0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.2K

“ഓഹോ.. ടീച്ചറപ്പോ വാതിലൊന്നും പൂട്ടാതെയാണോ കിടക്കാൻ പോണത്..?

തലയിൽ കമഴ്ത്തിയിരുന്ന ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു…എവിടെന്നു പെണ്ണിന് കേട്ട ഭാവമില്ല

“അതെ കൊറച്ചു വെള്ളം തരാവോ…?

എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ സോഫയിൽ കേറിയിരുക്കുന്ന ചാരുവിനെ നോക്കി ഞാൻ പറഞ്ഞു…

“ആ ഫ്രിഡ്ജിലുണ്ട്…പോയി എടുത്തു കുടിച്ചോ.. “

ഏതോ ചവറു മാസികയുടെ പേജുകൾ മറിച്ചു നോക്കുന്നതിനിടയിലവൾ പറഞ്ഞു…

“ശ്ശെടാ…വിളിച്ചപ്പോ ഉള്ള ഭാവമല്ലല്ലോ ഇപ്പൊ.. “

പെട്ടന്നുള്ള യവളുടെ മാറ്റത്തിൽ സംശയം തോന്നിയ ഞാൻ ഒന്നും തിരിച്ചു പറയാൻ നില്കാതെ അടുക്കളയിലേക്ക് നടന്നു

ഫ്രിഡ്ജിൽ നിന്നൊരു കുപ്പി തണുത്ത വെള്ളമെടുത്തു അപ്പാടെ വായിലേക്ക് കമിഴ്ത്തുമ്പോളാണ് അടുക്കളയുടെ ഒരരികിലായി മൂടി വച്ചിരിക്കുന്ന കൊറച്ചു പാത്രങ്ങൾ എന്റെ കണ്ണിൽ തടഞ്ഞത്..

“പടച്ചോനെ തിന്നാൻ വല്ലതും കാണണെ..”

മനസ്സിൽ പ്രാർഥിച്ചു കൊണ്ടുഞാനാ പാത്രത്തിന്റെ മൂടികൾ ഓരോന്നായി തുറന്നു നോക്കി…

വലിയ കാസറോളിന്റെ മൂടി മാറ്റിയത് മൂക്കിന്റെ അടപ്പു തെറിക്കും വിധമൊരു മണമാ അടുക്കളയിലാകെ നിറഞ്ഞു

“ബിരിയാണിയോ…?

വിശ്വാസം വരാതെ ഞാൻ ഒന്ന് കൂടി നോക്കി…അതെ…ആ പത്രം നിറയെ ബിരിയാണി.. അതും ആവി പറക്കുന്ന വിധത്തിൽ…. മണമടിച്ചപ്പോ തന്നെ ആമാശയം കത്തിക്കയറാൻ തുടങ്ങിയിരിക്കുന്നു… വേഗം തന്നെ അടുത്ത പാത്രവും തുറന്നു നോക്കി….

“ബീഫോ…!

ആക്രാന്തം മൂത്ത ഞാൻ കയ്യിൽ പിടിച്ചിരുന്ന കുപ്പി മാറ്റി വെച്ച് ചുറ്റിനും തപ്പാൻ തുടങ്ങി…ഒരു സ്പൂൺ കിട്ടണം.. അതാണ് ല ക്ഷ്യം…ഒടുക്കം തപ്പി തപ്പി ഷെൽഫിൽ നിന്നൊരു സ്പൂൺ കിട്ടി…പിന്നൊട്ടും തന്നെ ആവേശം കാണിക്കാതെ ഞാനും സ്പൂണും കൂടെയാ ബീഫ് കറിയുടെ പാത്രത്തിലേക്ക് കമിഴ്ന്നു വീണു…. നല്ലൊരു

💬 Comments

View all comments