Chapter Title : ചാരുലത ടീച്ചർ 6 [Jomon]
പോടാ..... ഞാൻ ഇതിന്നിലെ കണ്ടില്ല... അതോണ്ടാ..."
ഞാൻ പറഞ്ഞതിഷ്ഠപെടാത്തത് പോലമ്മ മുഖവും വീർപ്പിച്ചിരുന്നു....
"അച്ചോടാ... അപ്പോളേക്കും പിണങ്ങിയോ..."
അമ്മയുടെ അരികിലേക്ക് ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു... ചില സമയം അങ്ങനെ ആണമ്മ... പിള്ളേരെ പോലാ... നിന്ന നിൽപ്പിൽ മുഖം വീർപ്പിച്ചു കളയും... അച്ഛന്റെ അടുത്തീ ഉഡായിപ്പൊക്കെ നടക്കും.. പക്ഷെ എന്റടുത്തേൽക്കില്ല....
"ഇങ്ങനെയിരിക്കാതെ പോയൊരു നല്ല ചായയിട്ടു വന്നേയമ്മേ..."
ഒന്ന് സോപ്പിടാൻ വേണ്ടി ഞാൻ പറഞ്ഞു.... മൂന്ന് മണി പോലും ആയിട്ടില്ല...... എന്നാലും വെറുതെയൊരു ചായ കുടിക്കാൻ ആഗ്രഹം
"എനിക്കിപ്പോ സമയമില്ല.... ഞാനിതു കാണുവാ..."
ഒട്ടും തന്നെ മയമില്ലാതെ അമ്മ പറഞ്ഞു...
"ഓഹോ... എന്നാ കൊറച്ചു നീങ്ങിയിരി..."
അതും പറഞ്ഞമ്മയെ ഞാൻ തള്ളി തള്ളി സോഫയുടെ ഒരരികിലേക്ക് മാറ്റി... പിന്നെ ഞാനമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു.... ഇപ്പൊ കിട്ടും നല്ലൊരു ഹെഡ് മസ്സാജ്............... ഞാൻ വിചാരിച്ചപോലെ തന്നെ പുള്ളികാരിയുടെ വിരലുകൾ മെല്ലെ മെല്ലെയെന്റെ മുടിയിലേക്ക് ആഴ്ന്നിറങ്ങി..... പക്ഷെ ശ്രദ്ധയിപ്പോളും സീരിയലിൽ തന്നെയാണ്.....
പതിയെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു....., പിന്നെ കണ്ണ് തുറക്കുമ്പോ സമയം നാലുമണി... ഞാൻ കണ്ണു തുറന്നമ്മയെ നോക്കി... എവിടുന്ന് അമ്മയിരുന്നിടത്തൊരു പൂച്ചകുഞ്ഞു പോലുമില്ല... കണ്ണും തുറന്നിരുന്നു സ്വപ്നം കാണുന്ന എന്നെയും നോക്കിക്കൊണ്ടാണ് അച്ഛൻ കയറി വന്നത്....
"മതിയെടാ കിടന്നത്... പോയി കുളിക്കാൻ നോക്ക്..."
വന്നപാടെ കയ്യിൽ ബാഗ് എടുത്തു സോഫയിലേക്ക് ഇട്ടുകൊണ്ടച്ചൻ പറഞ്ഞു... നാലു മണിക്കേ കേറി കുളിച്ചൊരുങ്ങി ഇരിക്കാൻ ഞാൻ എന്താ വല്ല പെൺകൊച്ചുമാണോ.... ശെടാ......
ഉറക്കമെണീറ്റതെ തൊണ്ടയൊക്കെ വരണ്ടിരുന്നത് കൊണ്ട് തന്നെ ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു... നല്ലൊരു ചൂട് ചായ തന്നെയാണ്
💬 Comments
View all comments