Chapter Title : ചാരുലത ടീച്ചർ 6 [Jomon]
വെറുതെ ഗ്രൂപ്പിന്റെ സെറ്റിംഗ്സ് എടുത്തു നോക്കിയത്..... ഏതോ ഊമ്പിയ കോളേജിന്റെ ഫോട്ടോ ആണ് വോൾപേപ്പർ... അല്ലല്ലോ ഇതെന്റെ കോളേജ് തന്നെയല്ലേ.... ശ്ശെടാ ഫോട്ടോയിൽ കാണുമ്പോ ഒരു അമ്പലം വിഴുങ്ങി ലുക്ക്.... ആകെ മൊത്തം 28 ഗ്രൂപ്പ് മെംബേർസ്... ഓരോന്നിന്റെയും പ്രൊഫൈൽ pic ഒകെ തപ്പി വന്നപ്പോളാണ് ഞാൻ സേവ് ചെയ്യാത്തൊരു നമ്പറിൽ കണ്ണുടക്കിയത്.. പക്ഷെ എന്നെ ഞെട്ടിപ്പിച്ചത് അതല്ല.... ഒരു പ്രൊഫൈൽ ഫോട്ടോ പോലുമില്ലാത്ത ആ കോണ്ടാക്ടിന്റെ അങ്ങേ തലക്കൽ ചെറുതായി പേരെഴുതിയിരുന്നു...... ചാരുലത.........
ആദ്യത്തെ ആ ഞെട്ടല് മാറിയതും അവളെനിക്ക് അന്ന് മെസ്സേജ് അയച്ച നമ്പർ എടുത്തു നോക്കി
"അല്ല... രണ്ടും ഒന്നല്ല... ഇത് പേർസണൽ നമ്പർ ആണെന്ന് പറഞ്ഞിരുന്നു അന്ന്.. അപ്പൊ ഗ്രൂപ്പിൽ കണ്ടത് ഏത് നമ്പർ ആവും..."
"ചാരുലത എന്ന പേരിൽ ക്ലാസ്സിൽ വേറാരുമില്ല.... ഇനിയിപ്പോ അവൾ തന്നെ ആണിതെങ്കിൽ ഞാനയച്ച മെസ്സേജുകളൊക്കെ കണ്ടു കാണില്ലേ..."
പടപടായെന്ന് ഹൃദയമിടിക്കാൻ തുടങ്ങിയതും ഞാൻ തപ്പിപ്പിടിഞ്ഞ ഗ്രൂപ്പിൽ കയറി അവളുടെ പേരെഴുതിയ നമ്പർ എടുത്തു....
ഓൺലൈൻ എന്ന് പറഞ്ഞാ അക്കൗണ്ട് കണ്ടതും ഉള്ളിലെവിടെയോ ഒരു വെള്ളിടി വെട്ടിയ അവസ്ഥ...... കൊറച്ചു ആറ്റിട്യൂട് ഇട്ട് നിന്നെങ്കിലും ഇടക്കെപ്പോഴോ എന്റെയുള്ളിലെ കോഴിതലയറിയാതെ പുറത്തു വന്നിരുന്നോ എന്നൊരു സംശയം.... അതുകൊണ്ടാണീ പേടിയിപ്പോ....
വേഗം തന്നെ ഞാൻ ചാറ്റിൽ നിന്നും ബാക് എടുത്തപ്പോ കണ്ടു ഏറ്റവും മേളിലായി ഞാൻ പിൻ ചെയ്തിട്ടിരുന്ന ചാരുവിന്റെ ചാറ്റിനടിയിലായി രണ്ടു മൂന്ന് കടുക്മണികൾ പോലുള്ള ഡോട്ടുകൾ ഓടി കളിക്കുന്നു.....
"ദൈവമേ പെണ്ണ് കാര്യമായിട്ടെന്തോ ടൈപ്പ് ചെയ്തു കൂട്ടുന്നുണ്ടല്ലോ...!
പക്ഷെ രണ്ടുമൂന്നു മിനുറ്റ് കഴിഞ്ഞിട്ടും അവളെഴുതി കൂട്ടികൊണ്ടിരുന്ന
💬 Comments
View all comments