0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

ഒന്നും പോകണ്ട…കറക്ട് സ്ഥലത്താ നീ നിൽകുന്നെ…”

അവളമർത്തി പിടിച്ച ചിരിയോടെ പറഞ്ഞു…ശെരിക്കും ഞെട്ടിപോയത് ഞാനായിരുന്നു….

“മതില് ചാടാനോ…?

വല്ലാത്തൊരു പേടിയോടെ ഞാൻ ചോദിച്ചു……പകരമവൾ മുകളിൽ നിന്ന് തലകുലുക്കുക മാത്രമാണ് ചെയ്തത്….

”സത്യം പറ ചാരു..നീ പക പൊക്കാൻ വിളിച്ചതാണോ….?

“ആടാ…നിന്നോട് പകരം ചോദിക്കാതെ കിടന്നിട്ട് എനിക്കൊറക്കം വരുന്നില്ല…നീ സമയം കളയാതെ ചാടാൻ നോക്ക് ഞാൻ പോയി സെക്യൂരിറ്റിയെ വിളിച്ചിട്ട് വരാം…”

അവളൊരു പുച്ഛത്തോടെ പറഞ്ഞു നിർത്തി…മൈര് വെറുതെ ചോദിക്കണ്ടായിരുന്നു…

“നിന്ന് കൊണയാടിക്കാതെ മതില് ചാടെടാ പൊട്ടാ…”

അവസാനമൊരു പൊട്ടിത്തെറിയോടെ അവളതു പറഞ്ഞു നിർത്തിയതും ബൈക്കിൽ നിന്ന് ഞാൻ ചാടിയിറങ്ങി ഒരൊറ്റ ചാട്ടത്തിനും മതില് കടന്നതും സെക്കന്ഡുകൾ കൊണ്ടു കഴിഞ്ഞു…

“wow…നല്ല experience ആണല്ലോ നിനക്കിതിൽ…”

എന്റെ ചട്ടം കണ്ടവൾ ഫോണിലൂടെ പറഞ്ഞു…..

“ആടി നല്ല ശീലമാ മതില് ചാടി…ഒന്നുവില്ലെങ്കിലും നിന്റെ വീടിന്റ ടെറസ്സിൽ വലിഞ്ഞു കയറിയവനല്ലെടി ഞാൻ…”

അവളെയും തിരിച്ചു പുച്ഛിച്ചുകൊണ്ടു ഞാൻ മുൻപോട്ട് നടന്നു…

“ക്യാമറ വല്ലതും ഒണ്ടോ ഇവിടെ…?

പേടിയോടെ ചുറ്റിനും നോക്കി ഞാൻ പറഞ്ഞു

”താഴെത്തെ പാർക്കിങ്ങിൽ ഇല്ല…പിന്നെ നീയെന്തിനാ പേടിക്കണേ ഹെൽമെറ്റും വച്ചല്ലേ നീ ചാടിയത്…“

അവളൊരു ചിരിയോടെ പറഞ്ഞു…കേട്ടിട്ടെനിക്കും ചിരി വന്നിരുന്നു…വേറൊന്നുമല്ല ഞാനെന്തു പേടിച്ചാണ് ഹെൽമെറ്റ്‌ ഊരാത്തതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ…..

താഴത്തു തന്നെയുള്ള ലിഫ്റ്റിനരികിൽ എത്തിയ ഞാനത് തുറന്നകത്തു കയറി

“12th ഫ്ലോർ….”

ഞാൻ ലിഫ്റ്റിനുള്ളിൽ കയറിയെന്ന് മനസിലായതും ചാരു പറഞ്ഞു….

“അല്ല നീയിപ്പോ എന്തിനാ എന്നെയിങ്ങോട്ട് വിളിച്ചത്…?

ഞാനൊരു സംശയത്തോടെ ചോദിച്ചു….മറുപടിയൊന്നും കിട്ടിയില്ല അപ്പുറത്തു നിന്ന്…….

”അല്ല നിന്റെ ഫ്രഡ് ഇല്ലേ അവിടെ…?

പെട്ടെന്ന് നീതുവിന്റെ കാര്യമോർത്തു

💬 Comments

View all comments