Chapter Title : ചാരുലത ടീച്ചർ 4 [Jomon]
അവൾ കേൾക്കും വിധത്തിലൊന്ന് ഞാൻ പറഞ്ഞു….എവിടെന്നു…മുഖത്തേക്ക് പോലും നോക്കാൻ മടിയുള്ളത് പോലവൾ തലമുഴുവനും എന്റെ നെഞ്ചോട് ചേർത്തു കിടന്നു…എന്നെയാരുമിപ്പോ കാണണ്ടയെന്ന വാശിയുള്ളത് പോലെ
“ശെരി ശെരി…എനിക്ക് പിടിക്കണ്ട…നീ ആദ്യമൊന്ന് മുഖത്തേക്ക് നോക്ക്…നമുക്ക് എന്തേലും സംസാരിച്ചിരിക്കാ….”
അവളുടെ നാണം മാറ്റാനെന്നവണ്ണം ഞാൻ പറഞ്ഞു…
“ആദിക്കുട്ട…”
പെട്ടെന്നവളെന്നെ വിളിച്ചു….മുഖമെല്ലാം ചുവന്നിരിപ്പുണ്ട്…അപ്പൊ കാര്യമായ എന്തോ ഉദ്ദേശത്തോടെ ആണവളുടെ ഇപ്പോളത്തെ കിടപ്പ്
“പറയെടി…എന്തെങ്കിലും നിനക്കെന്നോട് പറയാനുണ്ടോ..?
അവളുടെ നെറ്റിയിൽ ചെറിയൊരുമ്മ കൊടുത്തുകൊണ്ട് ഞാൻ കാര്യം തിരക്കി…ചില സമയം അവൾക്ക് അങ്ങനെ ആണ്…വലുതായിട്ട് ഒന്നുമില്ലെങ്കിലും സ്നേഹത്തോടെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്താൽ പുള്ളിക്കാരിയുടെ ടെൻഷൻ എല്ലാം മാറി അല്പം മൈൻഡ് ഫ്രീ ആകും…ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഏറെക്കുറെ അവളെക്കുറിച്ചു ഞാൻ പഠിച്ചു വച്ചിട്ടുണ്ട്…പക്ഷെ എന്നെ അപ്പാടെ വലിച്ചു കീറി ഓരോ അണുവും മനഃപാഠമാക്കി വച്ചവളാണ് ഈ കിടക്കുന്നത്…
”നീ എണീറ്റെ…“
അതും പറഞ്ഞവൾ എന്റെ തലമുടിയിലൊന്ന് തലോടിക്കൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു
”എടി..എടി പതിയെ…പനി ആണെന്ന ഓർമ്മ വേണം…!
നാലുമണിക്കുള്ള ബെല്ലടി കേട്ട പിള്ളേരെ പോലെ ബെഡിൽ നിന്ന് തുള്ളുന്ന ചാരുവിനെ നോക്കി ഞാനൊന്ന് കണ്ണുരുട്ടി…ചില സമയം പെണ്ണങ്ങനെ ആണ്…ഒരു ടീച്ചർ ആണെന്ന് പോലും മറക്കും
“ആഹ് ഒന്നെണീറ്റു വാടാ…എന്റെ പനിയോകെ പോയി…”
അവൾ ബെഡിൽ നിന്നും നിലത്തേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു
“പോയെന്നോ..?
ഞാനവളെയൊന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ചോദിച്ചു…
”ആ പോയി….നീ ഒന്നിങ്ങു വന്നേടാ ചെക്കാ..എന്തോരം വിളിക്കണം…“
ക്ഷെമനശിച്ചത് പോലവൾ കാലുരണ്ടും നിലത്തമർത്തി ചവിട്ടികൊണ്ട് പറഞ്ഞു…ചെറുതായി ദേഷ്യം വരുന്നുണ്ട് ആൾക്ക്…..മുഖമെല്ലാം ചുവന്നു വരുന്നു പതിവിലധികം…പനിയായത് കൊണ്ടായിരിക്കും
”മമ് എന്താ…!
വല്യ താല്പര്യമില്ലാത്തൊരു
💬 Comments
View all comments