0%

Chapter Title : ചാരുലത ടീച്ചർ 6 [Jomon]

Author : Jomon Read All Parts 2.6K

എടുത്തു തോളിലൂടെ ഇട്ടതും ഒരുമിച്ചാണ്... പിന്നെ വല്ലതും ഞാൻ പറയാൻ നിക്കണോ... വെച്ചടിച്ചൊരു പോക്കായിരുന്നു തോമസേട്ടന്റെ അങ്കപ്പുരയിലേക്ക്.......... ചെന്നതേ കാലിയടിച്ചൊരു വട്ടമേശക്ക് ചുറ്റിനുമായി ഞാനും അജയനുമിരുന്നു.....

"എടാ രണ്ടു ബിരിയാണി മിസ്സിന്റെ പറ്റിൽ തട്ടിയാലോ...?

ചുറ്റിനും കണ്ണോടിച്ചുകൊണ്ട് അജയൻ ചോദിച്ചു... ഈ വവ്വാല് മൈരനല്ലേ രാവിലെ ഇവിടെനിന്നു നെടുനീളൻ ഡയലോഗ് അടിച്ചത്....

"വോ വേണ്ട....രാവിലത്തെ പറ്റിന്റെ ബാക്കി എനിക്കിനി കിട്ടാനുണ്ട്... അതിനിടയിൽ ബിരിയാണി കൂടെ താങ്ങില്ല...."

മുൻപത്തെ ഓർമ്മയിൽ ചെവി പിടിച്ചൊന്ന് തിരുമിക്കൊണ്ട് ഞാൻ പറഞ്ഞു....

"ചേട്ടാ രണ്ടു ബിരിയാണി... ബീഫ് തന്നെ എടുത്തോ...!

അരികിലൂടെ ചായയുമായി പാഞ്ഞു പോയ തോമസേട്ടനെ പിടിച്ചു നിർത്തികൊണ്ട അജയൻ പറഞ്ഞു... ആളൊരു ചിരിയോടെ തന്നെ അടുക്കളയിലേക്ക് നടന്നു... പിന്നതികം വൈകാതെ തന്നെ രണ്ടു പ്ലെയ്റ്റ് ആവി പറക്കുന്ന ബിരിയാണിയുമായി ചങ്ങാതിയെത്തി.....

അത്യാവശ്യം സൈസ് ഉള്ളൊരു ബീഫിന്റെ പീസും ഒട്ടും തന്നെ പിശുക്കു കാണിക്കാതെ എടുത്ത ബിരിയാണി റൈസും... സൈഡ് ആയിട്ട് നാരങ്ങാ അച്ചാറും സാലടും.... ഇതൊക്കെ പോരെ വെടിയും പുകയും വരാനായി കാത്തിരിക്കുന്ന വയറിനെ ശമിപ്പിക്കാൻ... പിന്നൊട്ടും തന്നെ ആർത്തിയില്ലാതെ ഞങ്ങളു രണ്ടാളും പാത്രത്തിലേക്ക് വീണു... പത്തു പതിനഞ്ചു മിനുറ്റ് കൊണ്ടു തന്നെ ഞങ്ങളാ പാത്രം കാലിയാക്കി....

"കൊള്ളാലെ...?

പല്ലിനിടയിൽ കുത്തികൊണ്ടാണ് അജയൻ സാറിന്റെ ചോദ്യം........... ബില്ലും കൊടുത്തു ഞങ്ങൾ നേരെ പാർക്കിങ്ങിലേക്ക് നടന്നു... പോണ വഴിയിൽ തന്നെ കണ്ടു സാറുമാരുടെ പാർക്കിങ്ങിൽ വെയിലും കൊണ്ടു വാടിയിരിക്കുന്ന ചാരുവിന്റെ നീല ഫസീനോയെ..... അത് കണ്ട കാലം മുതലുള്ളൊരു ആഗ്രഹം ആണ് ചാരുവിനെയും പിറകിലിരുത്തി ഈ വണ്ടിയൊന്ന് ഓടിക്കണമെന്ന്... ആഹ്... സമയമുണ്ടല്ലോ........

💬 Comments

View all comments