Chapter Title : ചാരുലത ടീച്ചർ 4 [Jomon]
മുഴുവനും അഴിച്ചു വിട്ട ബലൂൺ പോലെ ഇല്ലാതാവാൻ…..നാണം കൊണ്ടു ചുവന്ന കവിളിലേക്ക് അവള് ഫോൺ ചേർത്തു പിടിച്ചു
“ഹലോ…!!!!
അത്രയും തിരക്കിനിടയിൽ നിന്നുമൊരു മധുരമായ സ്വരം എന്റെ ചെവിയിൽ പതിച്ചു…..ശെരിക്കും ഞാൻ വീണു പോകുന്നത് അവളുടെ ശബ്ദത്തിലാണ്…..പക്ഷെ ഓരോ തവണയും കൗതുകം തോന്നുന്നതാ കവിളിനോടും
“എങ്ങനെയാ ചാരു നിന്റെയാ കവിളിങ്ങനെ ചുവക്കുന്നത്..?
അവളെ തന്നെ നോക്കി സീറ്റിൽ ചാരി കിടന്ന ഞാൻ..ഞാൻ പോലുമറിയാതെ ചോദിച്ചു പോയി……
അതേ സമയം തന്നെയവളൊന്നും പറയാതെ സ്വയം തന്റെ കവിളിലൊന്നു തൊട്ടു നോക്കി…..ചിരികുവാണ് പെണ്ണിപ്പോ…..
”ഇത് ചോദിക്കാനാണോ നീയിപ്പോ വിളിച്ചത്…?
ഒന്ന് മുരടനക്കിക്കൊണ്ടവൾ ചോദിച്ചു….നാണം വിരിഞ്ഞ ചിരിയോടെ എന്നാൽ കേൾക്കുന്നവന് ഗൗരവമായി തോന്നും വിധത്തിൽ…മമ്…നീ ഇപ്പോളെ ടീച്ചറു കളിക്കാൻ തുടങ്ങിയോ
“അങ്ങനെയല്ല ചാരു….എന്നാലും ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ…ഇത്രയും തിരക്കിനും വെയിലിനുമിടയിൽ നിന്നിട്ട് പോലും നിന്റെയാ കവിളെങ്ങനെയാ ചുവനതെന്ന സംശയം…”
ആളെ കളിയാക്കുന്ന രീതിയിൽ ഞാൻ പറഞ്ഞു…ശ്രദ്ധയപ്പോളും അവളിൽ തന്നെ ആണ്….മുഖത്തെ ചിരി മാറിയൊരു ആകാംഷയോടെ ചാരു ചുറ്റിനും നോക്കുന്നു….കൊറച്ചപ്പുറം മാറിയുള്ള ബസ്സിലേക്കാണ് അവസാനം നോട്ട മ്മെത്തിയത്….അവളതിലാകെയൊന്നു പരതി…..ഉണ്ടകണ്ണുകൾ കൂർമ്പിച്ചു സൂക്ഷ്മമായി നോക്കുന്ന അവളെ നോക്കി ഞാനതേ ചിരിയോടെ പറഞ്ഞു
“നീയാ ബസ്സിലുള്ളവരെ എന്തിനാടി നോക്കി പേടിപ്പിക്കുന്നെ…”
ചിരിയോടെ പറഞ്ഞതും അപ്പൊ തന്നെ പരിഭവത്തോടെയുള്ള മറുപടിയുമെത്തി…
“ഞാനാരെയും നോക്കീല…”
മിട്ടായി കിട്ടാത്ത കുഞ്ഞുങ്ങൾ ചുണ്ടു കൂപ്പിച്ചിരിക്കും പോലവളിരുന്നു…
“ശെരി സമ്മതിച്ചു…നീ എവിടെപ്പോവാ…ബാഗ് ഒക്കെ ഉണ്ടല്ലോ….എന്നെ പേടിച്ചു നാടു വിടാനുള്ള പ്ലാനാണോ..?
”പോടാ…നിന്നെ പേടിച്ചു നാടു വിടാനൊക്കെ വേറെയാളെ നോക്കണം….ഇതേ ചാരുലതയാ….നിന്നെയെന്നല്ല ഇന്ത്യൻ പ്രസിഡന്റ് വന്നാലും ഞാനിങ്ങനെ തന്നെ നിക്കും…“
കെർവോടെയുള്ള അവളുടെ പറച്ചിൽ കേട്ടെനിക്ക് ചിരി വന്നുപോയി….എങ്ങനെ നോക്കിയാലും എന്നെക്കാൾ നാലഞ്ചു വയസ്സ് മൂപ്പ് കാണും പോരാത്തതിന് ഒരു കോളേജ് വാദ്യാരും…എന്നിട്ടും സംസാരം ആണേൽ പിള്ളേരേക്കാൾ കഷ്ടം…
”എന്താടാ നിനക്കൊന്നും പറയാനില്ലേ…“
ഓരോന്ന് ഓർത്തിരുന്ന എന്റെ ചെവിയിൽ വീണ്ടുമവളുടെ ശബ്ദമെത്തി….
”പറയാൻ ഉള്ളതൊക്കെ ഞാൻ ഇന്നലെയെ പറഞ്ഞല്ലോ എന്റെ ചാരു മിസ്സേ…“
അടുത്തിരിക്കുന്ന അച്ഛനും അമ്മയും കേൾക്കാതെ ഞാൻ അല്പം സീകാര്യമായി പറഞ്ഞു…
”ദേ പിന്നേം ചുവക്കുന്നു…!
അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി
💬 Comments
View all comments