയെന്നെ തട്ടിവിളിച്ചു...
""...പിന്നെ ചന്തു നിന്റെ പെങ്ങളാണെന്ന ചിന്തയൊന്നും വേണ്ടാട്ടോ... അവളു നിന്നേക്കാളും ഇളയതായ്രുന്നേൽ, പണ്ടേ നിങ്ങടെ കല്യാണം ഞങ്ങളുറപ്പിച്ചേനെ..!!
...കോളേജിൽ പഠിയ്ക്കുന്ന സമയത്ത് ഞാനും നിന്റമ്മേം പറയുമായ്രുന്നു, അവളുടെ മോനെക്കൊണ്ട് എന്റെ മോളെ കെട്ടിയ്ക്കാടീന്ന്... പക്ഷേങ്കി നീ ജനിക്കുന്നത് അവളെക്കാളും ഇളയതായ്ട്ടായ്രിയ്ക്കുമെന്ന് ആരറിഞ്ഞു..??"""_
💬 Comments
View all comments