Chapter Title : ചാരുലത ടീച്ചർ 4 [Jomon]
അവളും അത് കേട്ടിരുന്നു
“അതേല്ലോ…അപ്പൊ മോനതോന്നും അന്വേഷിക്കാണ്ടാണോ പഠിപ്പിക്കുന്ന ടീച്ചറെ തന്നെ കേറി പ്രേമിച്ചത്…ഏഹ്…?
കള്ള ചിരിയോടെ അവളതു ചോദിച്ചപ്പോ എന്റെ ചുണ്ടിലും പ്രതിധ്വാനിച്ചു അതുപോലൊരു ചിരി
”ടീച്ചർമാരെ പ്രേമിക്കരുതെന്ന് അവിടെ അഡ്മിൻ എടുക്കാൻ വന്നപ്പോ എന്നോടാരും പറഞ്ഞില്ല…മാതാ പിതാ ഗുരു ദൈവം എന്ന് മനസ്സിൽ പറഞ്ഞു തന്ന ഞാനും അവിടെ വന്നത് പക്ഷേങ്കിലെ അവിടൊരു സാരിയുടുത്തൊരു ടീച്ചറെ കണ്ടപ്പോലെ അടിവയറ്റിൽ മഞ്ഞു പെയ്തൊരു ഫീൽ….അപ്പോളെ തോന്നി ഇതൊന്നും എന്റെ കയ്യിൽ നിൽക്കുകേലന്ന്…“
അവള് കേൾക്കും വിധത്തിൽ ഞാൻ പറഞ്ഞു…അവൾക്ക് കേൾക്കാൻ വേണ്ടി മാത്രം
ചിരിയുണ്ട് ചുണ്ടിൽ…അതുപോലെ തന്നെ കവിളും അവളുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി
“അയ്യെടാ…മോനെ ആദിത്യാ നീ മഞ്ഞു പെയ്യിക്കാൻ ആണോട എന്റെ പിറകെ നടക്കണേ…?
വല്ലാത്തൊരു ഭാവത്തോടെ അവൾ ചോദിച്ചു…ശബ്ദമൊരല്പം അടക്കി വശ്യമായൊരു രീതിയിൽ…നേരു പറഞ്ഞാലെനിക്ക് ഇരുന്നയിരുപ്പിൽ കുളിരു കേറിപ്പോയി…പക്ഷെ മുൻപിലെ ബ്ലോക്ക് ഒരുവിധം മാറി തുടങ്ങിയത് കണ്ട ഞാൻ അവളോട് ചോദിച്ചു
”അല്ല ടീച്ചറീ ബാഗും തൂക്കി എവിടെ പോവാ…?
“ഹാവൂ…നീ ഇപ്പോളെങ്കിലും അത് ചോദിച്ചല്ലോ..”
എന്നെ വീണ്ടും ആക്കികൊണ്ടവൾ പറഞ്ഞു…മറുത്തൊന്നും പറയാതെ ഞാൻ അതേ ചിരിയോടെ ഇരുന്നു
“ഒന്ന് വീട് വരെ പോകുവാടാ…രണ്ടു ദിവസം അവിടെ നിന്നിട്ട് വരാമെന്ന് കരുതുന്നു….അതാ ഈ ബാഗൊക്കെ…”
“മമ് ശെരി ശെരി…ക്ലാസ്സ് തുടങ്ങുമ്പോളേക്കും അങ്ങോട്ട് എത്തിക്കോണം…!
വലിയ കാർന്നോരെ പോലെ ഞാനൊന്ന് പറഞ്ഞു നോക്കി…ഇതിപ്പോ അവളാണോ സ്റ്റുഡന്റ് അതോ ഞാനോ…
”ഒന്ന് പോയെടാ ചെറക്ക….നിനക്ക് ഞാൻ വന്നിട്ട് മഞ്ഞും മഴയും വരുത്താനല്ലേ…തല്ക്കാലം മക്കള് ഫോൺ വെച്ചിട്ട് പോകാൻ നോക്ക്ട്ടോ..“
അതും പറഞ്ഞൊരു ചിരിയോടെ
💬 Comments
View all comments