0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

പോയ ഞാൻ ഒരുവിധം വിക്കി പെറുക്കി പറഞ്ഞു…എത്ര ധൈര്യശാലി എന്നെന്ന് പറഞ്ഞാലും അവനിഷ്ടപ്പെടുന്ന പെണ്ണിനുമുന്പിൽ ഇതുപോലെ ഒരിക്കലെങ്കിലും നിന്ന് വിയർക്കാത്ത ആണുങ്ങളില്ല…ആ ലോക സത്യം ഒരിക്കൽ കൂടി എന്റെ മുൻപിൽ വെളിവാക്കപ്പെട്ടു…

“ഹ്മ്മ്….നീ ഇപ്പൊ എവിടെ വീട്ടിൽ ആണോ…?

ഒട്ടും പ്രതീക്ഷിക്കാതെ ആണാ മറുചോദ്യം ഞാൻ കേട്ടത്…വീട്ടിലല്ലാണ്ട് ഞാനിപ്പോ ആരുടെ കാലിനിടയിൽ പോയി കിടക്കാനാ…

”ആ വീട്ടിലാ…“

പെണ്ണിന്റെ ദേഷ്യം ഒരല്പം തണുത്തെന്നു തോന്നിയപ്പോ ഞാൻ പറഞ്ഞു

”എന്നാ നിനക്കൊന്നുഇവിടെ വരെ വരാൻ പറ്റുമോ….?

ആ ചോദ്യം കേട്ട് ശെരിക്കും പറഞ്ഞാൽ ഞാനൊരു നിമിഷം വായും തുറന്നിരുന്നു പോയി…..ചാരു…അവളെന്നോട് അവളുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറ്റുമോ എന്നല്ലേ ചോദിച്ചത്…

“ഹലോ ഞാൻ പറഞ്ഞത് നീ കേട്ടോ..?

എന്റെ മറുപടിയൊന്നും കേൾക്കാത്തത് കൊണ്ടവൾ വീണ്ടും ദേഷ്യത്തിൽ ചോദിച്ചു….

”ആ കേട്ടു കേട്ടു…ഞാനിപ്പോ നിന്റെ അടുത്തേക്ക് വരണമെന്നാണോ നീ പറയുന്നേ…“

”അഹ് അതന്നെ…പതിനഞ്ചു മിനിറ്റിനുള്ളിൽ ഫ്ലാറ്റിനു താഴെ എത്തിക്കോണം…“

അതും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു….ഏഹ് ദൈവമേ ഇവളിപ്പോ എന്തിനാവും എന്നെ വിളിപ്പിച്ചത്…രാവിലത്തെ കടം വീട്ടാൻ വേണ്ടിയാണോ…

”അങ്ങനെ ആണെങ്കിൽ നിന്റെ കാര്യമിന്ന് തീരുമാനമാകുമെടാ ആദി….“”“

ഓഹ് ഒന്ന് മിണ്ടാതിരിയെടാ മനസ്സ് തെണ്ടി…..ഓരോന്ന് ഓർത്തു കൂട്ടി ഞാൻ വേഗം ഡ്രസ്സ്‌ മാറി…കാര്യമായിട്ട് ഒന്നുമില്ല ഇട്ടിരുന്ന ഷർട്ട്‌ മാറിയൊരു നല്ല ബനിയൻ എടുത്തിട്ടു പിന്നെയുള്ളത് നിക്കറാണ്…ഡെനിം ജീൻസിന്റെ തുണിയായത് കൊണ്ടു തന്നെ പുറത്തേക്ക് ഇട്ടു പോകാൻ വല്യ പ്രശ്നമായില്ല…അതുകൊണ്ട് അത് മാറ്റാൻ നിൽക്കാതെ ഞാൻ ചാവിയുമെടുത്തു വെളിയിലേക്ക് നടന്നു…പിന്നെയെന്തോ ഓർത്തത് പോലെ ഞാൻ റൂമിലേക്ക് തിരിച്ചു കയറി വല്ലപ്പോഴും മാത്രം ഉപയോഗിക്കാറുള്ള ഹെൽമെറ്റും

💬 Comments

View all comments