0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

വളരേ നേർത്തൊരു മൂളൽ........

"പോവണ്ടേ ചാരു.... ഇങ്ങനെയേ ഇരുപ്പ് ഇരുന്നാൽ നാളെയെന്നെ വല്ല പോലീസ് സ്റ്റേഷനിലും വന്നു കാണേണ്ടി വരും.."

അവളുടെ തോളിൽ പിടിച്ചെന്നിൽ നിന്നകത്തി കൊണ്ടു ഞാൻ പറഞ്ഞു.....

"ഹ്മ്മ്മ്മ്.... ഇവടാരുമില്ല..."""""

ഞാനെന്നിൽ നിന്നകറ്റിയത് ഇഷ്ടപ്പെടാത്തത് പോലവൾ പിറുപിറുത്തുകൊണ്ട് വീണ്ടുമെന്റെ നെഞ്ചിലേക്ക് വന്നു വീണു.....

ഏഹ് അപ്പൊ ഇവിടെ ആരുമില്ലേ.... വെറുതെയല്ല പെണ്ണിത്ര ഒച്ചയിൽ അലറി പറഞ്ഞിട്ടും വേറെയാരെയും കാണാത്തത്...

"ശെയ്... അങ്ങനെ ആയിരുന്നേൽ നിനക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ... ഞാൻ വെറുതെയിതിന്റെ മേളിൽ വലിഞ്ഞു കേറി..."

എന്തോ വല്യ പൊട്ടത്തരം ചെയ്തത് പോലെ ഞാനവളുടെ ഇടുപ്പിൽ നുള്ളികൊണ്ടു പറഞ്ഞു..... അതിനൊരു കുണുങ്ങി ചിരി മാത്രമാണ് കിട്ടിയത്.....

"എന്നോട് ദേഷ്യം വല്ലതുമുണ്ടോ ചാരു...?

പെട്ടെന്നൊരോർമ്മയിൽ ഞാൻ ചോദിച്ചു... ഒന്നുവല്ലെങ്കിലും വെറുതെ കിടന്നുറങ്ങിയവളെ പിടിച്ചു ടെറസ്സിൽ കേറ്റി കരയിച്ചതല്ലേ..... വേറെ വല്ലവരുമാണേൽ പണ്ടേക്ക് പണ്ടേയെന്നെ കളഞ്ഞിട്ട് പോയേനെ.....

Jomon_kkstories, [Apr 29, 2024 at 3:24 PM]

ദേഷ്യം വല്ലതുമുണ്ടോ എന്നറിയാനവളുടെ മുഖത്തേക്ക് നോക്കിയപ്പോ കണ്ടത് എന്റെ നെഞ്ചോട് മുഖമമർത്തി കിടന്നുകൊണ്ടെന്നേ തന്നെ നോക്കുന്നവളെയാണ്...... ആ കണ്ണുകളിലുള്ള ഭാവം വേർതിരിച്ചെടുത്തു പറയാൻ മാത്രം പോന്നവനായിരുന്നില്ല ഞാൻ....

"എന്താ നീയിങ്ങനെ നോക്കണേ..."

ചെറിയൊരു ചിരിയോടെ ഞാനവളോട് ചോദിച്ചു.... ഒന്നുമില്ലായെന്ന് കണ്ണുകൾ കൊണ്ടൊരു ആംഗ്യം കാണിച്ചവളെന്റെ ഇരു തോളിലും കൈ കുത്തിയൊന്ന് നേരെയിരുന്നു.... പിന്നെത്തി വലിഞ്ഞെന്റെ കവിളിലേക്കവളുടെ നാരങായല്ലി പോലുള്ള ചുണ്ടുകൾ പതുപ്പിച്ചു..... ഒരുപാട് ഒന്നുമില്ല... വെറും സെക്കൻഡുകൾ മാത്രം നീണ്ടെയൊരുമ്മ....

"സോറി... "

ഞാൻ കേൾക്കും വിധം മാത്രമൊരു ക്ഷമാപണവും...... അതെന്തിനുള്ളതാണെന്ന് എനിക്ക് നന്നായിട്ടറിയാം....ചെവിക്കല്ലിളകും പോലുള്ള രണ്ടടിയാ എനിക്ക് കിട്ടിയത്....

💬 Comments

View all comments