Chapter Title : ചാരുലത ടീച്ചർ 2 [Jomon]
കേറി ബഹളമാക്കി പറഞ്ഞാൽ കഴപ്പിന്റെ പുറത്തു പറയുന്നത് ആണെന്നെ അവൻ കരുതു
”നീയവളുടെ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചോ…?
പെട്ടെന്ന് എന്തോ ഓർത്തവണ്ണം അവൻ ചോദിച്ചു….ഞാൻ ആണേൽ അവളെ കണ്ട നിമിഷം മുതൽ ബ്ലാങ്ക് ഔട്ട് ആയിരുന്നല്ലോ അതിനിടെൽ വണ്ടീടേം അണ്ടീടേം നമ്പർ നോക്കാൻ ഉള്ള ബോധമൊന്നും എനിക്ക് ഇല്ലായിരുന്നു
“ഇല്ലെടാ…”
“ഹ്മ്മ്….എന്റെ ഭലമായ സംശയം അവളാ കോളേജിൽ തന്നെ പഠിക്കുന്നത് ആണെന്ന…”
അവൻ പറഞ്ഞു…….
“എനിക്കും അതേ സംശയം തോന്നിയതാ…അല്ലെങ്കിൽ അവളത്രയും നേരമാ പാർക്കിങ്ങിൽ വന്നിരിക്കില്ലല്ലോ…അവൾക്ക ഏരിയ മുഴുവൻ പരിജയം ഉള്ളതാണെന്നാ എനിക്ക് തോന്നിയത്….”
“അങ്ങനെ ആണേൽ വേറൊന്നും നോക്കണ്ട കുട്ടാ നമുക്ക് ആ കോളേജിൽ തന്നെ അഡ്മിഷനു കൊടുക്കാ….നിന്റെ വാരിയെല്ല് കൊണ്ടാണ് അവളെ ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ അവളവിടെ കാണും….”
അവൻ വളരെ ആത്മവിശ്വാസത്തിൽ പറഞ്ഞു…..
“അതൊക്കെ എടുക്കാം…പിന്നീട് അവിടെ ചെന്നിട്ട് അവളെ എങ്ങനും കണ്ടില്ലേൽ മോനെ അജയാ നിന്റെ വാരിയെല്ലൂരി ഞാൻ കോൽക്കളി കളിക്കും…!
അതും പറഞ്ഞവനെയൊന്നു പേടിപ്പിച്ച ശേഷം ഞാൻ ബെഡിൽ കിടന്നുരുണ്ടു…..പെട്ടന്ന് എന്തോ ഓർത്തെന്നവണ്ണം ഞാൻ ഷെൽഫിൽ നിന്നുമെന്റെ ഐപാടും പേനയുമെടുത്തു……അതുമായി ബാൽകണിയിൽ വന്നിരുന്നു കൊറച്ചു നേരം ചുറ്റിനുമൊന്ന് നോക്കി……സന്ധ്യ കഴിഞ്ഞു…കൂമനും കുറുക്കനും രാത്രി സഞ്ചരത്തിനിറങ്ങിയിട്ടുണ്ട്….മുകളിൽ നിലാവ് പൊഴിച്ചുകൊണ്ട് പാതി മയങ്ങിയ ചന്ദ്രനും….കെട്ടു പൊട്ടി വീണ കടുക്മണികൾ പോലെ താരകങ്ങളും….ഒരിളം കാറ്റു കൂടി വീശിയതും എന്റെയുള്ളിലെ വരയ്ക്കുന്ന ഭ്രാന്തനെ ഞാനഴിച്ചു വിട്ടു……കുത്തി വരയിൽ തുടങ്ങിയൊടുവിലതൊരു സ്ത്രീരൂപമായി മാറി…..അവളെ ഞാനെന്റെ മനസ്സിൽ പതിപ്പിച്ചത് പോലെ തന്നെ വരച്ചെടുത്തു………..
“നിന്റെ പേരെന്താ പെണ്ണേ…….?
ഒരുപാട് നേരമായി ചിത്രവും നോക്കിയിരുന്ന ഞാൻ സ്വയം ചോദിച്ചു………..
”എന്തിനാ എന്റെ മുൻപിൽ
💬 Comments
View all comments