Chapter Title : ചാറ്റൽ മഴ ?അൻസിയ?
ദൈവമേ.... പെട്ടന്ന് അവൾ കണ്ണനെ തള്ളി മാറ്റി അവിടെ കിടന്ന സാരി എടുത്ത് പുതച്ചു... എന്നിട്ട് വീഡിയോ എടുത്ത ആളുടെ അടുത്ത് പോയി പറഞ്ഞു...
"ആ വിഡീയോ കളയുമോ...??
"പേടിക്കണ്ട ആരും കാണില്ല..."
"പ്ലീസ് എന്ത് വേണമെങ്കിലും തരാം..."
"പൈസ??
"ഉം.. തരാം..."
"എത്ര....??
"എത്ര വേണം...??
"രണ്ട് ലക്ഷം..."
"തരാം...ഒരു കണ്ടീഷൻ..."
"എന്ത്...??
"എന്റെ താലി എനിക്ക് വേണം... അതില്ലാതെ പോയ പ്രശനം ആകും..."
"തരാം അതിന്റെ പൈസ കൂടി തരേണ്ടി വരും.."
"തരാം..."
ശാലിനി തിരിച്ചു വണ്ടിയിൽ വന്ന് തന്റെ പേർസണൽ അക്കൗണ്ട് ചെക്ക് എടുത്ത് അയാള് പറഞ്ഞ തുക എഴുതി കൊടുത്തു... അത് വാങ്ങി സംശയത്തോടെ അവളെ നോക്കി അയാൾ ചോദിച്ചു...
"ഇത് കൊണ്ട് ബാങ്കിൽ പോയ ഞാൻ പെടുമോ...??
"ഞാൻ ഒപ്പിട്ട എന്റെ ചെക്കുമായി നിങ്ങൾ പോയാൽ എങ്ങനെ പെടും... അതിൽ കാശില്ല എങ്കിൽ ഞാനല്ലേ കുടുങ്ങുക..."
"ശരി...."
അതും വാങ്ങി അയാൾ വീഡിയോ എടുത്ത ഫോൺ അടുത്തുള്ള പാറ കല്ലിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു.. കഷണങ്ങൾ ആയ ഫോണ് വാരിയെടുത്ത് അയാൾ താഴെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.... അവർ പോയി രണ്ട് മൂന്ന് നിമിഷം അവൾ അനങ്ങാതെ അവിടെ തന്നെ നിന്നു.....
"അമ്മേ...."
കണ്ണന്റെ വിളിയാണ് അവളെ ഉണർത്തിയത്... അവന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ അവൾ തിരിഞ്ഞു വണ്ടിയുടെ അടുത്തേക്ക് നടന്നു....
"പോകാം "
"അവർ എന്തേ ഫോൺ പൊട്ടിച്ചു കളഞ്ഞത്... അമ്മേ..??
"പറഞ്ഞ പൈസ കൊടുത്തു... "
"എത്ര...??
"മൂന്ന് ലക്ഷം..."
"അയ്യോ.... അച്ഛൻ അറിഞ്ഞാൽ എന്ത് പറയും..."
"അറിയില്ല
💬 Comments
View all comments