Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]
ആയിരുന്നു.. അത് എന്തായാലും എനിക്കും കുറച്ചു ആശ്വാസം നൽകി. അല്ലെങ്കിൽ കല്യാണം കൂടാൻ പോയ എന്നെ മാളിൽ കണ്ടാൽ പിന്നെ കാര്യം തീരുമാനം ആകും.. ഞാൻ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി നിന്നു, അയാളെ വിളിച്ചു, അയാൾ വന്നുകൊണ്ടിരിക്കുകയാണ് ഒരു 15 മിനിറ്റ് എന്ന് പറഞ്ഞു.. എന്നോട് പോയി ഫുഡ് കോർട്ടിൽ ഇരുന്നോളാൻ പറഞ്ഞു ഞാൻ നേരെ ലിഫ്റ്റ് കേറി ഫുഡ് കോർട്ടിൽ ചെന്നു , ആകെ ഒരു പരവേശം പോലെ തോന്നി, പോയി ഒരു കോളയും വാങ്ങി ലിഫ്റ്റിനും സ്റ്റെപ്പിനും അഭിമുഖം ആയി വരുന്ന ഒരു കസേര നോക്കി ഇരുന്നു..അയാൾ പറഞ്ഞ സമയം ആയികൊണ്ട് ഇരിക്കുന്നു.. ഇന്നലെ ഫോണിൽ സംസാരിച്ചത് മുതൽ ഇവിടെ വരുന്ന വരെ ഉണ്ടായിരുന്ന എന്റെ ധൈര്യം എല്ലാം ചോർന്നു ഒലിക്കാൻ, തുടങ്ങി.. പെട്ടന് ഫോണിൽ ഒരു msg.. അയാൾ കാർപാർക്കിങ്ങിൽ എത്തി എന്നായിരുന്നു msg.. എന്റെ നെഞ്ച് കിടന്നു ഇടിക്കുന്ന ഓരോ ഇടിയും ഗുണ്ട് പൊട്ടുന്ന ഒച്ചയിൽ കേൾക്കാൻ തുടങ്ങി. ഞാൻ ബാക്കി ഇരുന്ന കോള ഒറ്റ വലിക് കുടിച്ചു, എന്നിട്ടും പരവേശം മാറുന്നില്ല.. ഇറങ്ങി ഓടണം എന്നുണ്ട് പക്ഷേ എണീക്കാൻ പറ്റുന്നില്ല.. ഓരോ തവണ ആരെങ്കിലും ആയിട്ട് സ്റ്റെപ്പും,ലിഫ്റ്റും ഒക്കെ കേറി വരുമ്പോൾ മനസ്സിൽ ആകെ ഒരു പേടി.. പെട്ടന്ന് വീണ്ടും ലിഫ്റ്റിന്റെ വാതിൽ തുറന്നു.. ഒരു ക്രീം കളർ ഷർട്ടും, വെള്ള മുണ്ടും ഒക്കെ ഉടുത്തു, ഒരു ഇരുനിറം ഉള്ള ഒരാൾ പുറത്തേക്ക് വന്നു . അതെ സമയം അയാളുടെ കാളും എനിക്ക് വന്നു ഞാൻ ചെറുതായ് വിറക്കുന്ന കൈ കൊണ്ട് കാൾ അറ്റൻഡ് ചെയ്യ്തു, അയാൾ ഹലോ പറഞ്ഞ സമയം തന്നെ ലിഫ്റ്റ് ഇറങ്ങി വന്ന ആളും എന്തോ പറയുന്ന പോലെ തോന്നി.അതോടെ ഏകദേശം ഞാൻ ഉറപ്പിച്ചു അത് അയാൾ തന്നെ എന്ന്,
എന്റെ പേടി എല്ലാം ഒന്നും കണ്ട്രോൾ ചെയ്ത് കൊണ്ട് ഞാൻ ആളെ കൈ പൊക്കി കാണിച്ചു, എന്നെ കണ്ടതും അയാളുടെ മുഖത്തു ഒരു ചിരി പടർന്നു.. അത് എനിക്ക് കാണാം ആയിരുന്നു.. അയാൾ എന്റെ
💬 Comments
View all comments