0%

Chapter Title : ചാരുലത ടീച്ചർ 4 [Jomon]

Author : Jomon Read All Parts 2.8K

ബെഡിലേക്ക് കിടത്തി….പതുപതുത്തയാ ബെഡിൽ ഞാനും അവളോടൊപ്പം കേറി കിടന്നു……എന്നെത്തന്നെ നോക്കി കിടന്നുന്ന പെണ്ണിന്റെ ഭംഗിയിൽ ഞാൻ എന്നെത്തന്നെ നഷ്ടമായത് പോലെ നോക്കി കിടന്നു

അവൾക്കുമത് മനസിലായി…ഞാൻ ചെയ്ത ഏറ്റവും വലിയ ഭാഗ്യം ആണത്….എന്റെയോരോ നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കുന്ന ഒരുവളെ കിട്ടിയത്…..

”പണ്ടൊർമ്മയുണ്ടോ ഞാനാദ്യമായി നിന്നെ കണ്ട ദിവസം…?

പതിവിലും വിപരീതമായി അവളെന്നോട് ചോദിച്ചു…..

“മറക്കാൻ പറ്റുന്നൊരു ദിവസം അല്ലല്ലോ ടീച്ചറെ അത്..എന്റെ ഉറക്കം തന്നെ പോയ ദിവസമല്ലേ അത്..”

ഓർമ്മകളിൽ നിന്നുമാ ദിവസത്തെ തേടി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു….

“മമ്….അന്ന് നിന്റെ കണ്ണിൽ ഞാനൊരു പ്രത്യേക ഭാവം കണ്ടിരുന്നു ആദി…”

എന്നെപോലെ തന്നെ ഓർമ്മകളിൽ നിന്നാ ദിവസത്തെ കൂട്ടുപിടിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി……എന്താണവൾ പറഞ്ഞു വരുന്നതെന്നറിയാനവളുടെ വാക്കുകൾക്കായി ഞാൻ കാതോർത്തു

മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിയവൾ പറഞ്ഞു തുടങ്ങി

“അന്ന് നിന്റെയീ വെള്ളാരം കണ്ണിൽ എന്നെത്തന്നെ കണ്ടെടാ ഞാൻ….നമ്മള് കണ്ണാടിയിൽ നോക്കും പോലെ…പക്ഷെ നീയോ….ഇപ്പോളെന്നെ നോക്കുന്നത് പോലെ എല്ലാം മറന്ന് നില്കുവായിരുന്നു……ചുറ്റിനും ആരുമില്ലാത്തത് പോലെ…നീയും നിന്റെ കണ്ണിൽ ഞാനും മാത്രമായി…”

നേരു പറഞ്ഞാൽ അവളുടെ വാക്കുകൾ എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ മറ്റേതോ സുഖമുള്ളൊരു നോവാണ് തന്നത്…എന്നെ മനസിലാക്കുന്ന ഒരുവൾ…….മറുപടിയായി  നൽകാൻ എന്റെ കയ്യിൽ വാക്കുകളില്ല…പകരം അവളെയൊന്ന് കെട്ടിപിടിച്ചുകൊണ്ടാ കിടപ്പ് ഞാൻ തുടർന്നു………സന്തോഷം കൊണ്ട് ഉള്ളാകെ നിറയുന്നൊരു നിമിഷം……..അനുഭവിക്കണം ഒരിക്കൽ എങ്കിലും അങ്ങനെയൊരു നിമിഷം….സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് മാത്രമല്ല….നമ്മളെ മനസിലാകുന്ന അച്ഛനുമമ്മയിൽ നിന്നും…കൂട്ടിനെപ്പോളും കൂടി നിൽക്കുന്ന കൂട്ടുകാരിൽ നിന്നും…..

“എനിക്കെന്തോ ഭാഗ്യമുണ്ട് ചാരു…”

കണ്ണുകലടച്ചവളുടെ നേരിയ വിയർപ്പു മണവും രാവിലെ കുളി കഴിഞ്ഞു തേച്ച ലോഷനുമൊക്കെ കലർന്നു മത്തു

💬 Comments

View all comments