0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.3K

സ്വരം വീണ്ടും

“ഇല്ലില്ല…പോയിട്ടില്ല…മിസ്സ്‌ എന്താ വിളിച്ചത്….?

കൈ വിട്ടു പോയ ധൈര്യം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു….മിസ്സ്‌ എന്ന് വിളിച്ചത് കൊറച്ചു കൂടിപ്പോയോ

”അഹ് ഞാൻ വിളിച്ചതൊരു കാര്യമറിയാനായിരുന്നു….?

“ചോദിച്ചോളൂ…?

ഞാനിനി ഇവളുടെ പിറകെ നടക്കുന്നത് ആണെന്ന് മനസിലാക്കി വിളിക്കുന്നതാണോ…ക്ലാസ്സിൽ കേറുന്നതിന് മുൻപേ സസ്‌പെൻഷൻ വാങ്ങേണ്ടി വരോ…..

”ഞാനിന്ന് ആദിത്യന്റെ ഫോണിലൊരു ഫോട്ടോ കണ്ടിരുന്നു…നിനക്കൊരു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്കാ ഫോട്ടോയൊന്നു അയച്ചു തരാമോ…?

ഒരപേക്ഷാ സ്വരത്തിലവളുടെ ആവശ്യം കേട്ടപ്പോളെനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….അവളുടെ ഫോട്ടോ എന്നോട് ചോദിച്ചിരിക്കുന്നു…അതും ബുദ്ധിമുട്ട് ഇല്ലെങ്കിൽ അയച്ചു തരുമോ എന്ന്….ഹഹാ..ഹാ….

“തരാമല്ലോ…”

ശബ്ദമൊന്ന് മയപ്പെടുത്തികൊണ്ട് ഞാൻ പറഞ്ഞു….ചോദിച്ചാൽ ഫോട്ടോയല്ല എന്റെ ജീവിതം തന്നെ തന്നേക്കാം ടീച്ചറെ….ഉള്ളിൽ നിറഞ്ഞ സന്തോഷം കൊണ്ടു ഞാനെന്തു ചെയ്യണമെന്നറിയാതെ നിന്നു

“ശെരി…ഇതെന്റെ പേർസണൽ നമ്പർ ആണ്…ഇതിലൊന്നു whatsapp ചെയ്താൽ മതിയാകും…എങ്കിൽ ഞാൻ വെക്കട്ടെ…”

“അയ്യോ പോകുവാണോ…?

പെട്ടെന്നുള്ള ആക്രാന്തത്തിൽ ഞാൻ കേറി ചോദിച്ചു…ശെയ്യ് എന്തൊരു മണ്ടനാ ഞാൻ….പക്ഷെ എന്നെ ഞെട്ടിച്ചത് അതല്ല….നല്ലൊരു തെറിക്കു പകരം മറുവശത്തു നിന്നുള്ള അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദമാണ് കേട്ടത്……………..

”എന്താ ആദി ഞാൻ പോവണ്ടേ…?

വീണ്ടുമൊരു മറുചോദ്യം…..പ്രതീക്ഷിച്ചില്ല അത്….എന്ത് പറയും….ഹ്മ്മ്….ഇത് തന്നെ പറ്റിയ അവസരം

“ചാരു എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”

അന്നാദ്യമായി ഞാനവളെ യാതൊരു പേടിയും കൂടാതെ ചാരുവെന്ന് വിളിച്ചു…ഇതിനൊക്കെയുള്ള ധൈര്യം എനിക്കാ നിമിഷം എവിടെ നിന്നായിരുന്നെന്ന കാര്യം ഇന്നും ആക്ഞാതമാണ്….

“പറയ് ആദി…എന്താണ് തനിക്ക് പറയാനുള്ളത്…?

പടച്ചോനെ പെട്ടു….i love you എന്ന് പറഞ്ഞാലോ…അല്ലെങ്കിൽ മലയാളത്തിൽ പറയണോ……ഈശ്വരാ ഞാനിപ്പോ എന്തോ ചെയ്യും…വല്യ കാര്യത്തിൽ പറയാൻ ഉണ്ടെന്നും പറഞ്ഞു പോയി

”അത് മിസ്സേ…എനിക്ക്….അത്….“

ഞാൻ കിടന്ന്

💬 Comments

View all comments